ബെസ്റ്റ് ക്യാമറ ഫോണാണ്, പിക്‌സല്‍ 8 പ്രൊ കണ്ണുംപൂട്ടി വാങ്ങാം. 17000 രൂപയുടെ ഡിസ്‌കൗണ്ടും കിട്ടും

ക്യാമറയുള്ള കിടിലന്‍ ഫോണിലാണോ നിങ്ങളുടെ നേട്ടം. എങ്കില്‍ ഒന്നും നോക്കേണ്ട ഇപ്പോള്‍ തന്നെ ഗൂഗിളിന്റെ പിക്‌സല്‍ 8 പ്രൊ വാങ്ങിക്കോളൂ. ഐഫോണ്‍ പതിനഞ്ചിന്റെ മികവുള്ള ക്യാമറ തന്നെയാണ് ഇതിന്റെ ആകര്‍ഷണം. ഇത്രയും കാലം പിക്‌സല്‍ എട്ട് പ്രൊയുടെ വില നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇനി അതിനെ പേടിക്കേണ്ട. കിടിലന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് പിക്‌സലിന്റെ ഏറ്റവും മികവുറ്റ മോഡല്‍ വാങ്ങാന്‍ സാധിക്കും. വര്‍ഷാവസാനം വാങ്ങാന്‍ പറ്റിയ കിടിലന്‍ ഫോണാണിത്. ഒരുലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു പിക്‌സല്‍ എട്ട് പ്രൊയുടെ വില. ഡിസ്‌കൗണ്ടുകള്‍ വന്നതോടെ ഒരു ലക്ഷത്തിന് താഴേക്ക് വില എത്തിയിരിക്കുകയാണ്.17000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കും.

google-pixel-8-pro

വിവിധ കാര്‍ഡുകളുടെയോ എക്‌സ്‌ചേഞ്ചോ വരാതെ തന്നെയുള്ള ഓഫറുകളാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട്‌നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ചും വരുന്നതോടെ വില ഒരുപാട് കുറയുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒന്നും നോക്കാതെ തന്നെ പിക്‌സല്‍ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ ആഘോഷങ്ങളുടെ കിടിലന്‍ ചിത്രങ്ങളെടുക്കാന്‍ ഈ ക്യാമറ ഫോണ്‍ തന്നെ നിങ്ങള്‍ക്ക് ഉപകരിക്കും. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. അതുകൊണ്ട് ആലോചിച്ച് നിന്നാല്‍ പിക്‌സല്‍ ഫോണ്‍ കിട്ടിയെന്ന് വരില്ല.ഇന്‍സ്റ്റന്റായിട്ടാണ് 17000 രൂപയുടെ ഇളവ് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പിക്‌സല്‍ ഫോണുകള്‍ ഇറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ ഡിസ്‌കൗണ്ട് ഗൂഗിള്‍ നല്‍കാറുണ്ട്. ഇതും അതേ നിലവാരത്തിലുള്ളതാണ്.

പ്രീപെയ്ഡ് പേമെന്റ് ഓപ്ഷനാണ് ഇതില്‍ നല്‍കേണ്ടത്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഇതിനായി ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉപയോഗപ്പെടുത്താം. പിക്‌സല്‍ 8 പ്രൊയ്ക്ക് 1.06 ലക്ഷം രൂപയാണ് വില. ഡിസ്‌കൗണ്ടുകള്‍ വരുന്നതോടെ 90147 രൂപയ്ക്ക് ഇവ സ്വന്തമാക്കാന്‍ സാധിക്കും. ഫ്്‌ളിപ്പ്കാര്‍ട്ട് 99, 49 രൂപ എന്നിങ്ങനെ പാക്കിംഗിനും ഹാന്‍ഡ്‌ലിംഗിനുമായി ഫ്‌ളിപ്പ്കാര്‍ട്ട് ഇതിനൊപ്പം ഈടാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ഇഎംഐ പ്ലാനുകളും ലഭ്യമാണ്.

നോ കോസ്റ്റ് ഇഎംഐകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. അതായത് ഫോണ്‍ വാങ്ങിയാലും നിങ്ങള്‍ പലിശ നല്‍കേണ്ടി വരില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് പൂര്‍ണമായും നിയന്ത്രിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്. അത് പിക്‌സല്‍ എട്ട് പ്രൊയുടെ എല്ലാ ഫീച്ചറിലും ലഭ്യമാണ്. ഡിസംബറില്‍ പുത്തന്‍ അപ്‌ഡേറ്റുകളും പിക്‌സല്‍ പ്രൊയില്‍ വന്നിട്ടുണ്ട്.

ഗൂഗിള്‍ ജെമിനി പലതിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വേണ്ടതെങ്കില്‍ വേഗം തന്നെ പിക്‌സല്‍ പ്രൊ വാങ്ങാം. 6.7 ഇഞ്ച് സൂപ്പര്‍ ആക്ച്വ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഗംഭീര ക്യാമറയാണ് മറ്റൊരു ഫീച്ചര്‍. മാര്‍ക്കറ്റിലെ മികച്ച ക്യാമറാ ഫോണുകൡലൊന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+