മുകേഷ് അംബാനിക്ക് പൂട്ടിടാന്‍ അദാനി ഗ്രൂപ്പ്, ഒരേസമയം 2 പ്രഖ്യാപനം; യുപിഐയില്‍ ഗൂഗിളിനെയും പൂട്ടും
മുംബൈ: റീട്ടെയില്‍ മേഖലയിലും ഇ കൊമേഴ്‌സിലും കുതിക്കുന്ന മുകേഷ് അംബാനിയെയും റിലയന്‍സിനെയും പൂട്ടാന്‍ ഗൗതം അദാനി. വമ്പന്‍ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ലോഞ്ച് ചെയ്യാന്‍ പോകുന്നത്. അതോടൊപ്പം യുപിഐ പേമെന്റുകളും അദാനി ഗ്രൂപ്പ് പുറത്തിറക്കാന്‍ പോവുകയാണ്. ഒരേസമയം മുകേഷ് അംബാനിയെയും ഗൂഗിളിനെയും മത്സരിച്ച് പൂട്ടാനാണ് അദാനി ഗ്രൂപ്പ് പ്ലാന്‍ ചെയ്യുന്നത്.
ഡിജിറ്റല്‍ കമ്പനിയാണ് അദാനി രൂപീകരിക്കാന്‍ പോകുന്നത്. യുപിഐ പേമെന്റ് സര്‍വീസുകള്‍ നടത്താനുള്ള ലൈസന്‍സ് സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡിജിറ്റല്‍ പേമെന്റ് സംവിധാനമാണ് യുപിഐ. അതേസമയം ഇന്ത്യയില്‍ ഫോണ്‍ പേയ്ക്കും ഗൂഗിള്‍ പേയ്ക്കും യുപിഐ സംവിധാനങ്ങളില്‍ കുത്തക തന്നെ അവകാശപ്പെടാനുണ്ട്.

ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്‍പിസിഐ നേരത്തെ തന്നെ പരിശോധിച്ചിരുന്നു. ഇന്ത്യയിലെ ചെറുകിട യുപിഐ പേമെന്റ് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം അദാനി ഗ്രൂപ്പിനും ഗുണകരമായി മാറും. അതേസമയം ബാങ്കുകളുമായും അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അദാനി ഗ്രൂപ്പിന്റെ ബ്രാന്‍ഡില്‍ അദാനി ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. ഇത് ഇ കൊമേഴ്‌സില്‍ അടക്കം വലിയ നേട്ടങ്ങള്‍ കമ്പനിക്കുണ്ടാക്കും. ഡിജിറ്റല്‍ കൊമേഴ്‌സില്‍ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് വഴി ഓണ്‍ലൈന്‍ ഷോപ്പിംഗും കമ്പനി നല്‍കുന്നുണ്ട്. ഇ കൊമേഴ്‌സ് മേഖല ഇന്ത്യയില്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വലിയ പിന്തുണയും ഈ മേഖലയ്ക്കുണ്ട്. ഒന്‍ഡിസി, യുപിഐ പോലുള്ളവയാണ് ഈ മേഖലയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ വ്യാപാരത്തില്‍ പേമെന്റ് മോഡിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ യുപിഐ പോലുള്ള സേവനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ അപ്രൂവല്‍ ഇതിന് ലഭിച്ചാല്‍ കമ്പനിയുടെ ഉപഭോക്തൃ ആപ്പായ അദാനി വണ്‍ വഴിയായിരിക്കും സേവനങ്ങളെല്ലാം ലഭ്യമാവുക. 2022ന്റെ അവസാനത്താണ് ഈ ആപ്പ് പുറത്തിറക്കിയത്.
അദാനി വണ്ണിന്റെ ഇപ്പോഴത്തെ സര്‍വീസുകളില്‍ ഹോട്ടല്‍-ഫ്‌ളൈറ്റ് റിസര്‍വേഷന്‍ പോലുള്ള യാത്ര സംബന്ധമായ കാര്യങ്ങളാണ് ഉള്ളത്. കമ്പനിയുടെ ഗ്യാസ്-വൈദ്യുതി പോലുള്ള സേവനങ്ങള്‍ക്കാണ് ഈ യുപിഐ സേവനങ്ങള്‍ അദാനി ഗ്രൂപ്പ് ആദ്യം ലഭ്യമാക്കുക. യാത്രക്കാര്‍ക്ക് വേണ്ട പേമെന്റ് സംവിധാനങ്ങളും ഇതിലുണ്ടാവും.
ബില്‍ പേമെന്റിലൂടെ ലോയല്‍റ്റിപോയിന്റുകളോ, ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകളോ ലഭ്യമാവും. ഇവ പിന്നീട് ഓണ്‍ലൈന്‍ ഷോപ്പിംഗിനായി ഉപയോഗിക്കാം. എന്‍ഡിടിവിയുടെ കണ്ടന്റ് അവരുടെ ആപ്പിലേക്ക് ഈ വര്‍ഷം ചേര്‍ക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതൊന്നും അദാനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications