ഗൂഗിള്‍ രണ്ടും കല്‍പ്പിച്ചാണ്. വന്‍ ഡിസ്‌കൗണ്ട് എത്തിപ്പോയ് മോനേ; പിക്‌സല്‍ 7 ഈ വിലയ്ക്ക് വാങ്ങാം

ഗൂഗിള്‍ ഫോണുകള്‍ ഇന്ന് ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നവയാണ്. ആപ്പിളും സാംസങ്ങും കഴിഞ്ഞാല്‍ പ്രീമിയം വിഭാഗത്തില്‍ അവര്‍ നെഞ്ചുവിരിച്ച് തന്നെ മുന്നില്‍ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ആപ്പിളിനെയും സാംസങ്ങിനെയും വരെ വെല്ലുവിളി പോന്ന മികവും ഗൂഗിള്‍ സ്വന്തമാക്കിയിട്ടുണ്ട്.

മികവുറ്റ ക്യാമറയും അതുപോലെ പെര്‍ഫോമന്‍സുമാണ് ഗൂഗിളിന്റെ ഏറ്റവും വലിയ കരുത്തായി മാറിയിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനോട് കിടപിടിക്കുന്നതായിരുന്നു നേരത്തെ ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ 8 ഫോണുകളുടെ ക്യാമറ. ഇപ്പോഴിതാ അവര്‍ മറ്റൊരു ഫ്‌ളാഗ്ഷിപ്പിന് മികച്ച വിലക്കുറവ് നല്‍കിയിരിക്കുകയാണ്.

google-pixel-7-price-drop

പിക്‌സല്‍ ഏഴിനാണ് ഇപ്പോള്‍ ഇന്ത്യയില്‍ വിലക്കുറവുള്ളത്. 2022 ഒക്ടോബറിലാണ് ഗൂഗിള്‍ ഇന്ത്യയില്‍ പിക്‌സല്‍ 7 ലോഞ്ച് ചെയ്തത്. രണ്ട് വര്‍ഷം കൊണ്ട് ഇവ രാജ്യത്താകെ ജനപ്രീതി നേടിയിരുന്നു. മികച്ച ക്യാമറയായിരുന്നു ഇതിന്റെ ആകര്‍ഷണം. എന്നാല്‍ പിക്‌സല്‍ 8 സീരീസ് പുറത്തിറക്കിയതോടെ പിക്‌സല്‍ 7 സീരീസ് വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് നല്‍കി തുടങ്ങിയത്.

പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച ഡിസ്‌കൗണ്ടുകള്‍ നല്‍കി തുടങ്ങിയിരുന്നു. അതുപോലെ മറ്റൊരു ഡിസ്‌കൗണ്ട് കൂടിയാണ് പിക്‌സല്‍ ഏഴിനെ തേടിയെത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഈ ഫോണിന് വിലക്കുറവുള്ളത്. 22000 രൂപ വരെയുള്ള വമ്പന്‍ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ ഫോണിനായി നല്‍കുന്നത്.

ബാങ്ക് ഓഫറുകള്‍ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളുമെല്ലാം ചേരുമ്പോള്‍ വലിയ വിലക്കുറവ് തന്നെ പിക്‌സല്‍ ഏഴിന് ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിലവില്‍ 43999 രൂപയ്ക്ക് പിക്‌സല്‍ ഏഴ് സ്വന്തമാക്കാനാവും. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഈ ഫോണിനുള്ളത്. ലോഞ്ച് ചെയ്ത സമയത്തേക്കാള്‍ 16000 രൂപ കുറവാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍.

ഇതിനേക്കാള്‍ വില കുറയുകയും ചെയ്യും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പേമെന്റ് നടത്തുന്നതെങ്കില്‍ 3000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇത് ഇഎംഐ തിരഞ്ഞെടുക്കുന്നവര്‍ക്കും ലഭ്യമാവും.

ഇനി എക്‌സ്‌ചേഞ്ചാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ മൂവായിരം രൂപ വരെ ലഭിക്കും. മൊത്തം എക്‌സ്‌ചേഞ്ച് മൂല്യം 39000 രൂപയാണ്. എല്ലാ ഓഫറുകളും ചേരുന്നതോടെ 22000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഡിവൈസിന് ലഭിക്കും. മൂന്ന് കളര്‍ ഓപ്ഷനും ഇതിനുണ്ട്. ഒബ്‌സിഡിയന്‍, സ്‌നോ, ലെമണ്‍ഗ്രാസ് എന്നീ നിറങ്ങളിലാണ് പിക്‌സല്‍ 7 ലഭ്യമാവുക.

6.3 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ഈ ഫോണിനുണ്ട്. ഗംഭീര ക്യാമറയും അതോടൊപ്പമുണ്ട്. 50 മെഗാപിക്‌സലാണ് മെയിന്‍ ക്യാമറ. 12 എംപി അള്‍ട്രാവൈഡ് ബാക്ക് ഒപ്ടിക്‌സ് എറിഡ് എന്നിവയും പിന്‍ഭാഗത്തുണ്ട്. 10.8 എംപി സെല്‍ഫി ഷൂട്ടറും അതോടൊപ്പം ഗൂഗില്‍ ഏഴിലുണ്ട്. മികവുറ്റ ക്യാമറ എക്‌സ്പീരിയന്‍സ് ഗൂഗിള്‍ ഇതിലൂടെ സമ്മാനിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q