ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടോ? യുപിഐ അക്കൗണ്ട് പുതുവത്സരത്തില്‍ നഷ്ടമാവും; ഇക്കാര്യങ്ങള്‍ രക്ഷിക്കും
ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ പേമെന്റ് സര്‍വീസുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ടാവും. ജിപേ, ഫോണ്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കാത്ത ആളുകള്‍ ഇന്ന് രാജ്യത്ത് കുറവായിരിക്കും. എന്നാല്‍ യുപിഐ സര്‍വീസ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വലിയ തിരിച്ചടിയാണ് ഡിസംബര്‍ 31ന് വരാനിരിക്കുന്നത്.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ യുപിഐ ഐഡികള്‍ ഡീ ആക്ടീവേറ്റ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതില്‍ നിങ്ങളുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഒരു വര്‍ഷത്തോളം ആക്ടീവല്ലാതെ ഇരിക്കുന്ന അക്കൗണ്ടാണോ നിങ്ങളുടേത്? തീര്‍ച്ചയായും ഡിസംബര്‍ 31 രാത്രിയോടെ ഇത് ഡീആക്ടീവേറ്റ് ആയി തുടങ്ങും.

അതേസമയം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ ഡീആക്ടിവേറ്റ് ചെയ്യുന്നത്. തെറ്റായി ആക്ടിവല്ലാത്ത അക്കൗണ്ടിലേക്ക് പണം പോകുന്നത് തടയാനുള്ള ശ്രമമാണ് എന്‍പിസിഐ നടത്തുന്നത്. ഒരു ഉപയോക്താവ് മൊബൈല്‍ നമ്പര്‍ മാറ്റുകയോ, അതേ സമയം തന്നെ പഴയ നമ്പറിലെ ഐഡി തന്നെയാണ് ബാങ്കിംഗ് സംവിധാനത്തില്‍ നിലനില്‍ക്കുന്നതെങ്കില്‍ ഇടപാടുകള്‍ തെറ്റിപ്പോകാന്‍ സാധ്യത ഏറെയാണ്.
ട്രായ് ഇക്കാര്യത്തില്‍ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തിനുള്ളില്‍ പുതിയ സബസ്‌ക്രൈബര്‍ക്ക് നല്‍കും. ഇത് ഇടപാടുകളില്‍ പ്രശ്‌നങ്ങളുണ്ടാകും. ഒരു യൂസര്‍ തന്റെ പുതിയ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഈ യുപിഐ ഐഡി ആരാണോ ഉപയോഗിക്കുന്നത് ആ യൂസര്‍ക്കായിരിക്കും പണം ലഭിക്കുക.
അതുകൊണ്ട് തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാരോടും, പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ഡിസംബര്‍ 31ഓടെ മതിയായ നടപടികള്‍ എടുക്കാന്‍ ട്രായ് നിര്‍ദേശിച്ചിരുന്നു. അതേസമയം യുപിഐ അക്കൗണ്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയം എന്തായാലും വേണ്ട. അതിനെ മറികടക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.
ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. മൂന്ന് മാസത്തില്‍ കൂടുതലായി ഇവ ആക്ടീവല്ലാതെ കിടന്നിട്ടുണ്ടാവുകയും പാടില്ല.
മൂന്ന് മാസത്തില്‍ കൂടുതല്‍ ആക്ടീവല്ലാതെ കിടന്നാല്‍ മറ്റൊരാള്‍ക്ക് ആ യുപിഐ ലഭിച്ചിട്ടുണ്ട്. ഫിസിക്കലായോ നോണ്‍ ഫിസിക്കലായോ യാതൊരു ഇടപാടും ഒരു വര്‍ഷമായി നടത്താത്തവരെയാണ് പ്രത്യേകം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം യുപിഐ ഐഡികള്‍, നമ്പറുകള്‍ എന്നിവ ഇടപാട് നടത്തുന്നതിന് അടക്കം നിയന്ത്രണമുണ്ടാവും.
പൂര്‍ണമായും ഇവ പ്രവര്‍ത്തനരഹിതമാകും. ഇവ ഡീരജിസ്റ്റര്‍ ആവുകയും ചെയ്യും. ഇവര്‍ യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഗൂഗിള്‍ പേ അടക്കം ഉപയോഗിക്കാനാവൂ. പുതിയ യുപിഐ പിന്‍ അടക്കം ഉണ്ടാക്കേണ്ടി വരും.












Click it and Unblock the Notifications