ഫ്ളാഗ്ഷിപ്പ് ചക്രവര്‍ത്തി ചുമ്മാ വരുന്നതല്ല, പിക്സല്‍ 9 സീരീസ് കിടിലനാവും; ഈ മാറ്റങ്ങള്‍ ഉറപ്പ്
ആപ്പിള്‍ ഐഫോണുമായി മത്സരിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ പിക്സല്‍. ഏറ്റവും പുതിയ മോഡല്‍ പിക്സല്‍ 9 സീരീസ് അവര്‍ ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ പോവുകയാണ്. പിക്സല്‍ 9 പ്രൊയുടെ വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫോള്‍ഡബിള്‍ ഡിസൈനിലാണ് ഇവ പുറത്തിറക്കുക. മൊത്തത്തില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യ തന്നെ പിക്സല്‍ 9 പ്രൊയിലുണ്ടാവും.
ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഓഗസ്റ്റ് പതിമൂന്നിനാണ് ഈ ഫ്ളാഗ്ഷിപ്പ് ഫോണ്‍ പുറത്തിറങ്ങുക. പിക്സല്‍ 9 പ്രൊ, പിക്സല്‍ 9 പ്രൊ എക്സ്എല്‍, പിക്സല്‍ 9 പ്രൊ ഫോള്‍ഡ് എന്നീ മൂന്ന് മോഡലാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡ് പ്രേമികളെ ഞെട്ടിക്കുന്ന മാറ്റം ഈ ഫോണിലുണ്ടായിരിക്കും.

പിക്സല്‍ 9 ബേസ് മോഡലും ഈ ഫോണില്‍ ഉണ്ടായിരിക്കും. മൊത്തം നാല് മോഡലുകളാണ് ഇതില്‍ ഉണ്ടായിരിക്കുക. തായ്വാന് നാഷണല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് പുതിയ വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പിക്സല്‍ 9 പ്രൊ ഫോള്‍ഡിന്റെ ലുക്ക് വണ്‍പ്ലസ് ഓപ്പണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
വലിപ്പമേറിയ ഔട്ടര്‍ സ്ക്രീനാണ് ഈ കിടിലന്‍ ഫ്ളാഗ്ഷിപ്പിനുണ്ടായിരിക്കുക. ക്യാമറാ ബാര്‍ ഇതിലുണ്ടാവില്ല. അതുകൊണ്ട് ഫോണിന് കൂടുതല്‍ സ്റ്റൈല്‍ ഉണ്ടായിരിക്കും. ഇന്നര്‍ സ്ക്രീനും വലിപ്പമേറിയതായിരിക്കും. ചെറിയ ബോര്‍ഡറുകളാണ് ഇതിനുണ്ടായിരിക്കുക. അതുകൊണ്ട് പൂര്‍ണമായും ഫ്ളാറ്റ് മോഡലായിരിക്കും. കൂടുതല്‍ സ്ലിമ്മായിരിക്കും ഈ ഫോണ്‍.
ഫസ്റ്റ് ജനറേഷന് പിക്സലിനെ അപേക്ഷിച്ച് വലിയ മാറ്റമാണ് പിക്സല്‍ 9 പ്രൊയില്‍ വരിക. കൂടുതല്‍ മികവുറ്റ ബാറ്ററി പിക്സല്‍ സീരീസിലെ ഫോണുകളിലുണ്ടാവും. പിക്സല്‍ 9, പിക്സല്‍ 9 പ്രൊ എന്നിവയ്ക്ക് 4558 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുക. പിക്സല്‍ 9 പ്രൊ എക്സ്എല്ലില്‍ ബാറ്ററിക്ക് കൂടുതല്‍ കരുത്തുണ്ടായിരിക്കും.
4942 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാവുക. പിക്സല്‍ 9 പ്രൊ ഫോള്‍ഡിന്റെ ബാറ്ററി പക്ഷേ അതിന്റെ മുന്‍ വേര്‍ഷനേക്കാള്‍ ചെറുതായിരിക്കും. എന്നാല്‍ ഗൂഗിളിന്റെ പുതിയ പ്രൊസസര്‍ പ്രശ്നങ്ങളില്ലാതെ അതിനെ മറികടക്കാന്‍ സഹായിക്കും. പിക്സല്‍ 9 പ്രൊ എക്സ്എല്ലിന് ഫാസ്റ്റ് ചാര്‍ജിംഗ് ഉണ്ടായിരിക്കും. വേഗത്തില്‍ തന്നെ ഫുള്‍ ചാര്‍ജില്‍ എത്താന്‍ സാധിക്കും.
ത്രെഡുമായി എല്ലാ പിക്സല്‍ 9 മോഡലുകള്‍ക്കും കണക്ട് ചെയ്യാന്‍ സാധിക്കും. ഓരോ ഡിവൈസിനും പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. എന്നാല്‍ പിക്സല്‍ 9ല്‍ അള്‍ട്രാ വൈഡ്ബാന്‍ഡ് സപ്പോര്‍ട്ടില്ല. ബാക്കിയെല്ലാ മോഡലുകള്‍ക്കും ഈ സംവിധാനമുണ്ടാവും. പുതിയ 45 വാട്ട് യുഎസ്ബി സി ചാര്‍ജറും ഇതോടൊപ്പം പുറത്തിറക്കും.
എന്നാല്‍ പിക്സല്‍ 9 സീരീസില്‍ ഈ ചാര്‍ജര്‍ ഉള്‍പ്പെടുത്തിയാണോ ഷിപ്പ് ചെയ്യുകയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഗൂഗിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഈ ഫോണ്‍ ചിലപ്പോള്‍ പ്രത്യേകമായി തന്നെ വാങ്ങേണ്ടി വരും. ഡിസൈനിലെ കാര്യമായ മാറ്റവും ക്യാമറയിലെ മികവുമായിരിക്കും ഈ ഫോണിലെ പ്രധാന ആകര്‍ഷണം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications