സാംസങ്ങിനെ അടിച്ചിട്ട് പിക്‌സല്‍; ഗൂഗിളിന്റെ മെഗാ അപ്‌ഡേറ്റ്, ആപ്പിളും വീഴും, ഫീച്ചറുകള്‍ ഇങ്ങനെ

സാംസങ്ങും ആപ്പിള്‍ ഐഫോണും തമ്മിലുള്ള മത്സരത്തിലേക്ക് പുതിയ ചാമ്പ്യനായി ഗൂഗിള്‍ പിക്‌സല്‍. പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളെ മുഴുവന്‍ വീഴ്ത്തിയിരിക്കുകയാണ് ഗൂഗിള്‍ പിക്‌സല്‍. തീര്‍ച്ചയായും സാംസങ്ങിന്റെ ആരാധകര്‍ വലിയ നിരാശ സമ്മാനിക്കുന്ന വാര്‍ത്തകളാണ് ടെക് ലോകത്ത് നിന്ന് ലഭിക്കുന്നത്.

ക്യാമറയിലും, ഒഎസ്സിലുമെല്ലാം വമ്പന്‍ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ കൊണ്ടുവരുന്നുണ്ട്. ഇതോടെ ആപ്പിള്‍ ഐഫോണുമായി നേരിട്ടുള്ള മത്സരത്തിലേക്ക് എത്തിയിരിക്കുകയാണ് പിക്‌സല്‍. അടുത്തതായി ഐഫോണിനെയും മറിച്ചിടുന്ന കിടിലന്‍ അപ്‌ഡേറ്റുകള്‍ പിക്‌സല്‍ നിന്ന് വരാനുള്ള സാധ്യതയും ശക്തമായിരിക്കുകയാണ്.ഗൂഗിള്‍ പിക്‌സലിന്റെ പുതിയ ഒഎസ് അപ്‌ഡേറ്റിലാണ് സാംസങ്ങിനെ മറികടക്കാന്‍ പോകുന്നത്. അത്രയ്ക്കും ഗംഭീര ഫീച്ചറുകളാണ് പിക്‌സലില്‍ ഇനി ലഭ്യമാവുക.

google-pixle

ആപ്പിളിന്റെ ഐഒഎസ്സിനൊപ്പമെത്തിയിരിക്കുകയാണ് ഇതോടെ ഗൂഗില്‍. ഒരു ഡിവൈസിന്റെ ലൈഫ് സൈക്കിളില്‍ ഇതോടെ സാംസങ്ങിനേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും പിക്‌സലിന് സാധിക്കും. ടെന്‍സര്‍ ചിപ്‌സെറ്റില്‍ വരുന്ന പിക്‌സല്‍ ഫോണുകളിലാണ് ഈ മാറ്റങ്ങള്‍ ഉണ്ടാവുക. വരാനിരിക്കുന്ന പിക്‌സല്‍ 8 ഫോണുകള്‍ക്ക് അടക്കം ഈ പവര്‍ഫുള്‍ ചിപ്‌സെറ്റ് ലഭിക്കുമെന്നാണ് സൂചന. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ സാംസങ്ങിനേക്കാള്‍ രണ്ടുപടി മുകളില്‍ എത്താനും ഇതുവഴി ഗൂഗിളിന് സാധിക്കും.

കൂടുതല്‍ കാലം സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതോടെ മാര്‍ക്കറ്റില്‍ പിക്‌സല്‍ രാജാവായി മാറും. വൈറസുകളെ അടക്കം ദീര്‍ഘകാലം പ്രതിരോധിക്കാനും ഇതിലൂടെ പിക്‌സലിന് സാധിക്കും. ഇത് സാംസങ്ങിന്റെ ഗ്യാലക്‌സി അടക്കമുള്ള പുതിയ ഫോണുകളെ വരെ പിന്നിലാക്കും. ഏറെ പ്രതീക്ഷയോടെ സാംസങ്ങ് പുറത്തിറക്കാനുള്ള ഗ്യാലക്‌സി എസ്24 അള്‍ട്രയടക്കം ഗൂഗിള്‍ പിക്‌സലിന്റെ അപ്‌ഡേറ്റില്‍ വീഴും.

സോഫ്റ്റ് വെയറിലും ഹാര്‍ഡ് വെയറിലും ഒരുപോലെ പിക്‌സലിന് തിളങ്ങാനാവും. നിലവില്‍ നിരവധി ഒഎസ് അപ്‌ഡേറ്റുകളും, സുരക്ഷാ അപ്‌ഡേറ്റുകളും പിക്‌സലിന് ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതേസമയം പുതിയ ടെന്‍സര്‍ ചിപ്‌സെറ്റുള്ള പിക്‌സല്‍ ഫോണുകള്‍ക്ക് അഞ്ച് വര്‍ഷത്തോളം ഇനി ഒഎസ് അപ്‌ഡേറ്റുകളും, ആറ് വര്‍ഷത്തോളം സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഈ മാറ്റങ്ങള്‍ ഗൂഗിളിന് നിര്‍ണായകമാണ്. കാരണം സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിച്ച് കൊണ്ടേയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഏതാണ് മികച്ച ഓപ്ഷന്‍ എന്ന് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാനാവും. ആപ്പിള്‍ ഇത്രയും കാലം മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കുന്നത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കൊണ്ടാണ്. അതിനായി 70000 രൂപ ആപ്പിളിനായി മുടക്കാം. സുരക്ഷാ പ്രശ്‌നങ്ങളുമില്ല. ഗൂഗിളിന് ഇതിനൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. സാംസങ്ങ് പക്ഷേ ഇക്കാര്യത്തില്‍ മികവിലെത്തിയിരുന്നു. അതോടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സാംസങ്ങ് പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയിരുന്നു.വണ്‍പ്ലസും അതുപോലെ സോഫ്റ്റ് വെയര്‍ പോളിസിയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

അതേസമയം ടെന്‍സര്‍ ചിപ്പ് വന്നതോടെ ഗൂഗിളിന് ഇക്കാര്യത്തില്‍ ആധിപത്യം ലഭിച്ചിരിക്കുകയാണ്. ഒഎസ് അപ്‌ഗ്രേഡുകള്‍ ദീര്‍ഘകാലത്തേക്ക് ഫോണുകള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഗൂഗിളിന്റെ പിക്‌സല്‍ 8 സീരീസ് ഒക്ടോബറില്‍ പ്രഖ്യാപിക്കും. അതിനൊപ്പം തന്നെ പുതിയ സോഫ്റ്റ് വെയര്‍ പോളിസിയും ഗൂഗിള്‍ പ്രഖ്യാപിച്ചേക്കും. പിക്‌സല്‍ 8 തന്നെയാവും ഈ മികവ് ആദ്യം ലഭ്യമാകുന്ന മോഡല്‍. പിക്‌സല്‍ 6 മുതലുള്ള സീരീസുകളില്‍ ടെന്‍സര്‍ ചിപ്പുകള്‍ ഉണ്ട്. ആ മോഡലിനും അപ്‌ഡേറ്റുകള്‍ ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+