Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ പേയ്ക്ക് പണി ഉറപ്പായി, യുപിഐ കമ്പനികളുടെ യോഗത്തില്‍ പോലും അടുപ്പിച്ചില്ല; ഈ മാറ്റം ഉറപ്പ്

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ അടക്കമുള്ള കമ്പനികളെ നിയന്ത്രിക്കാനുള്ള തീരുമാനം വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായകമായ യോഗത്തിലേക്ക് പോലും ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ കമ്പനികളെ സര്‍ക്കാര്‍ ക്ഷണിച്ചില്ല. ഇത് വിപണിയിലെ ഇവരുടെ സമഗ്രാധിപത്യം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. യുപിഐ പേമെന്റുകളുടെ 90 ശതമാനത്തോളം ഗൂഗിള്‍ പേയും ഫോണ്‍പേയും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത്.

ഇത് വിപണിയില്‍ മത്സരം തന്നെ ഇല്ലാതാക്കുന്നതാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അത് മാത്രമല്ല സാങ്കേതിക തകരാര്‍ ഇവയ്ക്ക് രണ്ടിനും വന്നാല്‍ ഇന്ത്യയിലെ രണ്ട് യുപിഐ സര്‍വീസകളും താറുമാറാകും. അത് പേമെന്റ് സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കും.

google-pay-apps

അതേസമയം നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗം വളരെ നിര്‍ണായകമായിരുന്നു. ഇതിലേക്ക് ഗൂഗിള്‍ പേയ്‌ക്കോ ഫോണ്‍ പേയ്‌ക്കോ ക്ഷണമുണ്ടായിരുന്നില്ല. പകരം ചെറുകിട യുപിഐകളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. എന്‍പി സിഐയുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തിലുണ്ടാവും.

എങ്ങനെയെല്ലാം പുതിയ യുപിഐ ആപ്പുകളെ ശക്തിപ്പെടുത്താം എന്ന കാര്യങ്ങളാണ് ആലോചിച്ചത്. യോഗത്തില്‍ നിരവധി തേര്‍ഡ് പാര്‍ട്ടി പേമെന്റ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം എന്‍പിസിഐ അറിയിച്ചു. ചെറുകിട യുപിഐകളോട് നിക്ഷേപങ്ങള്‍ നടത്താനും ഉപയോക്താക്കള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

യുപിഐയിലെ പുതിയ കമ്പനികളായ ക്രെഡ്, സ്ലൈസ്, ഫാംപേ, സൊമാറ്റോ, ഗ്രോ, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവ കൂടുതല്‍ യൂസര്‍മാരെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇവരെ ഇന്‍ഹൗസ് യുപിഐ സര്‍വീസിന്റെ ഭാഗമാക്കാനാണ് ഇവരെല്ലാം ശ്രമിക്കുന്നത്.

ഫോണ്‍പേയും ഗൂഗിള്‍ പേയും പേടിഎമ്മും 90 ശതമാനത്തില്‍ അധികം യുപിഐ ഇടപാടുകള്‍ നടത്തുന്നത് വിപണിക്ക് ഒട്ടും നല്ലതല്ലെന്ന നിലപാടിലാണ് എന്‍പിസിഐ. എങ്ങനെ വിപണിയില്‍ തുല്യമായ പങ്ക് എല്ലാവര്‍ക്കും കൊണ്ടുവരാന്‍ സാധിക്കും എന്ന് എന്‍പിസിഐ പരിശോധിക്കുന്നുണ്ട്. നിത്യേന ഇടപാടുകള്‍ക്ക് നിയന്ത്രണം അടക്കം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

നിലവില്‍ പേടിഎമ്മിന് വലിയ തകര്‍ച്ചയാണ് നേരിടുന്നത്. അതുകൊണ്ട് ഫോണ്‍ പേയും ഗൂഗിള്‍ പേയും തന്നെയാണ് വിപണിയിലെ യുപിഐ പേമെന്റുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്. അതേസമയംസര്‍ക്കാരിന്റെ സീറോ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പോലെയുള്ള പദ്ധതികളാണ് വേണ്ടതെന്ന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ അറിയിച്ചിട്ടുണ്ട്.

റുപേ പേമെന്റ് നടത്തുന്നവര്‍ക്ക് ഈ പദ്ധതി ഗുണകരമാണ്. മറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് ഇത് റുപേ കാര്‍ഡുകളുടെ മൂല്യം വര്‍ധിപ്പിക്കുന്നു. ഇന്‍സെന്റീവുകള്‍ യൂസര്‍മാരെ ആകര്‍ഷിക്കാനായി നല്‍കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. നിരവധി വ്യാപാരികള്‍ ഫോണ്‍പേയും ഗൂഗിള്‍ പേയും ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+