ഗൂഗിള്‍ പേയുണ്ടോ? പണം നഷ്ടമാകുമെന്ന് പേടിക്കേണ്ട; ഇതൊക്കെ ചെയ്താല്‍ ജിപേ സുരക്ഷിതം!!
ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ അധികമാരും ഉണ്ടാവില്ല. എന്നാല്‍ എത്രത്തോളം സുരക്ഷിതമായ ജിപേ. നമ്മള്‍ നിത്യേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ പ്ലാറ്റ്‌ഫോമാണ് ജിപേ. പണം ധാരാളം പേര്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇപ്പോള്‍ എല്ലാ ഡിജിറ്റിലേക്ക് മാറി കൊണ്ടിരിക്കുന്നതിനാല്‍ ഒരുപാട് പേര്‍ക്ക് ജിപേ കൊണ്ട് കാര്യമുണ്ട്.
എന്നാല്‍ ഇതിനിടയില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുളളവര്‍ ഏറെയാണ്. അതുകൊണ്ട് നമ്മുടെ സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കേണ്ടത് ഏറെ അത്യാവശ്യമുള്ള കാര്യമാണ്. ജിപേയില്‍ തന്നെ ഇത്തരം സുരക്ഷിതത്വം കൊണ്ടുവരാന്‍ സാധിക്കും. അത് ആന്‍ഡ്രോയിഡിലും, ഐഫോണുകളിലും ഒരുപോലെ സാധ്യമാകും. ജിപേയില്‍ അത്തരം സുരക്ഷാ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആക്ടിവേറ്റ് ആപ്പ് ലോക്ക്
ആന്‍ഡ്രോയിഡ് യൂസര്‍മാരാണോ നിങ്ങള്‍. എങ്കില്‍ ആദ്യം ചെയ്യേണ്ടത് ആപ്പ് ലോക്ക് ആക്ടിവേറ്റ് ചെയ്യുകയാണ്. ഗൂഗിള്‍ പേയില്‍ നിങ്ങളുടെ ആദ്യ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ചിലപ്പോള്‍ അങ്ങനെ ചെയ്ത സമയത്ത് നിങ്ങള്‍ അത് സ്‌കിപ്പ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.
എങ്കില്‍ പിന്നീട് അത് ചെയ്യാവുന്നതാണ്. ഇത് ആക്ടിവേറ്റ് ചെയ്താല്‍ ഇടപാടുകളില്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ പുഷ് പേമെന്റുകളായ സ്വിഗ്ഗി, ആമസോണ്‍ എന്നിവയ്‌ക്കൊപ്പം ആപ്പ് ലോക്ക് ബാധകമായിരിക്കില്ല.
ഗൂഗിള്‍ പിന്‍ ശ്രദ്ധിക്കുക
ഗൂഗിള്‍ പേയ്ക്ക് അധിക സുരക്ഷ ലഭിക്കാന്‍ ഗൂഗിള്‍ പിന്‍ ആക്ടിവേറ്റ് ചെയ്യുക. അതല്ലെങ്കില്‍ നിലവിലെ സ്‌ക്രീന്‍ ലോക്ക് ഉപയോഗപ്പെടുത്തുക. മുപ്പത് സെക്കന്‍ഡ് അണ്‍ലോക്ക് ചെയ്താണ് ഗൂഗിള്‍ പേ ഇരിക്കുന്നതെങ്കില്‍ അത് തനിയെ ലോക്ക് ആവും.
അതുപോലെ യുപിഐ പിന്‍ നമ്പറും ഗൂഗിള്‍ പിന്നും വ്യത്യസ്തമാവാന്‍ നോക്കും. ഫോണ്‍ ലോക്കില്‍ നിന്ന് വ്യത്യസ്തമായിരിക്കണം ഇതെല്ലാം.
സെക്യൂരിറ്റി ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ഗൂഗിള്‍ പേ തുറന്ന ശേഷം ഫോട്ടോ സെക്ഷന്‍ പോവുക. സെറ്റിംഗ്‌സില്‍, പ്രൈവസി ആന്‍ഡ് സെക്യൂരിറ്റിയുണ്ടാവും. ഇതില്‍ സെക്യൂരിറ്റിയില്‍ യൂസ് സ്‌ക്രീന്‍ ലോക്ക് തിരഞ്ഞെടുക്കുക. നിലവിലുള്ള പാറ്റേണ്‍, പിന്‍, ഫിംഗര്‍പ്രിന്റ്, പാസ്വേര്‍ഡ് എന്നിവയ്്ക്കാണിത്. പിന്നീട് യൂസ് ഗൂഗിള്‍ പിന്‍ സെലക്ട് ചെയ്യുക. ഇങ്ങനെ സെക്യൂരിറ്റി ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യാം.
ഗൂഗിള്‍ പിന്‍ മാറ്റുക
ആദ്യം ഗൂഗിള്‍ പേ തുറക്കുക. ഫോട്ടോയില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് സെറ്റിംഗ്‌സില്‍, പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി എടുത്ത ശേഷം സെക്യൂരിറ്റി തെരഞ്ഞെടുക്കുക. അതില്‍ യൂസ് ഗൂഗിള്‍ പിന്‍ എന്ന് കാണാം. അതില്‍ ഫോര്‍ഗോട്ട് പിന്‍ കാണാം.
അതില്‍ ക്ലിക്ക് ചെയ്താല്‍ പിന്നീട് കാണുന്ന കാര്യങ്ങള്‍ അതേ പടി പിന്തുടരുക. പുതിയൊരു പാസ്വേര്‍ഡ് വെക്കാനുള്ള ഓപ്ഷനുകളാണ് ലഭിക്കുക. നിരന്തരം പാസ്വേര്‍ഡുകള്‍ മാറ്റിയാല്‍ ഗൂഗിള്‍ പേയില്‍ നിന്ന് പണം പോകുന്നത് തടയാന്‍ നമുക്ക് സാധിക്കും.












Click it and Unblock the Notifications