പിക്‌സലിനോട് മുട്ടാന്‍ നില്‍ക്കണ്ട, ഇതാ വേറെ ലെവല്‍ ഫീച്ചറുകള്‍, ആപ്പിളും സാംസങ്ങും ഒരുമിച്ച് വീഴും
സാംസങ്ങും ആപ്പിളും അരങ്ങുവാഴുന്ന ടെക് ലോകത്ത് ഗൂഗിള്‍ പിക്‌സലിന്റെ മെഗാ എന്‍ട്രി. ഞെട്ടിക്കുന്ന ഫീച്ചറുകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ് പിക്‌സല്‍ 8, 8 പ്രൊ സീരീസുകളില്‍. ഡിജിറ്റല്‍ ഇ സിം സ്ലോട്ട് നേരത്തെ തന്നെ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചതാണ്. ഇത് മറ്റ് ഫോണുകള്‍ക്ക് എത്തിപ്പിടിക്കാവുന്നതില്‍ അപ്പുറമാണ്. എന്നാല്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഫിസിക്കല്‍ സിം കാര്‍ഡ് സ്ലോട്ടും പിക്‌സല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിന്റെ ഐഫോണ്‍ യുഎസ്സില്‍ മാത്രമാണ് ഇ സിം സംവിധാനം നല്‍കുന്നത്. ഇവിടെയാണ് ഗൂഗിള്‍ ആ നേട്ടം ലോകത്തിന്റെ എല്ലായിടത്തുമായി സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സീരീസില്‍ ഏഴ് പിക്‌സല്‍ മോഡലുകളാണ് ഉള്ളത്. ഇതില്‍ നാല് വേരിയന്റുകള്‍ പിക്‌സല്‍ എട്ടിലും, മൂന്നെണ്ണം പിക്‌സല്‍ എട്ട് പ്രൊയിലുമാണ് ഉള്ളത്. എംഎം വേവ് 5ജി സാങ്കേതിക വിദ്യയാണ് പിക്‌സല്‍ എട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ മീഡിയ ഷെയറിംഗ് സോഫ്റ്റ് വെയറാണ് ആപ്പിളിനും, സാംസങ്ങിനും മുന്നേ സഞ്ചരിക്കാന്‍ പിക്‌സലിനെ സഹായിക്കുന്നത്. ഇതുവഴി മ്യൂസിക് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകലില്‍ നിന്ന് പിക്‌സല്‍ ടാബ്ലെറ്റുകളിലേക്ക് ഈസിയായി മാറ്റാനാവും. ഈ ഫീച്ചറിലൂടെ പിക്‌സല്‍ ഫോണുകളും, ടാബ്ലെറ്റുകളും തമ്മിലുള്ള ബന്ധിപ്പിക്കലായി മാറും. അതേസമയം ഒക്ടോബറിലാണ് ചടങ്ങ് നടത്തി ഈ ഫോണ്‍ പുറത്തിറക്കാന്‍ ഗൂഗിള്‍ പ്ലാന്‍ ചെയ്യുന്നത്.
അതേസമയം പിക്‌സല്‍ ഫോണിന്റെ വില അടക്കം പുറത്തുവന്നിട്ടുണ്ട്. സാംസങ്ങിന്റെയും, ആപ്പിളിന്റെയും ഫ്‌ളാഗ്ഷിപ്പ് ഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ പിക്‌സലില്‍ ലഭിക്കും. ഇന്ത്യയില്‍ ഇവ എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പിക്‌സലിന്റെ 4, 5, 6, സീരീസുകള്‍ ഇന്ത്യയില്‍ വന്നിരുന്നില്ല. എന്നാല്‍ പിക്‌സല്‍ 7 ഇന്ത്യയില്‍ ഇറങ്ങിയിരുന്നു. വന്‍ തരംഗമായിരുന്നു ഈ ഫോണ്‍.
ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ ചെലവായ ഗൂഗിള്‍ ഫോണാണിത്. അതുകൊണ്ട് പിക്‌സല്‍ 8, 8 പ്രൊ എന്നിവ ഇന്ത്യയില്‍ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. വിതരണ ശൃംഖലയുടെ പ്രശ്‌നം കാരണമാണ് ഇവയില്‍ പലതും ഇന്ത്യയില്‍ മുമ്പ് എത്താതിരുന്നത്. നിലവില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
ഗൂഗില്‍ പിക്‌സല്‍ ആദ്യം യൂറോപ്പിലും അമേരിക്കയിലുമായിരിക്കും ലഭ്യമാവുക. യൂറോപ്പില്‍ ഇതിന് വിലയേറുമെന്നാണ് റിപ്പോര്‍ട്ട്. 63370 രൂപ പിക്‌സല്‍ എട്ടിനായി യൂറോപ്പില്‍ മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നികുതി അടക്കം 78000 രൂപ യൂറോപ്പിലാണെങ്കില്‍ ടെക് പ്രേമികള്‍ മുടക്കേണ്ടി വരും. ഏകദേശം 874 യൂറോ വരും ഇത്. അതേസമയം പ്രൊയ്ക്ക് 1,10222 രൂപയാണ് വില. 128 ജിബി വേരിയന്റാണിത്.
എന്നാല്‍ ഇന്ത്യയില്‍ ഇവയുടെ വില കുറയും. 60000 രൂപയ്ക്കും 65000നും ഇടയിലായിരിക്കും പിക്‌സല്‍ എട്ടിന് ഇന്ത്യയിലെ വില.ക്യാമറയുടെ കാര്യത്തിലും പിക്‌സല്‍ എട്ട് ഗംഭീര പ്രകടനമാണ്. ആപ്പിള്‍ ഐഫോണ്‍ 15നെ മറികടക്കാനുള്ള എല്ലാ സാധ്യതയും ഇതിലുണ്ട്. പിക്‌സല്‍ എട്ടില്‍ 50 മെഗാപിക്‌സല്‍ സെന്‍സറും, 12 എംപി അള്‍ട്രാ വൈഡ് സെന്‍സറുമാണ് ഉള്ളത്. മികച്ച ലൈറ്റ് പ്രൊസസിംഗും, എച്ച്ഡിആര്‍ മികവും ഈ ക്യാമറയ്ക്കുണ്ടാവും. ഐഫോണ്‍ 15ല്‍ 48 എംപി റിയല്‍ ക്യാമറയുണ്ടാവും. ഒപ്ടിക്കല്‍ സൂം പോലുള്ള ഫീച്ചറുകള്‍ പ്രൊ വേരിയന്റിനായിരിക്കും ലഭിക്കുക.












Click it and Unblock the Notifications