പിക്സല്‍ ഒന്‍പതിന് മുമ്പൊരു സര്‍പ്രൈസ്, ഞെട്ടിക്കാന്‍ ഗൂഗിളിന്റെ പുത്തന്‍ മോഡല്‍? ആപ്പിള്‍ 16 വീഴും
ഗൂഗിള്‍ പിക്സല്‍ അവരുടെ ഏറ്റവും പുതിയ ഫോണായ പിക്സല്‍ 9 ഈ വര്‍ഷം പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഇതിനോടകം നിരവധി അപ്ഡേറ്റുകളാണ് ഈ ഫോണിനെ കുറിച്ച് പുറത്തുവരുന്നത്. ഗൂഗിളിന്റെ ഫ്ളാഗ്ഷിപ്പ് സീരീസിന്റെ നിലവാരം പിക്സല്‍ 8 പുറത്തിറങ്ങിയതോടെ ഒരുപാട് ഉയര്‍ന്നിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുള്ള പെര്‍ഫെക്ട് ഫോണായിരുന്നു പിക്സല്‍ എട്ട്.
മറ്റ് ഫ്ളാഗ്ഷിപ്പുകളെ അപേക്ഷിച്ച് ഇതിന്റെ വില കുറവുമായിരുന്നു. അതേസമയം പിക്സല്‍ ഒന്‍പത് സീരീസ് അടിമുടി ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇതില്‍ പുത്തനൊരു ഫോണും ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. എക്സ്എല്‍ സീരീസില്‍ വരുന്ന ഫോണാണ് ആരാധകര്‍ക്കായി ഗൂഗിള്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

പിക്സല്‍ എക്സ്എല്‍ ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. പിക്സല്‍ 9 പ്രൊ സീരിസിന്റെ ഭാഗമായിരിക്കും ഈ ഫോണ്‍ എന്നാണ് ടെക് വിദഗ്ധര്‍ നല്കുന്ന സൂചന. പ്രൊ എക്സ്എല്‍ മോഡല്‍ വരുന്നതോടെ ഇവയുടെ കരുത്ത് ഇനിയും വര്‍ധിച്ചേക്കും. അടുത്തിടെ ഗൂഗിളുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന പ്രകാരം 9 സീരീസിലെ ഏറ്റവും കരുത്തനായിരിക്കും എക്സ്എല്‍.
ഐഫോണ്‍ പതിനാറ് മാക്സ് വേരിയന്റുമായി മത്സരിക്കാന്‍ തക്ക കരുത്തുള്ളതായിരിക്കും ഈ ഫോണ്‍. പിക്സല്‍ ആരാധകര്‍ക്ക് ഏറ്റവും സന്തോഷം തരുന്ന റിപ്പോര്‍ട്ടാണിത്. ഈ വര്‍ഷം തന്നെ 9 പ്രൊ എക്സ്എല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിക്സല്‍ 9 പ്രൊ എക്സ്എല്‍ ഫീച്ചറിന്റെ കാര്യത്തിലും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. 6.7 ഇഞ്ച് മുതല്‍ 6.8 വരെ നീളമേറിയതായിരിക്കും ഈ ഫോണിന്റെ സ്ക്രീന്‍. അതുകൊണ്ട് പിക്സലില്‍ നിന്നുള്ള ആദ്യത്തെ വലിപ്പമേറിയഫോണ് കൂടിയായിരിക്കും ഇത്. ഐഫോണ്‍ പ്രൊ മാക്സ് വേര്ഷനോളം വരും ഇതിന്റെ ഡിസ്പ്ലേ.
പ്രൊ മാക്സ് വേര്‍ഷനുകള്‍ക്ക് വിപണിയില്‍ വലിയ വില്‍പ്പനയാണ് ലഭിച്ചത്. വലിയ ഫോണുകളോട് ആളുകള്‍ക്ക് വലിയ താല്പര്യമുണ്ട്. വാനില പിക്സല്‍ 9 ഫോണിന് ആറ് ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഉണ്ടാവുക. അതുപോലെ പിക്സല്‍ 9 പ്രൊ 6.1 ഇഞ്ച് സ്ക്രീനുള്ള ഡിസ്പ്ലേയിലുമായിരിക്കും ലഭ്യമാവുക.
അതേസമയം 9 പ്രൊ എക്സ്എല്‍ ലോഞ്ച് ചെയ്യാനുള്ള പ്രധാന കാരണം അതിന്റെ വലിപ്പം വര്‍ധിപ്പിക്കാനല്ല. കൂടുതല്‍ ക്യാമറകള്‍ പിന്‍ഭാഗത്ത് വേണമെന്ന ആളുകള്‍ ആവശ്യം കൊണ്ടാണ്. ഐഫോണ്‍ യൂസര്‍മാര്‍ക്ക് പ്രൊ മാക്സില്‍ ലഭിക്കുന്നത് ഇത്തരമൊരു സൗകര്യമാണ്.
പിക്സല്‍ 9 പ്രൊയുടെ വില ഉയര്‍ത്തണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ എല്ലാ വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ഫോണുകള്‍. അതുകൊണ്ട് വില കൂട്ടുന്ന കാര്യം ഗൂഗിളിന്റെ പരിഗണനയില്‍ ഇല്ല.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications