ഗൂഗിള്‍ പേയാണോ ഉപയോഗിക്കുന്നത്? പേമെന്റ് മറ്റിടങ്ങളിലേക്കും; യുപിഐയില്‍ വരുന്ന മാറ്റം ഇങ്ങനെ
ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇതാ സന്തോഷ വാര്‍ത്ത. ജിപേ കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജിപേയുടെ എല്ലാ സര്‍വീസുകളും ഇനി ഇന്ത്യയില്‍ മാത്രമല്ല ലഭിക്കുകയെന്ന് സാരം. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസുകളും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്സ് ലിമിറ്റഡും ചേര്‍ന്ന് പുതിയൊരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുകയാണ്.
യുപിഐ സേവനങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഗൂഗിള്‍ ഇന്ത്യയിലെ സേവനദാതാക്കളെ കൂട്ടുപിടിച്ച് വിദേശ രാജ്യങ്ങളില്‍ എല്ലാം യുപിഐ സര്‍വീസുകള്‍ ലഭ്യമാക്കും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെയാണ് ഇത് ഏറ്റവും സഹായിക്കുക. ഗൂഗിള്‍ പേ വഴി ഇവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് പണം അയക്കാന്‍ സാധിക്കും.

മറ്റ് രാജ്യങ്ങളിലേക്കും പേമെന്റ് നടത്താനാവും. വിദേശ യാത്രകളില്‍ കൈയ്യില്‍ പണം കൊണ്ടുപോകേണ്ട ആവശ്യവും ഇതോടെ ഇല്ലാതാവും. മൂന്ന് കാര്യങ്ങളാണ് ധാരണാപത്രത്തില്‍ പറയുന്നു. ഇന്ത്യക്ക് പുറത്തുള്ള യാത്രക്കാരില്‍ യുപിഐ പേമെന്റ് കൂടുതലായി എത്തിക്കാനാണ് ശ്രമമെന്ന് ആദ്യത്തെ കാര്യമായി പറയുന്നു.
യുപിഐ പോലുള്ള മറ്റ് പേമെന്റ് സംവിധാനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ സ്ഥാപിക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിലെ പോലെ ഡിജിറ്റല്‍ ഇടപാടുകള്‍ ഈ രാജ്യങ്ങളിലും കൂടുതലായി കൊണ്ടുവരാനാണ് ഈ നീക്കം. രണ്ട് രാജ്യങ്ങളില്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും, അതിന് വേണ്ട നടപടി ക്രമങ്ങളും ലഘൂകകരിക്കുകയാണ് പ്രധാന ലക്ഷ്യം.
ഇതിനായി യുപിഐയെ പ്രധാന ഇടപാട് മാര്‍ഗമായി മാറ്റും. ഇതിലൂടെ വിദേശത്ത് രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നതും, ഇന്ത്യയില്‍ നിന്ന് ഏതൊരു വിദേശ രാജ്യത്തേക്ക് പണം അയക്കുന്നതും എലുപ്പമാകും. നേരത്തെ സിംഗപ്പൂരില്‍ ഇത്തരമൊരു ഓപ്ഷന് യുപിഐയില്‍ കൊണ്ടുവന്നിരുന്നു.
ഇതിലൂടെ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് എളുപ്പത്തില്‍ പണം അയക്കാനും സാധിക്കും. നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുന്ന സര്‍വീസായിരുന്നു യുപിഐ അവതരിപ്പിച്ചത്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം അടക്കമുള്ള ആപ്പുകളില്‍ ഇതോടെ ഈ സേവനം ലഭ്യമാവും.
അതേസമയം വിദേശത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലെ പേമെന്റുകള്‍ യുപിഐയിലൂടെ സാധ്യമാകും. ഏത് ബ്രാന്‍ഡിനും ഈ സേവനങ്ങള്‍ ലഭ്യമാക്കാനും ഗൂഗിള്‍ പേയ്ക്ക് സാധിക്കും. അതായത് വിദേശ കറന്‍സിയിലോ, ക്രെഡിറ്റ്, ഫോറിന് കറന്‍സി കാര്‍ഡുകളെയോ ഡിജിറ്റല്‍ പേമെന്റുകള്‍ക്കായി വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരില്ല.
നേരിട്ട് തന്നെ പേമെന്റ് നടത്താനാവും. യുപിഐയുടെ പേമെന്റ് ഓപ്ഷനുകളും ഇനി വിവിധയിടങ്ങളില്‍ ഉണ്ടാവും. ഗൂഗിളുമായുള്ള സഹകരണം യുപിഐയെ ആഗോള തലത്തില്‍ തന്നെ ഏറ്റവം ജനപ്രിയമാക്കാന്‍ സഹായിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications