ഗൂഗിൾ ക്രോമിലെ ഭാഷ ബുദ്ധിമുട്ടിക്കുന്നോ? ഇങ്ങനെ ചെയ്‌താൽ അതിനൊരു പരിഹാരമാവും, എത്ര എളുപ്പം
ലോകമെമ്പാടും ഏറ്റവും ജനപ്രീതിയുള്ള ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. ഗൂഗിൽ സെർച്ച് എഞ്ചിൻ ഫലപ്രദമായി വളരെയധികം ഉപഭോക്തൃ സൗഹൃദപരമായി ലഭ്യമായ ഒരു ബ്രൗസർ ആയതിനാൽ തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണ്. എങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടാവാമെന്നില്ല എന്നിരിക്കെ ചിലപ്പോഴൊക്കെ ഇതിന്റെ ഉപയോഗം ഭാഷയുടെ തടസം സൃഷ്‌ടിക്കാറുണ്ട്.
അങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് മുൻപിൽ ഗൂഗിൾ ക്രോം തന്നെ കൃത്യമായ സാധ്യത ഒരുക്കിയിട്ടുണ്ട്. നിങ്ങൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ആവട്ടെ, ആപ്പിളിന്റെ ഐഒഎസ് ആവട്ടെ ഗൂഗിൾ ക്രോമിൽ ഭാഷ മാറ്റുക എന്നത് അത്രയേറെ പ്രയാസകരമായ കാര്യമായി കരുതേണ്ടതില്ല. നിങ്ങളുടെ സ്വന്തം ഭാഷയിൽ കാര്യങ്ങൾ തിരയാനും കണ്ടെത്താനും വായിക്കാനും ചെയ്യേണ്ടത് ഇത്ര മാത്രമാണ്.

ആൻഡ്രോയിഡിൽ ഭാഷ മാറ്റുന്നത് എങ്ങനെ?
ഉപയോക്താക്കൾക്ക് ഗൂഗിൾ ക്രോം ആപ്പിൽ ഡിഫോൾട്ട് ആയി ഭാഷ തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്. അത് പ്രകാരം ഇംഗ്ലീഷ് തന്നെയായിരിക്കും ഇതിലെ ഭാഷ. എന്നാൽ ഇത് മാറ്റണം എന്ന് തോന്നിയാൽ ആൻഡ്രോയിഡിൽ ചെയ്യേണ്ടത് ഇങ്ങനെയാണ്.
1. ആദ്യം ഗൂഗിൾ ക്രോം ആപ്പ് തുറക്കുക.
2. അഡ്രസ് ബാറിൻ്റെ വലതുഭാഗത്ത്, 'മോർ' എന്ന ഐക്കണിൽ ടാപ്പ് ചെയ്യുക, തുടർന്ന് 'സെറ്റിങ്സ്' ഓപ്ഷനിൽ ഭാഷകൾ തുറക്കുക.
3. 'ക്രോംസ് ലാഗ്വേജ്' എന്ന ടാബിന് കീഴിൽ, നിലവിലെ ഭാഷയിൽ ക്ലിക്ക് ചെയ്യുക.
4. ഇതിൽ ക്രോമിൽ ലഭ്യമായ ഭാഷകളുടെ ഒരു പട്ടിക ദൃശ്യമാകും. നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷ അതിൽ നിന്ന് ഇഷ്‌ടം അനുസരിച്ച് തിരഞ്ഞെടുക്കുക.
5. ഇഷ്‌ട ഭാഷ തിരഞ്ഞടുത്ത് കഴിഞ്ഞാൽ, അത് ഡൗൺലോഡ് ആയതിന് ശേഷം ഒന്ന് റീസ്‌റ്റാർട്ട് ചെയ്യുക
ഐഒഎസിൽ എങ്ങനെ ഭാഷ മാറ്റാം
ഐഒഎസിലെ ഡിഫോൾട്ട് ഭാഷ മാറ്റുന്നതിന് ഇത്രത്തോളം സങ്കീർണത ഇല്ലെന്നതാണ് വാസ്‌തവം. ഐഫോണിലും വളരെ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന വെബ് ബ്രൗസർ ഗൂഗിൾ ക്രോം തന്നെയാണ്.
1. 'സെറ്റിങ്സ്' തുറക്കുക
2. 'കൂടുതൽ ഭാഷകൾ' എന്ന ഓപ്‌ഷനിലേക്ക് പോകുക
3. തുടർന്ന് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക.












Click it and Unblock the Notifications