ഗൂഗിള്‍ പേയാണോ ഉപയോഗിക്കുന്നത്? പുതിയ പേമെന്റ് ഓപ്ഷന്‍ വരുന്നു; ഇങ്ങനെ ഉപയോഗിക്കാം
യുപിഐ ഉപയോഗിക്കുന്നവരാണോ? എങ്കിലിതാ പുതിയൊരു പേമെന്റ് ഓപ്ഷന്‍ എത്തിയിരിക്കുകയാണ്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ യൂസര്‍മാര്‍ക്കായിട്ടാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ടാപ് ആന്‍ഡ് പേ സൗകര്യമാണ് യുപിഎ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 31 മുതല്‍ ഈ ഓപ്ഷന്‍ ലഭ്യമായി തുടങ്ങും.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം യൂസര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ ഉപയോഗിക്കാനുള്ള അന്തിമ തിയതിയല്ല ഇതെന്നാണ് റിപ്പോര്‍ട്ടില്‍പറയുന്നു. ഭീം, ജിപേ, പേടിഎം, ഫോണ്‍ പേ അടക്കമുള്ള യുപിഐ ആപ്പുകളെ പുതിയ ടാപ് ആന്‍ഡ് പേ ഓപ്ഷന്‍ സഹായിക്കും.

യുപിഐ ടാപ് ആന്‍ഡ് പേ സംവിധാനം ലോഞ്ച് ചെയ്തത് സെപ്റ്റംബറിലാണ്. യുപിഐയില്‍ അധികമായി വരുന്ന പേമെന്റ് രീതിയായിട്ടാണ് ഇത് അവതരിപ്പിച്ചത്. ഗൂഗിള്‍ പേയില്‍ അടക്കം കണ്ടുവരുന്ന സ്‌കാന്‍ ആന്‍ഡ് പേ, പേ ടു കോണ്ടാക്ട്‌സ് പോലുള്ള ഓപ്ഷനുകള്‍ക്ക് സമാനമാണിത്. ഈ രീതി പ്രകാരം സ്‌കാന്‍ ചെയ്യുന്നതിന് പകരമായി പണം അയക്കേണ്ടയാളുടെ ഡിവൈസുമായി ടാപ് ചെയ്യുക.
ഇതിലൂടെ ആ ഡിവൈസിന്റെ യുപിഐ ഐഡി, വിപിഎ എന്നിവ എന്‍എഫ്‌സി വഴി നമുക്ക് ലഭിക്കും. നിലവില്‍ യുപിഐയ്ക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഈ പേമെന്റിനുമുണ്ടാവും. ടപ് ആന്‍ഡ് പേ ഓപഷ്ന്‍ പുതിയ യൂസര്‍മാര്‍ക്ക് അടക്കം ഗുണകരമായി മാറും.അതേസമയം നിങ്ങളുടെ ഫോണിലും അതുപോലെ പേമെന്റ് ചെയ്യേണ്ടയാളുടെഫോണിലും എന്‍എഫ്‌സി ഉണ്ടായിരിക്കണം.
യുപിഐ ഐഡിയോ വിപിഎയോ റിസീവറുടെ എന്‍എഫ്‌സി ടാഗിനുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. തുടര്‍ന്ന് പണം അടയ്‌ക്കേണ്ട യൂസര്‍ ഇവ ടാപ്പ് ചെയ്താല്‍ പണം സ്വീകരിക്കേണ്ട യൂസറുടെ യുപിഐ യുപിഐ ആപ്പിലൂടെ ലഭ്യമാവും. ഈ ഇടപാട് പൂര്‍ത്തിയാകണമെങ്കില്‍ ഫോണില്‍ നിര്‍ബന്ധമായും ഇന്റര്‍നെറ്റ് ഉണ്ടായിരിക്കും.
കസ്റ്റമര്‍ ഇവ ഡിഫോള്‍ട്ടായി ഇനേബിള്‍ ചെയ്യണം. ഇവ ഒഴിവാക്കാനുള്ള മോഡ് ലഭ്യമാക്കിയിട്ടില്ല. സ്‌കാന്‍ ആന്‍ഡ് സംവിധാനത്തിലും ഡിസേബിള്‍ ചെയ്യാനുള്ള ഓപ്ഷനില്ല.അതിന് സമാനമാണിത്. 500 രൂപയില്‍ താഴെയാണ് ഇടപാട് എങ്കില്‍ യുപിഐ ലെറ്റ് ഇനാബിള്‍ ചെയ്യണം. ഇതിലൂടെ പിന്‍ നമ്പറില്ലാതെ പേമെന്റ് ചെയ്യാന്‍. നിലവില്‍ ഭീം, പേടിഎം ആപ്പകള്‍ ടാപ്പ് ആന്‍ഡ് പേ ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
യുപിഐ ആപ്പില്‍ ടാപ്പ് ആന്‍ഡ് പേ ഐക്കണ്‍ സെലക്ട് ചെയ്യുക. അതില്‍ ക്ലിക്ക് ചെയ്ത ശേഷം എത്ര രൂപയാണ് അയക്കുന്നതെന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ഡിവൈസ് റിസീവറുടെ ഡിവൈസിനോട് ചേര്‍ത്ത് പിടിക്കുക. ആപ്പ് ആവശ്യപ്പെടുമ്പോള്‍ പിന്‍ നല്‍കുക. തുടര്‍ന്ന് എന്റര്‍ അടിക്കുക. ഇതോടെ വിജയകരമായി ഇടപാട് പൂര്‍ത്തിയാക്കും. പിന്നാലെ തന്നെ പണം വിജയകരമായി അയച്ചിട്ടുള്ള മെസേജും ലഭിക്കും. റിസീവര്‍ക്ക് ഇതിലൂടെ യുപിഐ കോഡ് എന്റര്‍ ചെയ്യാതെ തന്നെ പണം അക്കൗണ്ടിലെത്തും.












Click it and Unblock the Notifications