ഗൂഗിള്‍ ഫ്‌ളാഗ്ഷിപ്പിലേക്ക് കാലെടുത്ത് വെക്കുന്നു; ഐഫോണിന് കടുത്ത എതിരാളി, പോരാട്ടം പൊടിപാറും
ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ഗൂഗിള്‍. അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകള്‍ അടങ്ങിയ പിക്‌സല്‍ ഫോണ്‍ അധികം വൈകാതെ വിപണിയിലെത്തും. ഗൂഗിള്‍ നേരത്തെ തന്നെ അവരുടെ പ്രീമിയം പിക്‌സല്‍ ഫോണ്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് ഫ്‌ളാഗ്ഷിപ്പ് ഫോണുകളുമായി ഇത് താരതമ്യത്തിന് പോലും അര്‍ഹമല്ലായിരുന്നു.
ഇതാണ് ഇപ്പോള്‍ ഗൂഗിള്‍ മാറ്റിയെഴുതുന്നത്. ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളുമായി ആപ്പിളിനെ തന്നെ വെല്ലുവിളിക്കുകയാണ് ഇവിടെ ഗൂഗിള്‍ ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് ഈ ഫോണ്‍ വിപണിയിലെത്തുക. ഡിവൈസ് ചൂടാവുന്നത്, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പരിഹരിച്ചുള്ളതായിരിക്കും പിക്‌സലിന്റെ ഈ ഫ്‌ളാഗ്ഷിപ്പ്.

മുമ്പ് പലപ്പോഴും ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഗൂഗിള്‍ നേരിട്ട വെല്ലുവിളിയായിരുന്നു നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളും, ചെറിയ രീതിയില്‍ ഉപയോഗിക്കുമ്പോഴേ ഫോണ്‍ ചൂടാവുന്നതുമെല്ലാം. അതുകൊണ്ട് ഹൈപെര്‍ഫോമന്‍സ് മുമ്പുള്ള ഫ്‌ളാഗ്ഷിപ്പുകളില്‍ സാധ്യമല്ലായിരുന്നു. ഗൂഗിള്‍ നേരത്തെ സാംസങ്ങിന്റെ എക്‌സിനോസ് എസ്ഒസിയെ ആണ് അവരുടെ ടെന്‍സര്‍ ചിപ്പുകള്‍ നിര്‍മിക്കാനായി ആശ്രയിച്ചിരുന്നത്.
ഇതുവരെ അത് അങ്ങനെ തന്നെ തുടരുകയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം പിക്‌സല്‍ 10 സീരീസുമായിട്ടാണ് ഗൂഗിള്‍ കളത്തില്‍ ഇറങ്ങുന്നത്. ടിഎസ്എംസി ചിപ്പില്‍ അധിഷ്ഠിതമായ ആദ്യ ടെന്‍സര്‍ ഷിപ്പാണ് പിക്‌സല്‍ പത്ത് സീരീസില്‍ ഉണ്ടായിരിക്കുക.
ഗൂഗിളിന്റെ അടുത്ത വര്‍ഷത്തെ പ്രൊഡക്ട് റോഡ് മാപ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ടിഎസ്എംസി പുതുതലമുറ ചിപ്പ്‌സെറ്റുകള്‍ വിപണിയിലിറക്കുന്ന കമ്പനിയാണ്. ഇവരുടെ ചിപ്‌സെറ്റുകള്‍ അതിന്റെ കരുത്തുറ്റ പെര്‍ഫോമന്‍സില്‍ പേരുകേട്ടവയാണ്. അതുകൊണ്ട് ധൈര്യമായി പിക്‌സലിന് ഫ്‌ളാഗ്ഷിപ്പ് പുറത്തിറക്കാം.
ആപ്പിളിനോട് മത്സരിക്കാന്‍ ഇതാണ് ഗൂഗിളിന് ധൈര്യം നല്‍കുന്നത്. കാരണം ടിഎസ്എംസിയാണ് ഐഫോണുകള്‍ക്കും മാക് ബുക്കുകള്‍ക്ക് അടക്കവും മികച്ച ഹാര്‍ഡ് വെയര്‍ പെര്‍ഫോമന്‍സ് നല്‍കുന്നത്. ഗൂഗിളിന്റെ ഭാവിയിലെ ലൈനപ്പുകള്‍ അടിമുടി മാറുമെന്ന് ഉറപ്പാണ്. പുതിയ ചിപ്‌സെറ്റ് അവരുടെ വിപണിയിലെ മൂല്യം പോലും ഉയര്‍ത്തിയേക്കും.
അതേസമയം പിക്‌സലിന്റെ 8 പ്രൊ ഫ്‌ളാഗ്ഷിപ്പ് മോഡലാണ്. പക്ഷേ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മറ്റ് ഫ്‌ളാഗ്ഷിപ്പുകളുടെ അടുത്തില്ല ഈ ഫോണ്‍. അത് മാത്രമല്ല ഇവയേക്കാള്‍ വിലയും കുറവാണ് ഗൂഗിളിന്റെ പ്രീമിയം ഫോണുകളേക്കാള്‍. അതുപോലെ ഏഴ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഗൂഗിളിന് കൂടുതല്‍ ജനപ്രീതി ഉണ്ടാക്കിയിട്ടുണ്ട്.
പക്ഷേ പിക്‌സലിന്റെ ഫോണ്‍ അത്രയും കാലം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. പുതിയ ചിപ്‌സെറ്റിലൂടെ മാത്രമേ ഇതിന് മറുപടി നല്‍കാന്‍ ഗൂഗിളിന് സാധിക്കൂ. എക്‌സിനോസില്‍ നിന്ന് ടിഎസ്എംസിയിലേക്കുള്ള മാറ്റം ഐഫോണ്‍ പതിനേഴിനോട് പിടിച്ച് നില്‍ക്കാന്‍ ഗൂഗിള്‍ പിക്‌സല്‍ പത്തിനെ സഹായിച്ചേക്കും.












Click it and Unblock the Notifications