Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിൾ ഒന്ന് തീരുമാനിച്ചാൽ അത് നടത്തിയിരിക്കും; പിക്‌സൽ 9 സീരീസിന് തകർപ്പൻ ഓഫറുകൾ, ആരും വാങ്ങിപോവും

ഒട്ടേറെ പ്രീമിയം സ്‍മാർട്ട് ഫോണുകളുടെ ലോഞ്ച് കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. അതിൽ ആപ്പിളും സാംസങും ഗൂഗിളും ഉൾപ്പെടെയുള്ള വമ്പൻ ബ്രാൻഡുകൾ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ ആപ്പിളിന്റെ ഐഫോൺ 16ഉം സാംസങിന്റെ എസ്25ഉം ഒക്കെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ ഇവർക്കൊക്കെ മുൻപേ വിപണിയിൽ എത്തുന്ന മറ്റൊരു പ്രീമിയം മോഡലിന്റെ ശിൽപികൾ ഗൂഗിളാണ്.

അവരുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സ്‍മാർട്ട് ഫോണാണ് ഗൂഗിൾ പിക്‌സൽ 9. ഈ സീരിസിൽ നാലോളം മോഡലുകളാണ് ലോഞ്ച് കാത്തിരിക്കുന്നത്. ഈ മോഡലുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങളും വിവരങ്ങളും അടുത്തിടെ പ്രചരിച്ചിരുന്നു. പല സുപ്രധാന ഫീച്ചറുകളുമായാവും ഗൂഗിളിന്റെ ജനപ്രിയ മോഡൽ വിപണിയിലേക്ക് തിരിച്ചെത്തുക എന്നാണ് സൂചന. എങ്കിലും ലോഞ്ചിന് അധികനാൾ ഇല്ലെന്നിരിക്കെ ഒട്ടേറെ വിവരങ്ങൾ ഈ ഫോണുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്.

googlepixel9features

നിലവിൽ ഫ്രാൻസിലേക്കുള്ള ഓഫറാണ് പുറത്തുവരുന്നത്. സെപ്റ്റംബർ അഞ്ച് വരെ നിങ്ങൾക്ക് 128 ജിബി മോഡലിന്റെ വിലയിൽ 256 ജിബി ലഭിക്കുമെന്നാണ് സൂചന. എങ്കിലും ഇത് ഇന്ത്യയിൽ ലഭ്യമാവുമോ എന്ന കാര്യം ഉറപ്പില്ല. കൂടാതെ മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം സൗജന്യമായി ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഓഗസ്‌റ്റ് 14ന് സ്‍മാർട്ട് ഫോൺ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മേൽപറഞ്ഞ ഓഫറുകൾ ഇന്ത്യയിൽ ലഭ്യമാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എങ്കിലും ലോഞ്ചിന് പിന്നാലെ പ്രാരംഭ ഘട്ടത്തിൽ രാജ്യത്തും വിവിധ ഓഫറുകൾ ഗൂഗിൾ ലഭ്യമാക്കാനാണ് സാധ്യത. ആപ്പിളിന് സമാനമായി എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ ഗൂഗിളിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.

ഗൂഗിൾ പിക്‌സൽ 9 സീരീസ്

ഗൂഗിൾ പിക്‌സൽ 9 സീരീസ് മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഡിസൈൻ, പെർഫോമൻസ്, എന്നിവയിൽ കാര്യമായ മാറ്റങ്ങളുമായി തന്നെയാവും വിപണിയിൽ എത്തുക. പിക്‌സൽ 9 പ്രോ മോഡലുകൾ രണ്ട് വലുപ്പങ്ങളിൽ ലഭ്യമായേക്കാം: 6.1-ഇഞ്ച് സ്‌റ്റാൻഡേർഡ് മോഡലും, 6.7-ഇഞ്ച് എക്‌സ്എൽ മോഡലും ആയിരിക്കും ഇതെന്നാണ് സൂചന.

പിക്‌സൽ 9 പ്രോ കറുപ്പ്, വെളുപ്പ്, പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സാംസങ്ങുമായി സഹകരിച്ച് വികസിപ്പിച്ച ഗൂഗിളിന്റെ കസ്‌റ്റം ടെൻസർ ജി4 ചിപ്പിലാണ് പിക്‌സൽ 9 സീരീസ് പ്രവർത്തിക്കുക. ഇത് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തന മികവ് സ്‍മാർട്ട് ഫോണിന് നൽകിയേക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

കൂടാതെ സീരീസിൽ മറ്റൊരു അത്ഭുതം കൂടി ഗൂഗിൾ ഒരുക്കി വച്ചിട്ടുണ്ട്. അതാണ് ഗൂഗിളിന്റെ ഫോൾഡബിൾ ഫോൺ. പിക്‌സൽ 9 പ്രോ ഫോൾഡ് സാംസങ്ങിന്റെ ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6, വൺപ്ലസ് ഓപ്പൺ, ടെക്‌നോ ഫാന്റം വി ഫോൾഡ് എന്നിവയുമായി വിപണിയിൽ ഏറ്റുമുട്ടും. ഇതുൾപ്പെടെ നാല് മോഡലുകളാണ് പിക്‌സൽ 9 സീരീസിൽ ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+