ഗൂഗിള്‍ പേ സര്‍വീസ് നിര്‍ത്തുന്നു, പകരമെത്തുന്നത് ഈ ആപ്പ്; പേമെന്റ് രീതിയില്‍ മാറ്റങ്ങളുണ്ടാവുമോ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള പേമെന്റ് സര്‍വീസാണ് ഗൂഗിള്‍ പേ. നിത്യേന ഒരിക്കലെങ്കിലും നമ്മള് ഗൂഗിള്‍ പേ ഉപയോഗിക്കാറുണ്ടാവും. നിത്യേനയുള്ള പേമെന്റുകള്‍ പലതും ഉപയോഗിക്കുന്നത് ഗൂഗിള്‍ പേയിലൂടെയായിരിക്കും. അതേസമയം ഗൂഗിള്‍ പേയും അതിന്റെ പേമെന്റ് സംവിധാനങ്ങളും നിര്‍ത്തലാക്കിയാല്‍ എന്ത് ചെയ്യും. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്.
ഗൂഗിള്‍ പേ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2024 ജൂണ്‍ നാല് മുതല്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം യൂസര്‍മാര്‍ക്ക് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറാനുള്ള സമയം കൂടി ഗൂഗിള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം പുതിയ തീരുമാനം പക്ഷേ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിക്കില്ല. അതുകൊണ്ട് ഇന്ത്യയിലെ യൂസര്‍മാര്‍ക്ക് തുടര്‍ന്നും ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കും. സിംഗപ്പൂരിലും ഈ സര്‍വീസ് ലഭിക്കും. എന്നാല്‍ 2024 ജൂണ്‍ മുതല്‍ യുഎസ്സില്‍ ഈ സേവനങ്ങള്‍ ലഭിക്കില്ല. കാരണം ഗൂഗിളിന്റെ പുതിയ സര്‍വീസായ ഗൂഗിള്‍ വാലറ്റ് ആണ് അവിടെ ഉപയോഗിക്കുന്നത്.
അതുകൊണ്ട് ഗൂഗിള്‍ പേ പഴയ വേര്‍ഷനാണെന്ന് നിലപാടിലാണ് ഗൂഗിള്‍. 2022ല്‍ ഗൂഗിള്‍ വാലറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഗൂഗിള്‍ പേയെ പിന്‍വലിച്ചിരുന്നില്ല ആ സമയം. സര്‍വീസ് തുടരട്ടെ എന്ന തീരുമാനത്തിലായിരുന്നു ഗൂഗിള്‍. എന്നാല്‍ പേമെന്റ് സംവിധാനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം.
ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സര്‍വീസ് വലിയൊരു ജനസംഖ്യയുടെ ഭാഗമാണ്. അത് ഈ സമയത്തിനുള്ളില്‍ മാറ്റിയെടുക്കുക ബുദ്ധിമുട്ടേറിയതാണ്. അതുകൊണ്ടാണ് ഗൂഗിള്‍ പേ സര്‍വീസ് തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചത്. നിലവില്‍ മാറ്റം ഗൂഗിള്‍ പേയുടെ യുഎസ് വേര്‍ഷന്‍ മാത്രമാണ്. അതേസമയം പേമെന്റ് രീതികളില്‍ അടക്കം വലിയ മാറ്റങ്ങളുണ്ടാവില്ല.
പക്ഷേ ആപ്പിന്റെ മൊത്തം എക്സ്പീരിയന്‍സ് മെച്ചപ്പെടും. പീയര്‍ ടു പിയര്‍ അഥവാ പി2പി പേമെന്റുകള്‍ മാറ്റത്തിന്റെ ഭാഗമായി ഗൂഗിള്‍ നീക്കം ചെയ്യും. ഗൂഗിള്‍ പേ ഇതോടെ ബാലന്‍സാവും. ഈ സേവനത്തില്‍ നിന്ന് ധാരാളം ഓഫറുകളും മറ്റും ഇതോടെ ലഭിക്കും. യുഎസ്സിലുള്ളവര്ക്കാണ് ഈ സര്‍വീസില്‍ നിന്ന് ഓഫറുകള്‍ ലഭിക്കാറുണ്ടായിരുന്നത്. ഇനി അത് സെര്‍ച്ചിലൂടെ ലഭ്യമാകും.
അതേസമയം ഗൂഗിള്‍ പേ ബാലന്‍സുകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് ജൂലായ് നാലിന് ശേഷവും മാറ്റാന്‍ സാധിക്കും. ഗൂഗിള്‍ പേയുടെ വെബ്സൈറ്റ് വഴിയാണ് ഇത് സാധ്യമാകുക. ഗൂഗിള്‍ വാലറ്റാണ് ഇപ്പോള്‍ 180ലേറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ്-ഡെബിറ്റ് പേമെന്റുകള്‍ ഗൂഗിള്‍ വാലറ്റിലൂടെ സാധ്യമാകും.
യാത്രാ പാസുകള്‍, ഐഡി കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വിര്‍ച്വല്‍ കാര്‍ താക്കോലുകള്‍, തുടങ്ങിയ കാര്യങ്ങള്‍ ഇവയില്‍ ശേഖരിച്ച് വെക്കാം. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴില്ലെങ്കില്‍ ഭാവിയില്‍ ഗൂഗിള്‍ വാലറ്റ് വരാനുള്ള സാധ്യത ഏറെയാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications