ഗൂഗിളിന്റെ പിക്സല്‍ 8എ ആര്‍ക്കും വാങ്ങാം, ഐഫോണിനെ പോലെ പോക്കറ്റ് കീറില്ല, വില എത്രയെന്നറിയുമോ?
ആപ്പിള്‍ ഐഫോണ്‍ വാങ്ങിയാല്‍ നമ്മുടെ പോക്കറ്റ് കീറുമെന്ന് എല്ലാവര്‍ക്കുമറിയാം. നമ്മള് കൂടുതലായും ഓഫറുകള്‍ വരുന്ന സമയം നോക്കിയായിരിക്കും ഇത്തരം ഫോണുകള്‍ വാങ്ങുക. എന്നാല്‍ ഗൂഗിളിന്റെ വരാനിരിക്കുന്ന പിക്സല്‍ 8എ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്കാണ് സഞ്ചരിക്കുന്നത്.
പിക്സല്‍ 8എ ഗൂഗിള്‍ ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ ഫോണുകളിലൊന്നായിരിക്കും. ഈ പിക്സല്‍ ഫോണിന്റെ വിലയെ കുറിച്ച് ഇതിനോടകം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഏതൊരാള്‍ക്കും ഈ ഫോണ്‍ വാങ്ങാനുള്ള ഓപ്ഷന് കൂടിയാണ് പിക്സല്‍ കൊണ്ടുവരാന്‍ പോകുന്നത്.

സാധാരണ പിക്സല്‍ സീരീസുകള്‍ക്ക് എന്ത് വില വരമെന്ന ധാരണ നമുക്കുണ്ടാവും.പിക്സല്‍ എട്ടിന് 80000 രൂപയോളമായിരുന്നു കമ്പനി വിലയിരിട്ടിരിക്കുന്നത്. മെയ് മാസം മധ്യത്തോടെ ഈ ഫോണ്‍ ലോഞ്ച് ചെയ്യാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. പിക്സല്‍ എട്ട് എയുടെ കൂടുതല്‍ വിവരങ്ങളും ഫീച്ചറുകളും ഒരു മാസത്തിനുള്ളില്‍ ഗൂഗിള്‍ നമ്മുടെ മുന്നിലെത്തിക്കും.
പിക്സല്‍ എട്ട് വരുന്നത് കുറച്ച് വൈകിയിരുന്നു. ഇത്തവണ അത്തരമൊരു ഇടവേള എട്ട് എയുടെ കാര്യത്തില്‍ ഉണ്ടാവില്ല. ഗൂഗിളില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം പിക്സല്‍ 8എ 500 ഡോളറിനും 550 ഡോളറിനും ഇടയിലായിരിക്കും വില വരിക. അതായത് 44000 രൂപ മുടക്കിയാല്‍ ഈ ഫോണ്‍ കൈയ്യിലെത്തും.
ഗൂഗിളിന്റെ പിക്സല്‍ 7എ 43000 രൂപയ്ക്കാണ് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിരുന്നത്. ആ ട്രെന്‍ഡ് ഗൂഗിള്‍ പിക്സല്‍ 8 എയുടെ കാര്യത്തിലും പാലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മുതല്‍ പിക്സല്‍ എട്ട് സീരീസ് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി അടക്കം ഇല്ലാതാക്കാന്‍ ഗൂഗിളിനെ സഹായിക്കും.
ചിപ്സെറ്റ് അടക്കം ഗൂഗിള്‍ ഇറക്കുമതിയാണ് ചെയ്യുന്നത്. അത് തീര്‍ച്ചയായും വില ഉയരാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ ഏറ്റവും മികച്ച സാങ്കേതികവിദ്യ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാക്കാനാവും. ഇതോടെ മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി മത്സരിക്കാനും സാധിക്കും.
45000 രൂപയ്ക്ക് മുകളില്‍ പിക്സല്‍ എ സീരീസിന് വില നല്കിയാല് അത് വിറ്റുപോവുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അതേസമയം ഗൂഗിള്‍ ഇതുവരെ പിക്സല്‍ 8എയുടെ ലോഞ്ച് എന്നാണെന്ന് അറിയിച്ചിട്ടില്ല. 8എയില്‍ ഹാര്ഡ്വെയര് അപ്ഗ്രേഡുകള്‍ കുറവായിരിക്കുമെന്നാണ് ടിപ്സ്റ്റര്‍ കമീല പറയുന്നത്.
ക്യാമറകളിലും മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. ടെന്‍സര്‍ ജി3 ചിപ്സെറ്റ് തന്നെയായിരിക്കും പിക്സല്‍ എട്ട്എയ്ക്കുണ്ടാവുക. 6.1 ഇഞ്ച് സ്ക്രീനില്‍ തന്നെയായിരിക്കും ഈ ഫോണ്‍ വിപണിയിലെത്തുക. 256 ജിബി സ്റ്റോറേജ് വേരിയന്റ് ഇത്തവണ വിപണിയിലെത്തിയേക്കും. ഈ വിവരങ്ങളെല്ലാമാണ് ഇനി ഗൂഗിള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ളത്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications