ഇനി രാജാവിന്റെ വരവാണ്, ഗൂഗിള്‍ 9 പ്രൊ ഈ ദിവസം ലോഞ്ച് ചെയ്യും; ആപ്പിളിനെ വെല്ലുന്ന ക്യാമറ
ആപ്പിളും സാംസങ്ങും ഭരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്കിടയിലേക്ക് ഗൂഗിള്‍ പിക്‌സലിന്റെ പുതിയ എന്‍ട്രി. വീണ്ടും ഒരുപടി കൂടി കടന്ന് കിടിലന്‍ ഫീച്ചറുകളുമായിട്ടാണ് ഗൂഗിളിന്റെ വരവ്. പിക്‌സല്‍ 9 സീരീസാണ് അവര്‍ പുറത്തിറക്കാന്‍ പോകുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഈ ഫ്‌ളാഗ്ഷിപ്പ് ആളുകളിലേക്ക് എത്തും.
ഓഗസ്റ്റ് പതിമൂന്നിനാണ് ഈ ഫോണിന്റെ ലോഞ്ച്. ആരാധകര്‍ ഇനി പ്രതീക്ഷയോടെ ഒരു മാസം കാത്തിരിക്കാം. നേരത്തെ തീരുമാനിച്ചിരുന്നതിനും രണ്ട് മാസം മുമ്പേയാണ് ഈ ഫോണ്‍ വിപണിയിലെത്തുക. ആപ്പിളിന്റെ ഐഫോണ്‍ പതിനാറും അതുപോലെ സാംസങ്ങിന്റെ എസ്25 മോഡലുകളുമാണ് ഇനി വരാനിരിക്കുന്ന കിടിലന്‍ ഫ്‌ളാഗ്ഷിപ്പുകള്‍.

നാല് മോഡലുകളാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്. പിക്‌സല്‍ 9 പ്രൊ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രൊ ഫോള്‍ഡ് എന്നിവ പ്രധാന ആകര്‍ഷണമായിരിക്കും എന്ന് ഉറപ്പാണ്. ഇതില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പിക്‌സല്‍ 9 പ്രൊയ്ക്കാണ്. ഇതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 9 പ്രൊയുടെ പ്രധാന ക്യാമറ ഇത്തവണ വിപണിയിലെ ഏറ്റവും ബെസ്റ്റായിരിക്കും.
12.5 മെഗാപിക്‌സല്‍ സെന്‍സറാണ് ഈ ഫ്‌ളാഗ്ഷിപ്പിനുണ്ടാവും. 50 എംപി സെന്‍സര്‍ എന്ന നിലയിലാണ് ഈ ഫോണ്‍ മാര്‍ക്കറ്റ് ചെയ്യുക. ഇവ ക്യാമറയില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ പ്രകാശത്തെ ചിത്രത്തിലേക്ക് കൊണ്ടുവന്ന് ചിത്രങ്ങളുടെ ക്വാളിറ്റി വര്‍ധിപ്പിക്കും. ഇതിലൂടെ മോശം ഇമേജുകള്‍ എടുക്കുന്നതും ഒഴിവാക്കാനാവും.
സാംസങ്ങിന്റെയും ആപ്പിളിന്റെയും ഫീച്ചറുകളോട് കിടപിടിക്കുന്നതായിരിക്കും പിക്‌സല്‍ 9 പ്രൊയുടെ ക്യാമറ. മെയിന്‍ ക്യാമറയില്‍ ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ പിക്‌സല്‍ 9 പ്രൊയിലുണ്ടാവും. ഫോട്ടോഗ്രാഫി എക്‌സീരിയന്‍സിന്റെ ഏറ്റവും മാക്‌സിമം ഈ ഫ്‌ളാഗ്ഷിപ്പില്‍ നിന്ന് അനുഭവിച്ചറിയാന്‍ സാധിക്കും.
ഡിസ്‌പ്ലേയില്‍ അടക്കം ഞെട്ടിച്ച മാറ്റങ്ങളുണ്ടാവും. അതേസമയം 9 പ്രൊയുടെ സെക്കന്‍ഡറി ക്യാമറ സെന്‍സറുകളെ കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തീര്‍ച്ചയായും അതും ഞെട്ടിക്കുന്നതാവുമെന്നാണ് ഉറപ്പാണ്.
ക്യാമറയുടെ മികവ് കാണിക്കാന്‍ കൂടിയാണ് ഈ ഫോണ്‍ ഗൂഗിള്‍ പുറത്തിറക്കുന്നത്. വിപണിയിലെ ഏറ്റവും മികച്ച ക്യാമറ ഫോണാവുകയാണ് ലക്ഷ്യം. എന്നാല്‍ മറ്റുള്ള ഫീച്ചറുകളും പൊളിയാണെന്ന് തന്നെ പറയാം. ടെന്‍സര്‍ ജി4 ചിപ്‌സെറ്റാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മികച്ച ജിപിയു, സിപിയു, എന്‍പിയു പെര്‍ഫോമന്‍സ് ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കും.
ക്യാമറ മൊഡ്യൂളിന്റെ ഡിസൈനിലും മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. നിലവിലുള്ള ഡിസൈന്‍ പൂര്‍ണമായും മാറാനുള്ള സാധ്യത ഇപ്പോഴുണ്ട്. അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇതിന്റെ ഡിസ്‌പ്ലേയിലുണ്ടാവും. കൂടുതല്‍ ആധുനികവത്കരിക്കുകയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications