Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിളിനോടാണോ കളി; ഇത് സ്‍മാർട്ട്ഫോണുകളിലെ ഒടിയൻ, പണി ആർക്കൊക്കെ കിട്ടുമെന്ന് കണ്ടറിയണം

സെർച്ച് എഞ്ചിൻ മേഖലയിൽ നിന്ന് സ്‍മാർട്ട്ഫോൺ നിർമ്മാണത്തിലേക്ക് ഗൂഗിൾ കടന്നപ്പോൾ പലരും പരിഹാസം ചൊരിയുകയും മറ്റ് ബ്രാൻഡുകളോട് പരാജയപ്പെടേണ്ടി വരുമെന്ന് മുൻവിധി എഴുതുകയും ഒക്കെ ചെയ്‌തിരുന്നു. എന്നാൽ അന്ന് ഗൂഗിളിനെ കളിയാക്കിയവർ പോലും ഈ സ്‍മാർട്ട്ഫോൺ സ്വന്തമാക്കാൻ ക്യൂ നിൽക്കുകയാണ്. അത് തന്നെയാണ് അവർ വിപണിയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയും.

ഇന്ത്യൻ വിപണിയിൽ ഓളമുണ്ടാക്കാൻ ഗൂഗിളിന് അധികം മോഡലുകൾ ഒന്നും ആവശ്യമായി വന്നിട്ടില്ല. പിക്‌സൽ സീരീസിൽ മിന്നിച്ചുകൊണ്ടാണ് ഗൂഗിൾ വിപണിയെ പിടിച്ചടക്കിയത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഗൂഗിൾ പിക്‌സൽ 7എ വരെ അതിന് ഉദാഹരണം. എന്നാൽ ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണായ പിക്‌സൽ 8എയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

pixel8aphones

ഗൂഗിൾ അടുത്തിടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന, അവരുടെ ഐഒ ഇവന്റിൽ രംഗത്ത് ഇറക്കുമെന്ന് കരുതുന്ന ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ നേരത്തെ ലീക്കായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്. ഒരു മിഡ് ബജറ്റ് ഫോണായി വിലയിരുത്താൻ കഴിയുമോ എന്ന നിലയ്ക്കാണ് ഇപ്പോഴത്തെ വാർത്തകൾ വരുന്നത്.

പിക്‌സൽ 8എയുടെ വില 128ജിബി സ്‌റ്റോറേജ് കോൺഫിഗറേഷന് 708.99 കനേഡിയൻ ഡോളർ (ഏകദേശം 42,830 രൂപ) ആയിരിക്കുമെന്ന് ചില വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 256ജിബി വേരിയൻ്റിന് കനേഡിയൻ ഡോളർ 792.90 (ഏകദേശം 47900 രൂപ) ആണെന്നുമാണ് ലഭ്യമായ വിവരം. ഇത് കാനഡയിലെ ഒരു റീട്ടെയിൽ സ്ഥാപനം ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന വിലയാണ്.

ടെൻസർ ജി3 ചിപ്പ് ഉപയോഗിച്ച് ഗൂഗിൾ പിക്‌സൽ 8 എ ഫോണിനെ സജ്ജമാക്കുമെന്നാണ് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ,ഇത് പിക്‌സൽ 8, 8 പ്രോ മോഡലുകൾക്കും കരുത്ത് പകരുന്നതാണ്. എഐ ഫീച്ചറുകൾ ഉൾപ്പെടെ ഇതിൽ അവതരിപ്പിച്ചേക്കും. ഡിസൈനിന്റെ കാര്യത്തിൽ, പിക്‌സൽ 8 എയിൽ കൂടുതൽ കർവ്ഡ് ഡിസൈൻ ആയിരിക്കും വരികയെന്നാണ് ലഭ്യമായ വിവരം.

വരാനിരിക്കുന്ന പിക്‌സൽ 8എ 64 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ ഫോൺ വരുന്നതെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ഇത്തവണ പുതിയ മോഡലിൽ 256 ജിബി സ്‌റ്റോറേജ് വേരിയന്റ് കൂടി കാണാൻ കഴിഞ്ഞേക്കും എന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+