Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസങ്ങൾക്ക് ശേഷം ഗൂഗിളിന്റെ ഒരു അതിഥി എത്തുന്നു; ഇനി പിക്‌സൽ യുഗം, ഈ ഫോൺ വാങ്ങാൻ കാരണങ്ങൾ നൂറ്

ഇന്ത്യൻ വിപണിയിൽ ഒട്ടേറെ മോഡലുകൾ ഒന്നും രംഗത്തിറക്കി സ്വാധീനം സൃഷ്‌ടിച്ചിട്ടില്ലെങ്കിലും വിരലിൽ എണ്ണാവുന്ന ഫോണുകൾ കൊണ്ട് തന്നെ ആരാധകരുടെ മനസ് കീഴടക്കിയ കമ്പനിയാണ് ഗൂഗിൾ. നിലവിൽ വലിയ തരംഗമായി ഒന്നിലധികം ഗൂഗിൾ സ്‍മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലുണ്ട്. അതിൽ കൂടുതലും പിക്‌സൽ സീരീസിലാണ് എന്നത് പ്രത്യേകം ഓർക്കണം. അതായത് പിക്‌സൽ മോഡലുകൾക്ക് രാജ്യത്ത് ധാരാളം ആവശ്യക്കാർ ഉണ്ടെന്ന് വ്യക്തം.

ഇപ്പോഴിത് ഗൂഗിൾ പിക്‌സൽ സീരീസിലെ തങ്ങളുടെ ഏറ്റവും പുതിയ അതിഥിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ്. ഗൂഗിൾ പിക്‌സൽ 8 എ അതിന്റെ മുൻഗാമിയിൽ നിന്ന് ഒട്ടേറെ വേറിട്ട് നിൽക്കുന്ന അതിന്റെ ശക്തമായ വകഭേദം എന്ന നിലയിലാവും വിപണിയിൽ എത്തുകയെന്ന് ഇതുവരെ ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.

pixel8a

പുതിയ പിക്‌സൽ 8 എ മോഡലിന്റെ അധികം വൈകില്ലെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപുള്ള അവസാന ഘട്ടമായ എഫ്‌സിസി സർട്ടിഫിക്കേഷൻ ഘട്ടത്തിലാണ് ഫോൺ എന്നാണ് ഇപ്പോഴത്തെ വിവരം. ഔദ്യോഗികമായി ഈ ഫോണിന്റെ ലോഞ്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അധികം വൈകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിൾ പിക്‌സൽ 8എ ഫീച്ചറുകൾ

വരാനിരിക്കുന്ന മിഡ് റേഞ്ച് പിക്‌സൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത് അടുത്തിടെയാണ്. വിവിധ ടിപ്പ്സ്‌റ്റർ സൈറ്റുകൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. 1,400 നിറ്റ് പീക്ക് തെളിച്ചമുള്ള 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഫോണിൽ അവതരിപ്പിക്കുമെന്ന് ചില വാർത്തകൾ വ്യക്തമാക്കുന്നു.

എന്നാൽ പിക്‌സൽ 8 എയിൽ വലിയ രീതിയിലുള്ള ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾ കണ്ടേക്കില്ല, പ്രത്യേകിച്ച് വരാനിരിക്കുന്ന പിക്‌സൽ മോഡലിലെ ക്യാമറകളിൽ. പിക്‌സൽ 7എയിൽ നൽകിയ അതേ സെൻസറുകൾ ഈ ഫോണിലും നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. പിക്‌സൽ 8എയിൽ ടെൻസർ ജി3 ചിപ്‌സെറ്റ് ഉപയോഗിക്കും, ഇത് പിക്‌സൽ 8, 8 പ്രോ മോഡലുകൾക്കും കരുത്ത് പകരുന്നതാണ്.

ഡിസൈനിന്റെ കാര്യത്തിൽ, പിക്‌സൽ 8 എയിൽ കൂടുതൽ കർവ്ഡ് ഡിസൈൻ ആയിരിക്കും വരികയെന്നാണ് സൂചന. അത് മികച്ച ഇൻ-ഹാൻഡ് അനുഭവവും ഗ്രിപ്പും നൽകും. ഗൂഗിൾ ഇക്കുറിയും സ്‌ക്രീൻ വലുപ്പം 6.1 ഇഞ്ചിനപ്പുറം വർദ്ധിപ്പിക്കാൻ സാധ്യതയില്ല, എന്നാൽ ഇത്തവണ പുതിയ മോഡലിൽ 256 ജിബി സ്‌റ്റോറേജ് വേരിയന്റ് കാണാൻ കഴിഞ്ഞേക്കും. ഏകദേശം 40,000 രൂപയ്ക്ക് മുകളിൽ തന്നെയായിരിക്കും ഈ ഫോണിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+