പിക്‌സല്‍ ഒന്‍പതിന്റെ വരവാണ് മക്കളേ, ആപ്പിളും സാംസങ്ങും വഴിമാറിക്കോ? കിടിലന്‍ ഫീച്ചറുകള്‍
ഗൂഗിള്‍ അവരുടെ പിക്‌സല്‍ ഫോണിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. എന്നാല്‍ ഇതിന്റെ സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ഓണ്‍ലീക്‌സ് ആന്‍ഡ് എംഎസ്പി എന്നിവരാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡിസൈനില്‍ അടിമുടി മാറ്റം പിക്‌സല്‍ 9 പ്രൊയ്ക്ക് ഉണ്ടാവുമെന്നാണ് സൂചന.
ഡിസ്‌പ്ലേയുടെ വലിപ്പത്തിലായിരിക്കും പ്രധാന മാറ്റം. മുമ്പുള്ള പിക്‌സല്‍ ഫോണുകളെ അപേക്ഷിച്ച് ഈ മോഡലിന് വലിപ്പം കുറവായിരിക്കും. പിക്‌സല്‍ എട്ട് പ്രൊ 6.8 ഇഞ്ച് സ്‌ക്രീനിലാണ് പുറത്തിറങ്ങിയത്. പിക്‌സല്‍ 9 പ്രൊ പക്ഷേ 6.5 ഇഞ്ച് ഡിസ്‌പ്ലേയിലായിരിക്കും വിപണിയിലെത്തുക. കൈയ്യിലൊതുങ്ങുന്ന ഫോണായിരിക്കും ഇതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പഞ്ച് ഹോല്‍ ക്യാമറ ഡിസൈന്‍ നിലനിര്‍ത്തി കൊണ്ട് തന്നെ പുതിയൊരു സ്റ്റൈലിലേക്ക് മാറാനാണ് ഗൂഗിളിന്റെ ശ്രമം. ഇതിലൂടെ വളരെ സ്ലിമ്മായി പിക്‌സല്‍ 9 മാറും. അതോടൊപ്പം ഏറ്റവും സ്റ്റൈലിഷ് ലുക്കും ഈ ഫോണിന് ലഭിക്കും. നേരത്തെയുള്ള പിക്‌സല്‍ ഫോണുകള്‍ക്കൊല്ലം കര്‍വ്ഡ് എഡ്ജുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിക്‌സല്‍ 9 പ്രൊയ്ക്ക് ഫ്‌ളാറ്റ് എഡ്ജുകളാണ് ഉണ്ടാവുക.
ഐഫോണ്‍ പതിനഞ്ചുമായി ഇതിന്റെ ലുക്കിന് സാമ്യമുണ്ടാവും. വലതുവശത്തായിട്ടായിരിക്കും പവര്‍ ബട്ടണും സൗണ്ടിന്റെ സ്വിച്ചുകളും ഉണ്ടാവുക. അതുപോലെ ഏറ്റവും താഴേ ഭാഗത്തായിരിക്കും യുഎസ്ബി സി പോര്‍ട്ട് ഉണ്ടായിരിക്കും. സ്പീക്കര്‍ ഗ്രില്‍, സിം കാര്‍ഡ് ട്രേയും ഈ ഭാഗത്ത് തന്നെയായിരിക്കും.
പിന്‍ഭാഗത്തെ ക്യാമറയിലും കാര്യമായ മാറ്റങ്ങളുണ്ടാവും. സെന്‍സറുകള്‍ക്ക് അനുയോജ്യമായ തരത്തിലായിരിക്കും ഈ ഡിസൈന്‍ മാറ്റം. അതേസമയം ക്യാമറയില്‍ ഈ പിക്‌സല്‍ ഫോണുകളും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. പിന്നിലെ ക്യാമറ ട്രിപ്പിള്‍ ക്യാമറയിലായിരിക്കും വരിക. വൈഡ് ആംഗിള്‍ ലെന്‍സുമുണ്ടാവും.
അതോടൊപ്പം ടെലിഫോട്ടോ ലെന്‍സും, പെരിസ്‌കോപ്പ് ലെന്‍സും ക്യാമറയിലുണ്ടാവും. അതുകൊണ്ട് ആപ്പിള്‍, സാംസങ്ങ് ഫോണുകളെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന ക്യാമറ ഫീച്ചറായിരിക്കും ഈ ഫോണിലുണ്ടാവുക. അതേസമയം ഇക്കാര്യങ്ങള്‍ ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ പ്രതീക്ഷകളാണ് ടെക് പ്രേമികള്‍ക്ക് ഉള്ളത്.
ഉറപ്പായും ക്യാമറയില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ടെക് പ്രേമികള്‍ പറയുന്നത്. ഗൂഗിള്‍ സ്ഥിരമായി ക്യാമറയില്‍ വലിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഓരോ മോഡലിലും ക്യാമറ ക്വാളിറ്റി വര്‍ധിക്കാറുമുണ്ട്. അതേസമയം ഗൂഗിള്‍ ഔദ്യോഗികമായി ഈ ഫോണ്‍ എപ്പോഴാണ് പ്രഖ്യാപിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല.
നിലവിലെ സഹാചര്യത്തില്‍ അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാവാനും സാധ്യതയുണ്ട്. ഗൂഗിളിന്റെ എട്ട് വിപണിയില്‍ വന്‍ വിജയമായിരുന്നു. ക്യാമറയുടെ കാര്യത്തില്‍ ഏറെ പ്രശംസയും യൂസര്‍മാരില്‍ നിന്ന് ഈ ഫോണിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications