Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 പ്ലസ് ഈ വിലയ്ക്ക് ഇനി നോക്കേണ്ട, ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം; ഓഫറുകള്‍ ഇങ്ങനെ

മുംബൈ: ആപ്പിള്‍ യൂസര്‍മാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇപ്പോഴത്തെ ഡിസ്‌കൗണ്ട് ആപ്പിളിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമില്‍ അല്ല. മറിച്ച് ഫ്‌ളിപ്പ്കാര്‍ട്ടിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 15 പ്ലസിനാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് ഉള്ളത്.

ഈ ഫ്‌ളാഗ്ഷിപ്പിന് വലിയ വിലക്കുറവാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. ഐഫോണ്‍ പതിനഞ്ച് സീരീസിലെ ഫോണുകള്‍ക്കാണ് ഇപ്പോള്‍ വിലക്കുറവുള്ളത്. ഐഫോണ്‍ പതിനഞ്ച് പ്ലസിന് 17000 രൂപയാണ് വിലകുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ പതിനാറ് സീരീസ് പുറത്തിറങ്ങുന്നതിന് മുമ്പുള്ള ഡിസ്‌കൗണ്ടാണിത്. ആപ്പിളിന്റെ ഔദ്യോഗിക ഡിസ്‌കൗണ്ടും വൈകാതെ തന്നെ വരും.

iphone-15-plus-discount

2023 സെപ്റ്റംബറിലാണ് ഐഫോണ്‍ പതിനഞ്ച് പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് ചെയ്ത സമയത്ത് 89600 രൂപയായിരുന്നു 128 ജിബിയുടെ ബേസ് മോഡല്‍ വില. അതേസമയം 256 ജിബി വേരിയന്റിന് 99600 രൂപയുമായിരുന്നു വില. അടുത്തിടെ ബജറ്റ് പ്രഖ്യാപനം വന്നതോടെ വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.

512 ജിബി വേരിയന്റിന് 1,19600 രൂപയുമായിരുന്നു വില. എന്നാല്‍ ഈ ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകള്‍ അടങ്ങുന്ന ഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. 128 ജിബിയുടെ ബേസ് മോഡലുകള്‍ ഇപ്പോള്‍ 73999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് സമീപകാലത്ത് ഐഫോണ്‍ പതിനഞ്ച് പ്ലസിന് ലഭിക്കുന്ന ഏറ്റവും മികച്ച ഡിസ്‌കൗണ്ടാണ്.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ വേറെയും ഡിസ്‌കൗണ്ടുകള്‍ ഉണ്ട്. എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇഎംഐ അല്ലാത്ത ഇടപാടുകള്‍ക്കാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 1500 രൂപ വരെയാണ് കുറയുക. ഇതോടെ ഐഫോണ്‍ പതിനഞ്ച് പ്ലസ് ബേസ് മോഡല്‍ 72499 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ഐഫോണ്‍ പതിനഞ്ചിനും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ടുണ്ട്. ഐഫോണ്‍ പതിനഞ്ച് സീരീസിലെ ബേസ് മോഡല്‍ ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 63999 രൂപയ്ക്ക് വാങ്ങാനാവും. ഇത് ഐഫോണ്‍ പതിനഞ്ചിന്റെ ഏറ്റവും കുറഞ്ഞ വിലയാണ് ലോഞ്ച് ചെയ്യുമ്പോള്‍ 79990 രൂപയായിരുന്നു ഈ ഫോണിനായി നല്‍കേണ്ടിയിരുന്നത്.

മികച്ച എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ബാങ്ക് ഓഫറുകളുമെല്ലാം ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ചിനായി ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ബ്ലാക്, ബ്ലൂ, ഗ്രീന്‍, പിങ്ക്, യെല്ലോ ഷേഡുകളില്‍ ഈ ഫോണ്‍ ലഭ്യമാവും. ഫ്‌ളിപ്പ്കാര്‍ട്ടി ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകളെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുക.

ബാങ്ക് ഓഫ് ബറോഡയുടെ കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടാണ് നടത്തുന്നതെങ്കില്‍ 1500 രൂപ ഇനിയും കുറയും. ഇഎംഐ അല്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടത്തുകയാണെങ്കില്‍ ആയിരം രൂപയും കുറയും. അതേസമയം എക്‌സ്‌ചേഞ്ചാണ് ലക്ഷ്യമെങ്കില്‍ 55000 രൂപ വരെ കുറയും. രണ്ടായിരം രൂപയുടെ കോമ്പോ ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+