എസ്23 വീണു, എസ്24 സീരീസ് വില്‍പ്പനയില്‍ പറക്കുന്നു: ഇന്ത്യയില്‍ മാത്രമല്ല, ജനപ്രീതിയില്‍ മുമ്പന്‍
സാംസങ്ങിന് ഇതുവരെ കിട്ടാത്ത അത്ര ജനപ്രീതി നേടിക്കൊടുത്ത് ഗ്യാലക്‌സി എസ്24 സീരീസ്. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് എസ്24 സീരീസ്. എസ്23യുടെ റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്. ഗ്യാലക്‌സി എസ്23 ലോഞ്ച് ചെയ്ത സമയത്ത് വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടിരുന്നു. അന്ന് ഗ്യാലക്‌സി എസ്22ന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
എന്നാല്‍ എല്ലാ റെക്കോര്‍ഡുകളും ഇപ്പോള്‍ എസ്24ന് മുന്നില്‍ വഴിമാറിയിരിക്കുകയാണ്. എസ്24ന്റെ വില്‍പ്പന ഒരു സാംസങ്ങ് ഫോണിന് കിട്ടുന്ന സര്‍വകാല റെക്കോര്‍ഡാണെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. ആഗോള തലത്തില്‍ തന്നെ ഐഫോണ്‍ പതിനഞ്ചിന് വന്‍ വെല്ലുവിളിയായി തീരുമാനമെന്നാണ് സൂചന.

പ്രീ സെയില്‍ ഓര്‍ഡറുകള്‍ പലയിടത്തും ശക്തമാണ്. എസ്24ന്റെ റിവ്യു മികച്ചതായതും സെയില്‍ ഉയര്‍ത്തുമെന്നാണ് സൂചന. വില്‍പ്പന സ്റ്റോറുകളില്‍ ആരംഭിച്ചത് മുതല്‍ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. 2024ന്റെ ആദ്യ പാദത്തിലെ വില്‍പ്പന ടാര്‍ഗറ്റ് സാംസങ്ങ് ഉയര്‍ത്തിയിരിക്കുകയാണ്. പതിമൂന്ന് മില്യണ്‍ യൂണിറ്റുകളായിട്ടാണ് വില്‍പ്പന ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ പന്ത്രണ്ട് മില്യണ്‍ യൂണിറ്റ് വിറ്റുപോകുമെന്നായിരുന്നു സാംസങ്ങിന്റെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആഗോള തലത്തില്‍ ഇത്ര വലിയ ഡിമാന്‍ഡ് ഉണ്ടായത് സാംസങ്ങിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടത് ഈ വര്‍ഷം പരിഹരിക്കാന്‍ സാംസങ്ങിന് സാധിച്ചേക്കും.
ആഗോള തലത്തില്‍ ഗ്യാലക്‌സി എസ്24 സീരീസിന്റെ വില്‍പ്പന എസ്23 സീരീസിനേക്കാള്‍ എട്ട് ശതമാനം ഉയര്‍ന്നിരിക്കുകയാണ്. ഇത് മറ്റൊരു സാംസങ്ങ് ഫോണിനും കിട്ടാത്ത അത്ര വലുതാണ്. ജനുവരി 28 മുതല്‍ ഫെബ്രുവരി 17 വരെയുള്ള കണക്കാണ് ഇതിനായി പരിഗണിച്ചത്. ഇതേ കാലയളവില്‍ ഗ്യാലക്‌സി എസ്23യുടെ വില്‍പ്പന താഴെയായിരുന്നു.
അതേസമയം ചില മേഖലകളില്‍ എസ്24 വില്‍പ്പന എത്രയോ മുകളിലാണ്. പശ്ചിമ യൂറോപ്പില്‍ നിന്നുള്ള വന്‍ പ്രീ ഓര്‍ഡറുകളാണ് ഗ്യാലക്‌സി എസ്24ന്റെ വില്‍പ്പന കുതിക്കാന്‍ കാരണം. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് വില്‍പ്പന റെക്കോര്‍ഡിടുന്നത്. പശ്ചിമ യൂറോപ്പില്‍ വില്‍പ്പന 28 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം ദക്ഷിണ കൊറിയയില്‍ സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ വില്‍പ്പന 22 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. അരേിക്കയില്‍ വില്‍പ്പന 14 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 2023ല്‍ സാംസങ്ങിന്റെ മൊത്തം വില്‍പ്പനയുടെ 60 ശതമാനവും എസ്23 അള്‍ട്രയില്‍ നിന്നായിരുന്നു.
എസ്23, എസ്23 പ്ലസ് എന്നിവ ഇരുപത് ശതമാനത്തോളമായിരുന്നു. ഗ്യാലക്‌സി എസ്24 അള്‍ട്രയാണ് മൊത്തം വില്‍പ്പനയില്‍ 54 ശതമാനവും വിറ്റുപോയത്. എസ്24 27 ശതമാനത്തോളമാണ് വിറ്റുപോയത്. എസ്24 പ്ലസ് 21 ശതമാനവും വിറ്റുപോയി.












Click it and Unblock the Notifications