Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ഗൂഗിളിന്റെ ടെറിട്ടറി; പിക്‌സൽ 9 സീരീസിൽ ഞെട്ടിക്കും, നാല് മോഡലുകളും ഒന്നിനൊന്ന് മെച്ചം

ലോകത്തിലെ മറ്റ് മാർക്കറ്റുകളിൽ നിന്ന് വ്യത്യസ്‌തമായ ഒരിടമാണ് ഇന്ത്യയെന്ന് സ്‍മാർട്ട് ഫോൺ നിർമ്മാതാക്കൾ ഏറെക്കുറെ മനസിലാക്കി കഴിഞ്ഞു. അതിന്റെ സൂചനയാണ് ആപ്പിൾ അടക്കമുള്ള മുൻനിര കമ്പനികളുടെ ചുവടുമാറ്റം. അതിലേക്ക് ചേർക്കാൻ കഴിയുന്ന മറ്റൊരു നിർണായക മാറ്റം വരുന്നത് ഗൂഗിളിൽ നിന്നാണ്. കമ്പനിയുടെ ഏറ്റവും പുതിയ പിക്‌സൽ 9 സീരീസ് തന്നെയാണ് വലിയ ഉദാഹരണങ്ങളിൽ ഒന്ന്.

ബജറ്റ് ഓറിയന്റഡ് ആയി ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് കുറഞ്ഞ വിലയുള്ള വേരിയന്റും അല്ലാത്തവർക്ക് കൂടിയ വേരിയന്റും സ്വന്തമാക്കാൻ ഗൂഗിൾ അവസരം ഒരുക്കുന്നുണ്ട്. പിക്‌സൽ 9 സീരീസിൽ നാല് മോഡലുകൾ ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. ലോഞ്ചിന് അധികനാൾ ഇല്ലെന്നിരിക്കെ മോഡലിന്റെ വിവരങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

pixel9xl

പിക്‌സൽ 9, പിക്‌സൽ 9 പ്രോ, പിക്‌സൽ 9 പ്രോ എക്‌സ്എൽ, പിക്‌സൽ 9 പ്രോ ഫോൾഡ് എന്നീ നാല് മോഡലുകൾ അടുത്ത തലമുറ പിക്‌സൽ ലൈനപ്പിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പിക്‌സൽ 9 പ്രോ മോഡലുകളുടെ വരവാണ്. ഇതിലൂടെ മറ്റൊരു സുപ്രധാന മാറ്റത്തിന് കൂടി ഗൂഗിൾ ആരംഭം കുറിച്ചേക്കും.

അതിനിടെ ഗൂഗിൾ ഔദ്യോഗികമായി ഒരു വിവരവും പങ്ക് വച്ചിട്ടില്ലെങ്കിലും അഭ്യൂഹങ്ങളും ലീക്കുകളും സജീവമാണ്. ഏറ്റവുമൊടുവിൽ സീരീസിലെ കരുത്തുറ്റ ഫോണുകളിൽ ഒന്നാവുമെന്ന് കരുതുന്ന ഗൂഗിൾ പിക്‌സൽ 9 എക്‌സ്എൽ മോഡലിന്റെ വിശദാംശങ്ങളാണ് ചിലർ പങ്കുവയ്ക്കുന്നത്. പിക്‌സൽ 8 പ്രോയുമായി സാമ്യമുള്ളതാണ് ഈ മോഡലിന്റെ ഡിസൈൻ എന്നാണ് സൂചന.

എങ്കിലും കാര്യമായ ഡിസൈൻ മാറ്റങ്ങളും ഫോണിൽ അവതരിപ്പിച്ചേക്കും. പിക്‌സൽ 9 പ്രോ എക്‌സ്എൽ കൂടുതൽ വൃത്താകൃതിയിലുള്ള കോണുകളും ഫ്ലാറ്റ് സൈഡ് റെയിലുകളും അവതരിപ്പിക്കുന്നു, ഇത് ആപ്പിളിന്റെ ഐഫോൺ ലൈനപ്പിന് സമാനമായ രൂപം നൽകുന്ന ഒന്നാണ്. ക്യാമറ ബാറിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പിക്‌സൽ 9 എക്‌സ്എൽ, പിക്‌സൽ 8 പ്രോയേക്കാൾ അൽപം വലുതായിരിക്കുമെന്ന് നേരത്തെയുള്ള ചോർച്ചകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ചെറിയ മാറ്റം മാത്രമേ വലുപ്പത്തിൽ ഉണ്ടാവൂ എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. എങ്കിലും മറ്റ് ഫീച്ചറുകളിൽ കാര്യമായ പരിഷ്‌കാരം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഗൂഗിളിന്റെ സാധ്യതകൾ കൂടുതൽ ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

അതേസമയം, ഈ അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, പിക്‌സൽ 9 സീരീസിൽ നാല് വ്യത്യസ്‌ത മോഡലുകൾ ഉൾപ്പെടും: പിക്‌സൽ 9, പിക്‌സൽ 9 പ്രോ, പിക്‌സൽ 9 പ്രോ എക്‌സ്എൽ, പിക്‌സൽ 9 പ്രോ ഫോൾഡ്. ഇതോടെ ആപ്പിളിന്റെ ശൈലി കടമെടുക്കുകയാവും ഗൂഗിളിന്റെ ലക്ഷ്യം. പുതിയ നീക്കം വഴി കൂടുതൽ റേഞ്ചിലുള്ള ഉപഭോക്താക്കളെ ആകർഷിക്കാമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+