ഗൂഗിള്‍ പേ യൂസര്‍മാരാണോ? പുതിയ പേമെന്റ് സംവിധാനമെത്തി; പിന്‍ നമ്പറില്ലാതെ ഇടപാട് നടത്താം ഇങ്ങനെ
ഗൂഗില്‍ പേ, ഫോണ്‍ പേ, പേടിഎം യൂസര്‍മാരാണോ? പുതിയ പേമെന്റ് രീതിയാണ് ഇവരെ കാത്തിരിക്കുന്നത്. യുപിഐയിലൂടെ കിടിലന്‍ പേമെന്റുകള്‍ നടത്താനാവും. യൂടിലിറ്റി ബില്‍ പേമെന്റുകള്‍ക്കായി നിരവധി ഓപ്ഷനുകള്‍ നേരത്തെ തന്നെ യുപിഐയിലൂടെ ലഭ്യമാക്കാറുണ്ട്. യുപിഐ ലൈറ്റ് ഓപ്ഷനാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ഇവ നിരവധി പേമെന്റ് ആപ്പുകളിലേക്ക് എത്തിയിരിക്കുകയാണ്. നിങ്ങള്‍ ഗൂഗിള്‍ പേ യൂസര്‍മാരാണെങ്കില്‍ ഈ ഓപ്ഷന്‍ ലഭ്യമാവും. ഗൂഗിള്‍ പേ മാത്രമല്ല ഭീം ആപ്പ്, ഫോണ്‍ പേ, പേടിഎം പോലുള്ള ആപ്പുകളിലും ഇവ നമുക്ക് ലഭ്യമാവും. അത് എങ്ങനെയാണെന്ന് നോക്കാം.

എന്താണ് യുപിഐ ലൈറ്റ്?
പലര്‍ക്കും യുപിഐ ലൈറ്റ് എന്താണെന്ന് അറിയാന്‍ വഴിയില്ല. ഇതൊരു പുതിയ പേമെന്റ് മാര്‍ഗമാണ്. കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്കായി നമ്മള്‍ ആശ്രയിക്കുന്ന രീതിയാണ് യുപിഐ ലൈറ്റ് നമ്മുടെ ചെറിയ ഇടപാടുകളെ എളുപ്പത്തിലാക്കാന്‍ സഹായിക്കും. ഇതിലെ ഇടപാടുകള്‍ക്കൊന്നും പിന്‍ നമ്പര്‍ ആവശ്യമില്ല. ഇതൊരു വാലറ്റ് ആയിട്ടാണ് യൂസര്‍മാര്‍ പരിഗണിക്കേണ്ടത്. പേമെന്റ് പരിധി 500 രൂപ വരെയാണ്.
എന്തൊക്കെയാണ് നേട്ടങ്ങള്‍
യുപിഐ ലൈറ്റിന് ധാരാളം ഗുണങ്ങളുണ്ട്. യുപിഐ ഇടപാടുകള്‍ പരാജയപ്പെടില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. യുപിഐ ഇടപാടുകളില്‍ കൂടുതല്‍ വിജയം കൈവരിക്കാന്‍ ഇവ കൊണ്ട് സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 500 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കാന്‍ ഒറ്റ ക്ലിക്ക് മാത്രം മതി. റെമിറ്റര്‍ ബാങ്ക് സിബിഎസ്സിന് കുറഞ്ഞ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലോഡ് മാത്രമാണ് ലൈറ്റിലൂടെ ഉണ്ടാവുക.
എന്തെല്ലാം ശ്രദ്ധിക്കണം
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആപ്പിന്റെ സെറ്റപ്പ് കൃത്യമായി ചെയ്തിരിക്കണം എന്നതാണ്. ഒരു ബാങ്ക് അക്കൗണ്ടുമായിട്ടെങ്കില്‍ ഇതിനെ ബന്ധിപ്പിച്ചിരിക്കണം. ആക്ടീവായി നോട്ടിഫിക്കേഷന്‍ ലഭിക്കണമെങ്കില്‍ എസ്എംഎസ് സര്‍വീസ് ആക്ടീവേറ്റ് ചെയ്തിരിക്കണം.
ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ ഈ ഇടപാടുകള്‍ കാണിക്കില്ല. 500 രൂപ വരെയാണ് ഇടപാടുകളുടെ പരിധി. വാലറ്റിലെ തുക രണ്ടായിരമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറില്‍ പരമാവധി നടത്താന്‍ സാധിക്കുന്ന ഇടപാട് നാലായിരം രൂപയുടേതായിരിക്കും.
ഗൂഗിള്‍ പേയില്‍ ആക്ടിവേറ്റ് ചെയ്യാം
ആദ്യം ഗൂഗിള്‍ പേ ആപ്പ് തുറക്കുക. ജിപേ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിരിക്കണം. ആക്ടിവേറ്റ് യുപിഐ ലൈറ്റ് ഓപ്ഷന്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ ഐക്കണില്‍ കാണാം. അതില്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ക്ലിക്ക് ചെയ്യുക. അതില്‍ യെസ് നല്‍കുക.
അതില്‍ ആവശ്യമുള്ള തുക ടൈപ്പ് ചെയ്ത് ചേര്‍ക്കുക. പിന്നീട് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം യുപിഐ പിന്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റിംഗ് യുപിഐ ലൈറ്റ് എന്ന് കാണാം. തുടര്‍ന്ന് മെസേജ് അടക്കുക. നിങ്ങള്‍ക്ക് എസ്എംഎസ് ലഭിക്കുന്നതോടെ അത് ആക്ടിവേറ്റാകും.












Click it and Unblock the Notifications