വാഹനത്തിൽ ഇന്ധനം തീർന്ന് ഇനി വഴിയിൽ കിടക്കില്ല; ഗൂഗിൾ മാപ്പിൽ കിടിലൻ ഫീച്ചറെത്തി, കൂടുതലറിയാം
നമ്മുടെ യാത്രകൾക്ക് ഏറ്റവും സുഖകരവും, സൗകര്യപ്രദവും ആക്കാനാണ് നാം എന്നും ആഗ്രഹിക്കാറുള്ളത്. അതിനായി ഇക്കാലത്ത് മികച്ച സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാവാനും ഒട്ടും പ്രയാസമില്ല. അത്തരത്തിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും, അവരെ സഹായിക്കാനുമായി വിപണിയിലുള്ള പ്രധാന സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഗൂഗിൾ മാപ്പ്. കേവലമൊരു മാപ്പ് അല്ലെങ്കിൽ വഴി കണ്ടെത്താനുള്ള മാർഗം എന്നതിലുപരി ഒരുപാട് ഗുണങ്ങളാണ് ഈ സംവിധാനത്തിലുള്ളത്.
അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ വളരെയധികം ഫീച്ചറുകൾ ഈ ആപ്പിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഗൂഗിൾ മാപ്പ് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, കാലങ്ങളായി ഇന്ത്യയിലെ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ഒരു ഫീച്ചർ ഇവിടേക്ക് എത്തുകയാണ്.

ഗൂഗിൾ മാപ്‌സ് അടുത്തിടെയാണ് ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതിൽ യാത്രയ്ക്കിടെ ഇന്ധനം ലാഭിക്കാൻ ലക്ഷ്യമിടുന്നു. ഇക്കോ ഫ്രണ്ട്ലി റൂട്ടിംഗ് എന്നറിയപ്പെടുന്ന ഈ ഫീച്ചർ 2022 സെപ്റ്റംബറിലാണ് ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തിൽ യുണൈറ്റഡ് സ്‌റ്റേറ്റ്സ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഇത് ലഭ്യമായത്.
ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവ വികാസത്തിന് ഒടുവിൽ ഇന്ത്യൻ ഉപയോക്താക്കൾക്കും 'സേവ് ഫ്യുവൽ' ഓപ്ഷൻ ലഭ്യമാണ്. ഈ ഫീച്ചർ ഗൂഗിൾ മാപ്‌സ് ആപ്ലിക്കേഷനിൽ നമ്മൾ സ്വമേധയാ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. വാഹനത്തിൻ്റെ എഞ്ചിൻ കോൺഫിഗറേഷനും മറ്റ് വശങ്ങളും അടിസ്ഥാനമാക്കി കണക്കാക്കുന്ന ഇന്ധന ക്ഷമത അല്ലെങ്കിൽ ഊർജ്ജ കാര്യക്ഷമത അറിയാൻ നമ്മെ ഇത് സഹായിക്കുന്നു.
ഇത്തരത്തിൽ ആപ്പ് കാര്യങ്ങൾ വിശകലനം ചെയ്‌തുകഴിഞ്ഞാൽ, കണക്കാക്കിയ സമയം പരിഗണിക്കുന്നതിലൂടെ മാത്രമല്ല, ഏറ്റവും ഊർജ്ജക്ഷമതയുള്ള ഓപ്ഷൻ തിരിച്ചറിയുന്നതിലൂടെയും ആപ്ലിക്കേഷൻ മികച്ച റൂട്ട് നമ്മുടെ മുൻപിൽ അവതരിപ്പിക്കും. അതിനാൽ, ഇത് ചിലപ്പോൾ വേഗമേറിയ റൂട്ടിൽ നിന്ന് വ്യത്യസ്‌തമായിരിക്കും.
ഈ ഫീച്ചർ ഓഫായിരിക്കുമ്പോൾ, ഊർജമോ ഇന്ധനക്ഷമതയോ കണക്കിലെടുക്കാതെ ഏറ്റവും വേഗതയേറിയ റൂട്ട് കണ്ടെത്താൻ മാത്രമേ ഗൂഗിൾ മാപ്‌സ് നിങ്ങളെ സഹായിക്കൂ. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് എല്ലാ ഓപ്ഷനുകളിൽ നിന്നുമായി ഏറ്റവും ഇന്ധനക്ഷമതയുള്ള റൂട്ട് തിരഞ്ഞെടുക്കാൻ കഴിയും. അത് ഗ്രീൻ ലൈറ്റാൽ ഹൈലൈറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും എന്നതാണ് പ്രത്യേകത.
ഗൂഗിൾ മാപ്പിൽ 'സേവ് ഫ്യുവൽ' ഓപ്‌ഷൻ ഉപയോഗിക്കേണ്ടത് ഇങ്ങനെ
1. ഗൂഗിൾ മാപ്‌സ് ആപ്ലിക്കേഷൻ എടുക്കുക
2. സെർച്ച് ബോക്‌സിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിൻ്റെ പേര് നൽകുക അല്ലെങ്കിൽ മാപ്പിലെ സ്ഥലം ടാപ്പ് ചെയ്യുക
3. താഴെ ഇടതുവശത്ത് ലഭ്യമായ 'ഡയറക്ഷൻസ്' എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
4. 'ചേഞ്ച് എഞ്ചിൻ ടൈപ്പ്' എന്ന ഓപ്ഷൻ കണ്ടെത്താൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications