ഗൂഗിള്‍ പേ പൂട്ടേണ്ടി വരുമോ?, ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ വമ്പന്‍ ഹിറ്റ്; മാര്‍ച്ചിലെ നേട്ടം ഇത്ര
ന്യൂഡല്‍ഹി: ഏത് യുപിഐകള്‍ക്കും വലിയ നേട്ടങ്ങള്‍ മാത്രമാണ് പേമെന്റിന്റെ കാര്യത്തില്‍ നല്‍കുക. ഒരു മാസം മുമ്പാണ് ഇത്തരമൊരു യുപി ഐയുമായി ഫ്‌ളിപ്പാര്‍ട്ടിന്റെ യുപിഐ എത്തുന്നത്. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വരവോടെ ഗൂഗിള്‍ പേയും ഫോണ്‍ പേയും പോലുള്ള വിദേശ യുപിഐകള്‍ പൂട്ടിക്കെട്ടേണ്ടി വരുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
എന്തായാലും മാര്‍ച്ച് മാസത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് യുപിഐ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഒരു മാസം കൊണ്ട് ആമസോണിന്റെ യുപിഐയെ അടക്കം മറികടന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് യുപിഐ മുന്നേറുന്നത്.

അതിഗംഭീര തുടക്കം എന്ന് തന്നെ പറയാവുന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പുതിയ സേവനത്തിന്റെ നേട്ടം. മാര്‍ച്ച് മാസത്തില്‍ 5 മില്യണ്‍ യുപിഐ ഇടപാടുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് നടത്തിയിരിക്കുന്നത്. 200 കോടിയുടെ മൂല്യം വരുന്ന പേമെന്റുകളാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ പരിമിതമായ അളവില്‍ യൂസര്‍മാര്‍ക്ക് ലഭ്യമാക്കി തുടങ്ങിയിരുന്നു.
നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്റെ നിയന്ത്രണങ്ങള്‍ പ്രകാരമായിരുന്നു ഇക്കാര്യങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് പിന്തുടര്‍ന്നത്. മാര്‍ച്ച് മാസമായിരുന്നു ഈ ആപ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായത്. അതിന്റെ ഫലവും ആദ്യ മാസത്തില്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന് ലഭിച്ചിരിക്കുകയാണ്.
അതേസമയം യുപിഐ ഹാന്‍ഡിലുകളില്‍ എത്ര യൂസര്‍മാര്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഫ്‌ളിപ്പ്കാര്‍ട്ട് അവരുടെ യുപിഐ ഉപയോഗിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ക്യാഷ്ബാക്കുകള്‍ അടക്കം ഇതില്‍ വരും. എന്നാല്‍ ക്യാഷ്ബാക്കുകള്‍ കൊണ്ട് മാത്രമാണോ ഇത്ര വലിയൊരു നേട്ടമുണ്ടായത് എന്ന് വ്യക്തമല്ല.
എന്നാല്‍ ഒരിക്കല്‍ ഒരു ഉപയോക്താവ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലോഗിന്‍ ചെയ്താല്‍ പേമെന്റ് ഓപ്ഷന്‍ ചെക്കൗട്ട് പേജില്‍ കാണാനാവും. ഇത് ഉപയോക്താവിനും കമ്പനികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കാരണം മൊര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റുകളോ പേമെന്റ് കമ്മീഷനോ യുപിഐകള്‍ക്ക് നല്‍കേണ്ടി വരാറില്ല. അതുകൊണ്ട് ഇവയ്ക്ക് ജനപ്രീതി ഏറെയാണ്.
അതേസമയം മൊബിക്വിക്ക എട്ട് മില്യണ്‍ ഇടപാടുകളാണ് മാര്‍ച്ചില്‍ നടത്തിയത്. മറ്റ് ഫിന്‍ടെക് ആപ്പുകളായ ഗ്രോയും ജൂപിറ്ററില്‍ ഏഴ് മില്യണില്‍ താഴെ ഇടപാടുകളാണ് നടത്തിയത്. ജൂപിറ്ററില്‍ പേമെന്റുകള്‍ ആറ് മില്യണില്‍ താഴെ മാത്രമാണ്. ഇവരെല്ലാം ദീര്‍ഘകാലമായി പേമെന്റ് രംഗത്ത് സജീവമായവരാണ്.
അതുകൊണ്ട്. ഈ നമ്പറുകള്‍ ഇവരെ സംബന്ധിച്ച് വലിയ കാര്യമല്ല. ആമസോണ്‍ പേ അഞ്ച് വര്‍ഷമായി യുപിഐ ഇടപാടുകളില്‍ സജീവമാണ്. ഒരു മാസം 50 മില്യണിനും 65 മില്യണിനുമിടയിലാണ് ഇടപാടുകള്‍ സ്വന്തമാക്കാറുള്ളത്. ഇതിന്റെ പത്ത് ശതമാനമാണ് ലോഞ്ച് ചെയ്തിട്ടുള്ള ആദ്യ മാസം സ്വന്തമാക്കിയത്.
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ ദീര്‍ഘകാലാടിസ്ഥാനില്‍ ആമസോണ്‍ പേയ്ക്ക് മുകളിലാണെന്ന് ഉറപ്പാണ്. ആമസോണ്‍ പ്രീമിയം ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ടിയര്‍ 2 ടൗണുകള്‍, ഗ്രാമങ്ങള്‍ എന്നിവയാണ് ഈ പേമെന്റ് ഓപ്ഷനിലൂടെ സ്വന്തമാക്കുക.
നിത്യേന അഞ്ച് മില്യണ്‍ ഓര്‍ഡറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് നടത്തുന്നത്. 500 മില്യണ്‍ യൂസര്‍മാര്‍ക്കും കമ്പനിക്കുണ്ട്. ഇതിന്റെ മൂന്നിലൊന്ന് പേര്‍ ഉപയോഗിച്ചാല്‍ പോലും മാസം 50 മില്യണ്‍ ഇടപാടുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് സ്വന്തമാക്കാം.












Click it and Unblock the Notifications