Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിൾ ഫോൺ പ്രേമികൾക്ക് ഇരുട്ടടി; പിക്‌സൽ 9 സീരീസ് ലോഞ്ചിൽ കാര്യമായ മാറ്റം? 4 മോഡലുകൾ ഒരുമിച്ച് വരില്ല

ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണി ഒന്നാകെ കഴിഞ്ഞ കുറച്ച് ദിവസമായി കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ് ഗൂഗിൾ പിക്‌സൽ 9 സീരിസിന്റേത്. ആപ്പിളിനെയോ സാംസങ്ങിനെയൊ പോലെ അത്ര വലിയ ചരിത്രം ഒന്നും പറയാൻ ഇല്ലെങ്കിലും ഗൂഗിൾ കാര്യമായി തന്നെ ആളുകൾക്ക് ഇടയിൽ പിടിമുറുക്കി എന്നതിന്റെ സൂചനയാണ് ഈ ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പ് സൂചിപ്പിക്കുന്നത്. അല്ലായെങ്കിൽ ഇത്രയധികം വരവേൽപ്പ് ഈ ഫോണിന് ലഭിക്കില്ലായിരുന്നു എന്നതാണ് സത്യം.

നിരവധി അഭ്യൂഹങ്ങൾ ഈ ഫോണുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുണ്ട് കഴിഞ്ഞ കാലങ്ങളിൽ. അതിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ തന്നെയായിരുന്നു ഏറെയും. എഐ പോലെയുള്ള നൂതന ഫീച്ചറുകൾ, ക്യാമറയിലെ അപ്ഗ്രേഡ്, പ്രൊസസറിലെ വ്യത്യസ്‌തകൾ എന്നിവ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചിലത് മാത്രമായിരുന്നു.

pixel9modellaunch

എന്നാൽ ഇപ്പോൾ ഗൂഗിൾ പ്രേമികൾക്ക് അത്ര നല്ല സന്തോഷം നൽകാത്ത ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മറ്റൊന്നുമല്ല അത് ഗൂഗിൾ പിക്‌സൽ 9 സീരീസ് ലോഞ്ചുമായി ബന്ധപ്പെട്ട കാര്യമാണ്. അതായത് നേരത്തെ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്‌റ്റ് 14ന് ഗൂഗിൾ തങ്ങളുടെ പിക്‌സൽ 9 സീരീസിലെ നാല് മോഡലുകൾ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിലൊരു മാറ്റം വന്നിരിക്കുകയാണ്.

ഗൂഗിൾ ഓഗസ്‌റ്റ് 14ന് നടക്കുന്ന ചടങ്ങിൽ രണ്ട് മോഡലുകൾ മാത്രമാവും ലോഞ്ച് ചെയ്യുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. പിക്‌സൽ 9 പ്രോ, പിക്‌സൽ 9 പ്രോ ഫോൾഡ് മോഡലുകൾ മാത്രമാവും ഇന്ത്യയിൽ അവതരിപ്പിക്കുക. ഓഗസ്‌റ്റ് 13ന് നടക്കുന്ന ആഗോള ഇവന്റിലാവും ഗൂഗിൾ പിക്‌സൽ 9 സീരീസിൽ നാല് മോഡലുകൾ അവതരിപ്പിക്കുക, എന്നാൽ ഇന്ത്യയിൽ എത്തുക രണ്ടെണ്ണം മാത്രമാവും.

പിക്‌സൽ 9 പ്രോ, പിക്‌സൽ 9 പ്രോ ഫോൾഡ് എന്നിവയിൽ തുടങ്ങി പിക്‌സൽ 9 സീരീസിലെ എല്ലാ മോഡലുകളും ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രണ്ട് മോഡലുകളും പിന്നീട് രാജ്യത്ത് അവതരിപ്പിച്ചേക്കും. പിക്‌സൽ 9 പ്രോയുടെയും പിക്‌സൽ 9 പ്രോ ഫോൾഡിന്റെയും ഫസ്‌റ്റ് ലുക്ക് ഗൂഗിൾ ഇതിനകം പുറത്തുവിട്ടിരുന്നു.

പിക്‌സൽ 9 പ്രോ, പിക്‌സൽ 9 പ്രോ ഫോൾഡ്

ഫ്ലാറ്റ് ഫ്രെയിം ഡിസൈനും ഫ്ലോട്ടിംഗ് ഐലൻഡ് ശൈലിയിലുള്ള ക്യാമറ മൊഡ്യൂളും പിക്‌സൽ 9 പ്രോയിൽ ഉണ്ടാവും. സ്‌റ്റാൻഡേർഡ് പിക്‌സൽ 9, പിക്‌സൽ 9 പ്രോ എക്‌സ് എൽ എന്നിവ സമാനമായ ഡിസൈൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ വിഭാഗത്തിൽ കാര്യമായ നവീകരണം ഫോണിൽ ഗൂഗിൾ കൊണ്ടുവരുമെന്ന് കരുതുന്നു.

പിക്‌സൽ 9-ൽ നിലവിലുള്ള സോണി ഐഎംഎക്‌സ് 386-ന് പകരമായി വലിയ അപ്പർച്ചർ ഉള്ള ഒരു പുതിയ സോണി IMX858 അൾട്രാ-വൈഡ് ആംഗിൾ ക്യാമറ സെൻസർ ആയിരിക്കും കൊണ്ട് വരിക. കൂടാതെ, ഫ്രണ്ട് ഫേസിംഗ് ക്യാമറയ്ക്ക് ഓട്ടോഫോക്കസ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിക്‌സൽ 9 പ്രോ, പ്രതീക്ഷിക്കുന്ന പിക്‌സൽ 9 പ്രോ എക്‌സ്എൽ എന്നിവയിൽ അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകൾക്കായി പുതിയ സോണി IMX858 സെൻസർ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+