Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുണ്ടെടാ ഗൂഗിളിനോട് മുട്ടാൻ? പിക്‌സൽ 9 പ്രീ ബുക്കിംഗ് തുടങ്ങി, ഇപ്പൊ വാങ്ങിയാൽ ഇരട്ടി ലാഭത്തിൽ വാങ്ങാം

സാംസങും ആപ്പിളും ഒക്കെ അടക്കിവാഴുന്ന ഇന്ത്യൻ മാർക്കറ്റിൽ കുറഞ്ഞ കാലം കൊണ്ട് സാമാന്യം നല്ല ജനപ്രീതി ഉണ്ടാക്കിയെടുക്കാൻ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. അതിന് അവരുടെ പൈതൃകം അവരെ സഹായിച്ചിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിലുപരി ഇറക്കുന്ന മോഡലുകളുടെ ക്വാളിറ്റി എന്നൊരു ഘടകം കൂടി ഒത്തുവന്നത് കൊണ്ടാണ് പലപ്പോഴും ഗൂഗിളിന് ഇത്തരത്തിൽ പെരുമ ഉണ്ടാക്കി എടുക്കാൻ സാധിച്ചത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഗൂഗിൾ പിക്‌സൽ 9 സീരീസിന് കിട്ടിയ വരവേൽപ്പ്. ഈ ഫോൺ പലപ്പോഴും വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ വാർത്തകളിലും അഭ്യൂഹങ്ങളിലും നിറഞ്ഞ ഒന്നായിരുന്നു. അടുത്തിടെയാണ് അത് ഇന്ത്യൻ മാർക്കറ്റിൽ വന്നത്. എന്നാൽ ഫോണിന്റെ വിൽപ്പന ഇതുവരെ ആരംഭിച്ചിരുന്നില്ല.

googlepixel9preorder

ഇപ്പോഴിതാ ഇന്ത്യയിൽ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ഗൂഗിൾ പിക്‌സൽ 9, പിക്‌സൽ 9 പ്രോ എക്‌സ് എൽ എന്നിവ ഇന്ത്യയിൽ പ്രീ-ഓർഡറുകൾ ആരംഭിച്ചിരുന്നു. ഓഗസ്‌റ്റ് 22 മുതൽ ഈ സ്‌മാർട്ട്ഫോണുകൾ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. വിലയെക്കുറിച്ചും ഇതിന് ലഭ്യമായ ഓഫറുകളെക്കുറിച്ചും കൂടുതലറിയാം.

ഗൂഗിൾ പിക്‌സൽ 9 ഓഫറുകൾ ഇങ്ങനെ

ഗൂഗിൾ പിക്‌സൽ 9ന്റെ വില 79,999 രൂപയാണ്. മറുവശത്ത്, ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സ്എലിന് 1,24,99 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് കാർഡുകളിൽ 12 മാസത്തെ നോ-കോസ്‌റ്റ് ഇഎംഐ പർച്ചേസ് ഓഫറിന് പുറമെ കമ്പനി 10,000 രൂപ വരെ കിഴിവ് കൂടി ലഭ്യമാണ്. രണ്ട് മോഡലുകളിലും ഗൂഗിൾ വൺ എഐ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്. ഒബ്‌സിഡിയൻ, പോർസലൈൻ, വിന്റർഗ്രീൻ, പിയോണി എന്നിവയാണ് ഫോണുകളുടെ കളർ വേരിയന്റുകൾ.

ഗൂഗിൾ പിക്‌സൽ 9 സീരീസ് ഫീച്ചറുകൾ

ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സ്എല്ലിൽ 6.8 ഇഞ്ച് സൂപ്പർ ആക്‌ച്വ ഡിസ്‌പ്ലേയാണുള്ളത്, ഒരു LTPO OLED പാനലാണിതിൽ നൽകിയിരിക്കുന്നത്. ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസർ, 16 ജിബി റാം, 512 ജിബി വരെ സ്‌റ്റോറേജ് എന്നിവയോട് കൂടിയ ഗൂഗിൾ ടെൻസർ G4 SoC പ്രൊസസർ ആണ് ഈ ഫ്ലാഗ്ഷിപ്പ് വമ്പന്റെ കരുത്ത്.

ക്യാമറയിൽ ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സ്എൽ മോഡലിൽ പിന്നിൽ 50 എംപി ഒക്റ്റ പിഡി വൈഡ് ക്യാമറ, 48 എംപി ക്വാഡ് പിഡി അൾട്രാവൈഡ് ഷൂട്ടർ, 48 എംപി ക്വാഡ് പിഡി ടെലിഫോട്ടോ ക്യാമറ എന്നിവയുമായാണ് വരുന്നത്. മുൻവശത്ത് 42എംപി ഡ്യുവൽ പിഡി സെൽഫി ക്യാമറയുണ്ട്. 5,060 എംഎഎച്ച് ബാറ്ററിയോട് കൂടിയാണ് മോഡൽ വരിക.

ഗൂഗിൾ പിക്‌സൽ 9ലാവട്ടെ 6.3 ഇഞ്ച് ആക്ച്വ ഡിസ്‌പ്ലേ നൽകുന്നു. ഫുൾ-എച്ച്ഡി OLED ഡിസ്പ്ലേയാണിത്. എഐ, മെഷീൻ ലേണിംഗ് ടാസ്‌ക്കുകൾ എന്നിവ കൈകാര്യം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൂഗിൾ ടെൻസർ G4 SoC ആണ് പ്രൊസസർ. 12 ജിബി റാം, 256 ജിബി വരെ സ്‌റ്റോറേജ് എന്നിവയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ഈ ഫോണിലെ ക്യാമറയെ സംബന്ധിച്ചിടത്തോളം, 50എംപി ഒക്റ്റ പിഡി വൈഡ് ക്യാമറയാണ് ലഭിക്കുന്നത്. ഒരു അൾട്രാവൈഡ് ലെൻസുള്ള 48എംപി ക്വാഡ് പിഡി സെൻസർ പായ്ക്ക് ചെയ്യുന്ന ഒരു അൾട്രാവൈഡ് ക്യാമറയുമുണ്ട് ഇതിൽ. സെൽഫികൾക്കായി ഹാൻഡ്‌സെറ്റിൽ 10.5 എംപി ഡ്യുവൽ പിഡി സെൽഫി ക്യാമറയുണ്ട്. 4,700എംഎച്ച് ബാറ്ററിയാണ് ഉപകരണത്തിന് കരുത്ത് പകരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+