വാട്സ്ആപ്പ് പൂട്ടിക്കെട്ടുമോ? ഗൂഗിള്‍ ചാറ്റില്‍ വേറെ ലെവല്‍ അപ്ഡേഷനുകള്‍; പുത്തന്‍ ഫീചര്‍ ഇങ്ങനെ
ഗൂഗിളിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ആപ്പായിരുന്നു ഹാങ്ഔട്ട്. എന്നാല്‍ ഇത് നേരത്തെ ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. പകരം എത്തിയവനാണ് ഗൂഗിള്‍ ചാറ്റ്. ഇതുവരെ അത്ര സജീവമായിരുന്നില്ല അവര്‍. എന്നാല്‍ വാട്സ്ആപ്പിനോടും ഇന്സ്റ്റഗ്രാമിനോടുമെല്ലാം മുട്ടാനാണ് ഗൂഗിള്‍ ചാറ്റ് തീരുമാനിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വിപണി പിടിക്കാന്‍ തന്നെയാണ് ഗൂഗിള്‍ ഈ പുത്തന്‍ സംഭവത്തെ രംഗത്തിറക്കിയത്. നിരവധി ഫീച്ചറുകള്‍ തുടരെ ഗൂഗിള്‍ ചാറ്റില്‍ വരാന്‍ പോകുന്നത്. വാട്സ്ആപ്പ് ആയിരിക്കും ഈ പുത്തന്‍ ആപ്പിന്റെ ഏറ്റവും വലിയ എതിരാളി. വാട്സ്ആപ്പിന് സമാനമായി ഇപ്പോള്‍ ഗൂഗിള്‍ ചാറ്റ് ചാനലുകളുടെ ഓപ്ഷനാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

അതേസമയം വാട്സ്ആപ്പിലെ ചാനലുകളിലെ പോലെ ബ്രോഡ്കാസ്റ്റ് കമ്മ്യൂണിക്കേഷന്‍ ഗൂഗിള്‍ ചാറ്റിലുണ്ടാവില്ല. പക്ഷേ ഇത് അധിക കാലം തുടരില്ല. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് അടിമുടി മാറാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ചാറ്റ്. പുതിയ ഫീച്ചറില്‍ നിങ്ങളുടെ ഗ്രൂപ്പുകളില്‍ ബ്രോഡ്കാസ്റ്റ്, ഷെയര്‍ അപ്ഡേറ്റുകള് ലഭ്യമാവുമെന്ന് ആന്‍ഡ്രോയിഡ് റിപ്പോര്‍ട്ട് പറയുന്നു.
ഉടനെ വരാനിരിക്കുന്നതാണ് ഈ മാറ്റങ്ങള്‍. രണ്ട് പുതിയ ഓപ്ഷനുകള്‍ ഇതിലൂടെ ഗൂഗിള്‍ ചാറ്റില്‍ ലഭ്യമാവും. പുതിയ ചാറ്റുകള്‍ ആരംഭിക്കുന്നതിന് അടക്കം സഹായിക്കുന്ന ഫീച്ചറാണിത്. കോളാബറേഷന്‍ എന്ന വരാനിരിക്കുന്ന ഓപ്ഷന് വഴി ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് അടക്കം സാധ്യമാകും.
മെസേജുകള്‍ പോസ്റ്റ് ചെയ്യാനും, അപ്ഡേറ്റുകള് ഷെയര്‍ ചെയ്യാനും അനൗണ്‍സ്മെന്റ് എന്ന പുതിയ ഫീച്ചര്‍ വഴി സാധിക്കും. ബ്രോഡ്കാസ്റ്റ് കൃത്യമായി നടക്കാന്‍ ഇവ സഹായിക്കും. വാട്സ്ആപ്പ് ചാനലുകളെ പോലെ തന്നെയായിരിക്കും ഗൂഗിള്‍ ചാറ്റിലെയും ചാനലുകള്‍. കൂടുതല്‍ അപ്ഡേറ്റുകള് ഗൂഗിള്‍ ചാറ്റില്‍ വന്നുകൊണ്ടിരിക്കുകയാണ്.
പ്രധാനമായും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള ആപ്പുകള്‍ വലിയ മത്സരമാണ് ഈ മേഖലയില്‍ നടത്തുന്നത്. ഗൂഗിള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലേക്ക് പോകുന്നുവെന്നാണ് വിലയിരുത്തല്‍. അതിനെ മറികടക്കാനാണ് പുത്തന്‍ അപ്ഡേറ്റുകള് കൊണ്ടുവരുന്നത്. ഇത് വിജയിച്ചാല്‍ ഇതുവരെ കാണാത്തൊരു ആപ്പിന്റെ മുന്നേറ്റം സാധ്യമാകും.
വാട്സ്ആപ്പിനോട് മുട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ ഗൂഗിള്‍ അവരുടെ നാവിഗേഷന്‍ സംവിധാനം അടിമുടി മാറ്റിയിരുന്നു. ആന്‍ഡ്രോയിഡ്-ഐഒഎസ് ഡിവൈസുകള്‍ക്കാണ് ഗൂഗിള്‍ ചാറ്റ് ആപ്പിലെ ഈ ഫീച്ചറുകള്‍ ലഭ്യമായിരുന്നത്. ഒരു ഗുളികയുടെ ആകൃതിയിലുള്ള നാവിഗേഷന്‍ ബാറായിരുന്നു ഇത്.
ഈ ഫീച്ചറിലൂടെ എളുപ്പത്തില്‍ ജിമെയില്‍, ചാറ്റ്, ഗൂഗിള്‍ മീറ്റ് എന്നിവയിലേക്ക് എളുപ്പത്തില്‍ ആക്സസ് ലഭ്യമാവും. അതിലൂടെ വാട്സ്ആപ്പ് മിനിമൈസ് ചെയ്ത് മറ്റൊരു ആപ്പിലേക്ക് പോകേണ്ട കാര്യമില്ല. ചാറ്റുകള്‍ മെച്ചപ്പെട്ടതാക്കാനുള്ള മാര്‍ഗങ്ങളാണ് ഗൂഗിള്‍ പരിശോധിച്ച് കൊണ്ടിരിക്കുന്നത്. ഡോക്സ് ആന്‍ഡ് ഷീറ്റ്സിലെ പുതിയൊരു ഫീച്ചറും ഗൂഗിള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications