വൺപ്ലസിന്റെ വജ്രായുധം മുതൽ ആപ്പിളിന്റെ സ്‌പെഷ്യൽ മോഡൽ വരെ; 2025ലെ മികച്ച ഫോണുകൾ ഇതാ...
മറ്റൊരു വർഷം കൂടി കടന്നുപോവുകയാണ്. ഇക്കുറി സ്‍മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ കച്ചവടം നടന്ന വർഷങ്ങളിൽ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ധാരാളം മുൻനിര മോഡലുകളുടെ ലോഞ്ചും ഈ വർഷം ഉണ്ടായിരുന്നു. ഈ വർഷം അവസാനിക്കാനിരിക്കെ 2025ൽ ഏറ്റവും അഭിപ്രായം നേടിയ ചില ഫോണുകൾ പരിചയപ്പെടാം.
വൺപ്ലസ് 15: കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈനീസ് കമ്പനിയായ വൺപ്ലസ്, മികച്ച ഫ്ലാഗ്ഷിപ്പ് ഫോണുകൾ മത്സരക്ഷമമായ വിലകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ വലിയ ഇക്കോസിസ്‌റ്റങ്ങളിൽ നിന്ന് വേറിട്ടതും എന്നാൽ ഒരുപക്ഷേ കുറച്ചുകൂടി മികച്ചതുമായ ഒരു ഫോൺ ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് 15 ഒരു മികച്ച ഓപ്‌ഷനാണ്. ഈ കൂട്ടത്തിൽ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 15, മറ്റ് ഫോണുകളോട് കിടപിടിക്കുന്ന പ്രകടനം തന്നെയാണ് കാഴ്‌ച വയ്ക്കുന്നത്.

സാംസങ് ഫോൾഡ് 7: ടാബ്‌ലെറ്റ് ശൈലിയിലുള്ള മടക്കാവുന്ന ഫോണുകളുടെ ഒരു പ്രധാന പ്രശ്‌നം, അവ മടക്കുമ്പോൾ അവയ്ക്ക് അമിത ഭാരം അനുഭവപ്പെടുന്നു എന്നതാണ്. പുറം ഡിസ്‌പ്ലേ ഒരു സാധാരണ ഫോൺ പോലെ ഉപയോഗിക്കാൻ കഴിയുമെങ്കിലും, മിക്കവാറും എല്ലാ ഉപകരണങ്ങളിലും അതിന്റെ രൂപകൽപ്പന അത്ര സൗകര്യപ്രദമല്ല. എന്നാൽ, ഈ പട്ടികയിലുള്ള ഫോണുകളിൽ ഏറ്റവും ആകർഷകമായ രൂപകൽപ്പനയുള്ളത് ഫോൾഡ് ഏഴിനാണ്. ബാക്കിയുള്ള ഫീച്ചറുടെ കാര്യത്തിലും ഈ ഫോൺ ഒട്ടും പിന്നിലല്ല.
മോട്ടോ റേസർ അൾട്രാ: മടക്കാവുന്ന ഫോണുൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇടയിൽ സാംസങ്ങിന്റെ ഇസെഡ് ഫ്ലിപ് 7 ഏറെ ശ്രദ്ധ നേടിയെങ്കിലും, പ്രീമിയം മോഡലായ റേസർ അൾട്രായെ ഒഴിവാക്കാനാവില്ല. ഈ സ്‌മാർട്ട്‌ഫോണിന് മികച്ച ബാറ്ററി ലൈഫാണുള്ളത്. 24 മണിക്കൂറിലധികം ബാറ്ററി ചാർജ്ജ് നിലനിക്കുന്ന മോഡൽ കൂടിയാണിത്. കൂടാതെ 512GB സ്‌റ്റോറേജോടും സ്‌നാപ്ഡ്രാഗൺ പ്രോസസറോടുകൂടിയാണ് ഇത് വിപണിയിലെത്തുന്നത്.
ഗൂഗിൾ പിക്‌സൽ 10 പ്രോ:ഗൂഗിൾ ഫോണുകളിലെ സോഫ്റ്റ്‌വെയർ എല്ലായ്പ്പോഴും ലളിതവും മികച്ചതുമാണ്. പുതിയ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ ഫീച്ചറുകൾ ആദ്യം പുറത്തിറക്കുമ്പോൾ, ഗൂഗിൾ സാധാരണയായി പിക്‌സൽ ഫോണുകൾക്ക് മുൻഗണന നൽകാറുണ്ട്. കൂടാതെ, മൊബൈൽ ലോകത്തിലെ ഏറ്റവും മികച്ച ക്യാമറകളിൽ ചിലതും പിക്‌സൽ ഫോണുകളിൽ ലഭ്യമാണ്. ക്യാമറ വലിയ പരിഗണന നൽകുന്ന ആളാണെങ്കിൽ പിക്‌സൽ നല്ല ഓപ്‌ഷനാണ്.
ആപ്പിൾ ഐഫോൺ 16ഇ: വർഷങ്ങളായി, ആപ്പിളിന്റെ മിഡ്-റേഞ്ച് ഐഫോൺ ഐഫോൺ എസ്ഇ ആയിരുന്നു. പൊതുവേ നല്ല പ്രകടനമുള്ള ഈ ഫോണുകൾ, ഫിസിക്കൽ ഹോം ബട്ടൺ ആഗ്രഹിച്ചിരുന്ന ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഈ മികവ് നിലനിർത്തിക്കൊണ്ട്, ഐഫോൺ ഇ-സീരീസിനെ ഈ പട്ടികയിലെ അടുത്ത ഫോണിനൊപ്പം എത്തിക്കാൻ ആപ്പിളിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications