ഗൂഗിള്‍ പേയ്ക്ക് പണി വരുന്നു. കേന്ദ്രം പൂട്ടിക്കുമോ? യുപിഐയില്‍ വന്‍ നിയന്ത്രണങ്ങള്‍ വരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ് സര്‍വീസാണ് യുപിഐ. ഗൂഗിള്‍ പേയും, ഫോണ്‍ പേയുമാണ് പേമെന്റ് സര്‍വീസുകളില്‍ വളരെ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഗൂഗിള്‍ പേ അടക്കം സ്വകാര്യ യുപിഐ പേമെന്റ് സര്‍വീസുകള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗൂഗിള്‍ പേയും ഫോണ്‍ പേയും യുപിഐ പേമെന്റ് മാര്‍ക്കറ്റില്‍ വന്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്.
ഭൂരിഭാഗം പേമെന്റ് സര്‍വീസുകളും ഈ രണ്ട് ആപ്പുകളിലൂടെയാണ് നടക്കുന്നത്. പേടിഎമ്മിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞത് ഇവര്‍ക്ക് ഗുണകരമായി മാറിയിട്ടുമുണ്ട്. അങ്ങനെ വിപണിയിലെ പേമെന്റില്‍ വന്‍ ആധിപത്യം ഇവര്‍ക്ക് ലഭിക്കുന്നത് തടയാനാണ് കേന്ദ്രം ഇപ്പോള്‍ ശ്രമിക്കുന്നത്.

ഫോണ്‍ പേയും ഗൂഗിള്‍ പേയും അമേരിക്കന്‍ ടെക് കമ്പനികളാണ്. വിപണിയില്‍ 80 ശതമാനം പേമെന്റുകളും ഇവരാണ് നടത്തുന്നത്. ഇക്കാര്യം നേരത്തെ പാര്‍ലമെന്റില്‍ അടക്കം ചര്‍ച്ചയായിരുന്നു. വലിയ രീതിയില്‍ ഇവര്‍ പേമെന്റുകളെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ യുപിഐ ആപ്പുകള്‍ക്ക് വന്‍ ഭീഷണിയാണ്.
ഇന്ത്യയുടെ സര്‍വീസുകള്‍ മുഴുവന്‍ ഇവര്‍ക്ക് ലഭ്യമാവുന്നത് തടയാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവില്‍ മാസം പത്ത് ബില്യണ്‍ യുപിഐ ഇടപാടുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഈ രണ്ട് അമേരിക്കന്‍ കമ്പനിയില്‍ നിന്ന് കുത്തകാവകാശം എടുത്ത് മാറ്റി പകരം ഭീം പോലുള്ള ഇന്ത്യന്‍ ആപ്പുകളിലേക്ക് സര്‍വീസുകളെ കൊണ്ടുവരാനാണ് ശ്രമം.
യുപിഐ പേമെന്റ് സര്‍വീസുകള്‍ക്കായി മുപ്പത് ശതമാനം മാര്‍ക്കറ്റ് സമ്പ്രദായം എന്ന രീതി അവതരിപ്പിക്കാനാണ് തീരുമാനം. ചില കമ്പനികളുടെ അനാവശ്യമായ ആധിപത്യം അവസാനിപ്പിക്കാന്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ തന്നെയാണ് ഇക്കാര്യം തീരുമാനിച്ചത്. ഒരു യുപിഐ പേമെന്റ് സര്‍വീസ് ആപ്പിന് വിപണിയിലെ യൂസര്‍മാര്‍ പരമാവധി മുപ്പത് ശതമാനത്തെ മാത്രമേ ലഭിക്കൂ.
ഇതിനായി പേമെന്റുകളില്‍ അടക്കം നിയന്ത്രണമുണ്ടാവും. യുപിഐ സര്‍വീസുകളെ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആപ്പുകള്‍ക്ക് ഇതോടെ യുപിഐ സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. ഇന്ത്യക്ക് തദ്ദേശീയമായിട്ടുള്ള ആപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
പാര്‍ലമെന്റ് പാനലിന്റെ നിര്‍ദേശമാണ് ഇപ്പോഴത്തെ ഈ നടപടികള്‍ക്ക് പിന്നില്‍. തദ്ദേശീയമായുള്ള ഫിന്‍ടെക് കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്നായിരുന്നു പാനല്‍ നിര്‍ദേശിച്ചത്. ഗൂഗിള്‍ പേ അടക്കമുള്ള വിദേശ യുപിഐ പേമെന്റ് ആപ്പുകളെ അമിതമായി ആശ്രയിക്കുന്നത് നിര്‍ത്തണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു.
റിസര്‍വ് ബാങ്ക് പേടിഎമ്മിന് സസ്‌പെന്‍ഷന്‍ നല്‍കിയതോടെയാണ് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയായത്. ഇന്ത്യന്‍ യുപിഐ ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ തകര്‍ക്കാന്‍ നോക്കുന്നുവെന്നായിരുന്ന ആരോപണം. ഗൂഗിള്‍ പേ അടക്കമുള്ളവയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുന്നുവെന്നും ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications