എസ്24 വാങ്ങാന്‍ റെഡിയായിക്കോ; 10 മിനുട്ട് കൊണ്ട് വീട്ടിലെത്തും; സാംസങ്ങിന്റെ പുത്തന്‍ പ്രഖ്യാപനം
ന്യൂഡല്‍ഹി: സാസംങ്ങ് എസ്24 ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറക്കിയത്. എന്നാല്‍ ഇവ ആളുകളുടെ കൈയ്യിലേക്ക് എത്തി തുടങ്ങുന്നതേയുള്ളൂ. പലയിടത്തും പല വിലകളിലാണ് ഈ ഫോണ്‍ ലഭ്യമാവുന്നത്. എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണാണിതെന്ന് പറയുന്നുണ്ട്. ആപ്പിളിനെ കടത്തിവെട്ടുന്ന പെര്‍ഫോമന്‍സാണിതെന്നും ആരാധകര്‍ പറയുന്നു.
എന്തായാലും ഉടന്‍ തന്നെ ഇന്ത്യയിലും ഈ ഫോണ്‍ എല്ലാവരുടെയും കൈയ്യിലെത്തും. വെറും മണിക്കൂറുകള്‍ കൊണ്ട് എസ്24 വീട്ടിലെത്തിക്കാന്‍ സാംസങ്ങ് തയ്യാറെടുക്കുന്നത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ബ്ലിങ്കിറ്റുമായി കൈകോര്‍ത്തിരിക്കുകയാണ് സാംസങ്ങ്.

ബ്ലിങ്കിറ്റുമായുള്ള സഹകരണത്തോടെ പത്ത് മിനുട്ടില്‍ സാംസങ്ങ് എസ്24 അള്‍ട്ര യൂസര്‍മാരിലേക്ക് എത്തിക്കാനാണ് ശ്രമം. ഇന്ത്യയില്‍ ഒന്നാകെ ബ്ലിങ്കിറ്റിന്റെ സഹകരണത്തോടെയായിരിക്കും സാംസങ്ങ് എസ്24 അള്‍ട്ര വിതരണം നടത്തുക. ഇന്ത്യയില്‍ ഇതിനോടകം വന്‍ ഡിമാന്‍ഡാണ് എസ്24 സീരീസിനുള്ളത്. മൂന്ന് ദിവസം കൊണ്ട് രണ്ടരലക്ഷത്തിലേറെ പ്രീ ബുക്കിംഗാണ് ഫോണിന് ലഭിച്ചിരിക്കുന്നത്.
ജനുവരി 17നാണ് ഫോണിന്റെ ഗ്ലോബല്‍ ലോഞ്ചുണ്ടായിരുന്നത്. എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്ര എന്നിവയാണ് സാംസങ്ങ് പുറത്തിറക്കിയത്. ആപ്പിളിനെ പ്രീഓര്‍ഡറില്‍ എസ്24 മറികടക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇവയ്ക്കുള്ളത്. അതാണ് പ്രീ ഓര്‍ഡറില്‍ റെക്കോര്‍ഡിടാനും കാരണം.എസ്24 സീരീസിലെ ബേസ് മോഡലിന് 79999 രൂപയാണ് വില.
ഏറ്റവും മുന്നിലുള്ള എസ്24 അള്‍ട്രയ്ക്ക് 1,59999 രൂപയുമാണ് വില. 12 ജിബി റാമും 1 ടിബി സ്റ്റോറേജും ഇതിനുണ്ട്. നിലവില്‍ പത്ത് മിനുട്ട് ഡെലിവെറി കേരളത്തില്‍ ഇല്ല. അതുകൊണ്ട് മലയാളികള്‍ നിരാശപ്പെടേണ്ടി വരും. ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് പത്ത് മിനുട്ട് കൊണ്ട് ഡെലിവെറി ചെയ്യുക.
എന്നാല്‍ ഇതിന്റെ കൃത്യതയെ കുറിച്ച് ഉറപ്പ് പറയാനാവില്ല. കാരണം ഈ നഗരങ്ങളിലെല്ലാം വലിയ ട്രാഫിക് തിരക്കുകള്‍ ഉണ്ട്. പത്ത് മിനുട്ട് കൊണ്ട് ഡെലിവെറി സാധ്യമാകുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ആര്‍ക്കുമുണ്ടാവാം. ഇത്ര കിലോമീറ്റര്‍ ചുറ്റളവിലാണോ എന്ന കാര്യവും സാംസങ്ങ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം മികച്ച ക്യാഷ്ബാക്ക് ഓഫറും ഇപ്പോള്‍ എസ്24നായി സാംസങ്ങ് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് നിങ്ങള്‍ എസ്24 വാങ്ങുന്നതെങ്കില്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് എസ്24ലെ എല്ലാ മോഡലിനും, വേരിയന്റിനും ലഭ്യമാകും. അതേസമയം ബ്ലിങ്കിറ്റ് നേരത്തെ ഗ്രോഫേഴ്‌സ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ആപ്പിള്‍ റീസെല്ലറായ യൂണികോണുമായി കൈകോര്‍ത്ത് ഐഫോണ്‍ 14 വേഗത്തില്‍ എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. നിലവില്‍ വിപണിയിലുള്ള അതിവേഗ സര്‍വീസുകളേക്കാള്‍ വേഗതയിലുള്ള ഡെലിവെറിയാണ് ബ്ലിങ്കിറ്റ് ഓഫര്‍ ചെയ്യുന്നത്. നേരത്തെ ഡല്‍ഹിയിലും മുംബൈയിലും മാത്രമായിരുന്നു ഇവരുടെ സര്‍വീസ്. സാംസങ്ങുമായി കൈകോര്‍ത്ത് ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.












Click it and Unblock the Notifications