ഐഫോൺ 17 പ്രോ മാക്‌സ് പെട്ടെന്ന് വാങ്ങിക്കോളൂ; ഒറ്റയടിക്ക് 5000 രൂപയുടെ ലാഭം, അന്തിമ വില എത്ര?
ആപ്പിളിന്റെ ഐഫോണുകൾ ഒരു ജനതയുടെ തന്നെ വികാരമാണ് ഇപ്പോൾ. അതിൽ തന്നെ പ്രോ മോഡലുകളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. അത്തരത്തിൽ അടുത്തകാലത്തായി ഇറങ്ങിയ ഏറ്റവും മികച്ച ഐഫോൺ 17 സീരീസിന് ഇപ്പോഴും ആവശ്യക്കാറുണ്ട്. ഇറങ്ങിയിട്ട് ഒരു വർഷം തികയുന്ന വേളയിലാണ് ആപ്പിളിന്റെ ഈ പ്രീമിയം മോഡലിന് വിൽപ്പന കുതിച്ചുയരുന്നത്. പറഞ്ഞുവന്നത് ഈ മോഡലിന്റെ ഓഫറിനെ കുറിച്ചാണ്.
ഐഫോൺ 18 പ്രോയുടെ സെപ്റ്റംബർ 9ലെ ലോഞ്ച് ഇവന്റ് അടുത്തിരിക്കെ, ഐഫോൺ 17 പ്രോ സീരീസിന്റെ വിലയിൽ കുറവ് വരുത്തിയിരിക്കുകയാണ് ഇപ്പോൾ രാജ്യത്തെ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ട്. ആദ്യം 1,49,900 രൂപ വിലയിൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മാക്‌സ് ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 1,44,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇതോടെ നേരിട്ട് 5,000യുടെ വില വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ പ്രഖ്യാപിച്ച വിലക്കുറവിനേക്കാൾ വലിയ ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഐഫോൺ 17 പ്രോ, 17 പ്രോ മാക്‌സ് മോഡലുകൾക്ക് വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഉപയോഗിക്കുന്ന ബാങ്ക് കാർഡും ലഭ്യമായ ഓഫറും അനുസരിച്ച് ചെക്ക്ഔട്ട് സമയത്ത് വില വീണ്ടും കുറയാം എന്നതാണ് പ്രധാന കാര്യം. ഐഫോൺ 18 ഇറങ്ങാൻ കൃത്യം ഒരാഴ്‌ച മാത്രമാണ് ഇനി ശേഷിക്കുന്നത്, അതിന് ശേഷം ഈ ഓഫർ ഉണ്ടാവുമോ എന്നത് വ്യക്തമല്ല.
ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്‌സും ആപ്പിളിന്റെ എ19 പ്രോ ചിപ്‌സെറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്ക്രീൻ വലുപ്പത്തിൽ ഇരു മോഡലുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഐഫോൺ 17 പ്രോയിൽ 6.3 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഉള്ളത്. അതേസമയം, 17 പ്രോ മാക്‌സിൽ കൂടുതൽ വലുപ്പമുള്ള 6.9 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.
ഐഫോൺ 18 പ്രോയുടെ ലോഞ്ച് അടുത്തിരിക്കുന്ന സമയത്താണ് ഐഫോൺ 17 പ്രോ സീരീസിന് വിലക്കുറവ് ലഭിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ തന്നെ ആവശ്യമില്ലാത്തവർക്ക് ഇത് പരിഗണിക്കാവുന്ന അവസരമാണ്. പുതിയ തലമുറ ഐഫോൺ എത്തുന്നതിന് മുമ്പ്, കുറഞ്ഞ വിലയിൽ പ്രീമിയം ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് നിലവിലെ വിലക്കുറവ് നൽകുന്നത്.
പ്രോ സീരീസിലെ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി തീരുമാനം ഏറ്റവും പുതിയ മോഡൽ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. 17 പ്രോ മാക്‌സിന് ലഭിച്ച 5,000 വിലക്കുറവും അതിനൊപ്പം ലഭിക്കാവുന്ന ബാങ്ക് ഓഫറുകളും കണക്കിലെടുക്കുമ്പോൾ, ഐഫോൺ 18 പ്രോ പുറത്തിറങ്ങുന്നതിന് മുമ്പ് നിലവിലെ 17 പ്രോ മോഡൽ മതിയെന്ന് കരുതുന്നവർക്ക് ഈ ഓഫർ നല്ലതാണ്.




Click it and Unblock the Notifications