ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടോ? ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇവയൊന്നും ഇനി കാണില്ല. കാരണം ഇതാണ്
ഗൂഗിളിന്റെ ആപ്പ് സ്റ്റോര്‍ വിശാലമായി നീണ്ട് കിടക്കുകയാണ്. വലിയൊരു സമുദ്രമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഏറ്റവും അംഗീകൃതമായ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നമുക്ക് ലഭ്യമാവും. എന്നാല്‍ ഇതില്‍ തട്ടിപ്പ് നടക്കുമോ? തീര്‍ച്ചയായും നടക്കും. പക്ഷേ അത് ഗൂഗിള്‍ കൈയ്യോടെ പൊക്കിയിരിക്കുകയാണ്. കുറച്ച് അപകടകാരികളായ ആപ്പുകളെ ഗൂഗിള്‍ അവരുടെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
മിന്നല്‍ നടപടിയെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ലോണ്‍ ആപ്പുകള്‍ ശരിക്കും തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ ലിസ്റ്റ് ചെയ്ത ആപ്പുകള്‍ തന്നെ ഇതിന് നേതൃത്വത്തിന് നല്‍കുന്നുണ്ട്. ഗൂഗില്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞാണ് ചില ആപ്പുകള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കടുത്ത നടപടി തന്നെയാണ് എടുത്തിരിക്കുന്നത്. ഇവയെ പ്ലേസ്റ്റോറില്‍ നിന്ന് തന്നെ നീക്കം ചെയ്തിരിക്കുകയാണ്.

ഇതോടെ ഒരു ആപ്പ് സ്റ്റോറിലും കയറി പറ്റാന്‍ ഇവയ്ക്ക് സാധിക്കില്ല. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിരുന്നെങ്കില്‍ വലിയ തട്ടിപ്പുകള്‍ക്ക് തന്നെ ഇരയാവുമായിരുന്നു. ബ്ലാക്മെയില്‍, മറ്റ് തട്ടിപ്പുകള്‍ എന്നിവയിലേക്ക് യൂസര്‍മാര്‍ വീണുപോകുന്ന അവസ്ഥയുണ്ടാവുമായിരുന്നുവെന്നാണ് ഗൂഗിള്‍ പറയുന്നു. അതുകൊണ്ടാണ് ഇവയെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത്.
അത് മാത്രമല്ല, വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളാണ് ഗൂഗിള്‍ അവസാനമായി നീക്കം ചെയ്യപ്പെട്ടവയില്‍ തട്ടിപ്പുകളുടെ ഭാഗമായിട്ടുള്ളത്.പന്ത്രണ്ട് മില്യണ്‍ ഡൗണ്‍ലോഡുകള്‍ ലോകത്തെല്ലായിടത്തുമായി ഉള്ള ആപ്പുകളാണ് ഇപ്പോവല് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ പോപ്പുലറാണ്. ഇവ ലോണ്‍ ആപ്പുകള്‍ എന്ന വ്യാജേന പ്ലേസ്റ്റോറിനെ തെറ്റിദ്ധരിപ്പിച്ച് കടന്നുകൂടുകയായിരുന്നു.
എന്നാല്‍ യൂസര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയും, അവരെ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഈ ആപ്പുകളുടെ പ്രവര്‍ത്തന ശൈലി. സ്മാര്‍ട്ട്ഫോണുകളിലൂടെയാണ് ഇവ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നത്. സ്പൈലോണ്‍ ആപ്പ്സ് എന്ന പേരിലാണ് ഇവ പ്ലേസ്റ്റോറിലെ ആപ്പുകളില്‍ ഉണ്ടായിരുന്നത്. ഇസെറ്റ് റിസര്‍ച്ച് നല്കുന്ന വിവരങ്ങളില്‍ ഇവ എങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും,യൂസര്‍മാരെ അത് എങ്ങനെ ബാധിക്കുമെന്നും പറയുന്നുണ്ട്.
ലോണ്‍ ദാതാക്കളില്‍ വലിയ വിശ്വാസം യൂസര്മാര്ക്കുണ്ട്. ഇത് ചൂഷണം ചെയ്യാനാണ് ഈ ആപ്പുകള്‍ ശ്രമിച്ചത്. സാധാരണക്കാരില്‍ നിന്ന് വ്യക്തിപരമായ വിവരങ്ങള്‍ ഇവര്‍ തന്ത്രപൂര്‍വം ചോര്‍ത്തിയെടുക്കുകയാണ് ചെയ്യുക. ഇന്ത്യ,. പാകിസ്താന്, പെറു, തായ്ലാന്ഡ്, ഈജിപ്ത്, കെനിയ പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഈ സ്പൈ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
അധികം പേര്‍ക്ക് പെട്ടെന്ന് ലോണ്‍ വേണം എന്നുള്ളത് കൊണ്ടാണ് ഇത്തരം ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണം. ബാങ്ക് നടപടിക്രമങ്ങളൊന്നും ഇല്ലാതെ തന്നെ ഇവയിലൂടെ വായ്പ ലഭിക്കും. അതും ജനങ്ങളെ ആകര്‍ഷിക്കുന്നു. ഇവര്‍ വായ്പ നല്‍കുന്നതോടൊപ്പം അണ്‍ലിമിറ്റഡ് ആക്സസ് നിങ്ങളുടെ ഫോണിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതിലൂടെ എല്ലാവിവരങ്ങളും ഇര് ചോര്‍ത്തും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications