ഇന്ത്യയിലുമെത്തി ചാറ്റ്ജിപിടി; വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോ...!! എങ്ങനെ ഉപയോഗിക്കും? അറിയേണ്ടതെല്ലാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തമായ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഇതിനോടകം തുറന്ന് കഴിഞ്ഞു. ഓപ്പണ്‍എഐ കമ്പനി ഇതിനോടകം ഈ മേഖലയില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം ആപ്പിളിന്റെ ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഓപ്പണ്‍എഐ അതിന്റെ എഐ-പവര്‍ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ചാറ്റ്ജിപിടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
എന്നാല്‍ ഇതിന്റെ ലഭ്യത നിലവില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം നിങ്ങള്‍ നിരാശരാകേണ്ട കാര്യമില്ല. ഇന്ത്യയില്‍ ഇത് ലഭ്യമാകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ചാറ്റ്ജിപിടി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യയെ കൂടാതെ യു എസ്, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലും ചാറ്റ്ജിപിടി ലഭ്യമാകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സമീപഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ചാറ്റ്ജിപിടിയുടെ സേവനം വ്യാപിപ്പിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ആറിന് മുകളിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടി ആപ്പ് ഉപയോഗിക്കാം. മള്‍ട്ടിടാസ്‌കിംഗ് കഴിവുകള്‍ക്ക് പേരുകേട്ട എഐ ചാറ്റ്ബോട്ട് ഇതിനോടകം വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. എങ്ങനെയാണ് ചാറ്റ്ജിപിടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്നും ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ചാറ്റ് ജിപിടി എന്ന് സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്ന് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി തിരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ കൊടുക്കുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. പുതുതായി ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഗൂഗിള്‍ ഐഡി ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാം.
ഞങ്ങടെ തേൻ മിഠായി ഇങ്ങനല്ല; വിയർപ്പും കളറും; തേൻമിഠായി ഉണ്ടാക്കുന്ന വീഡിയോ കണ്ട് കിളിപോയി സോഷ്യൽമീഡിയ
ഉത്തരങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവയ്ക്കായി ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാവുന്നതാണ്. ഓപ്പണ്‍എഐയുടെ ഇന്‍-ഹൗസ് സ്പീച്ച് റെക്കഗ്‌നിഷനിലൂടെയുള്ള വോയിസ് അഭ്യര്‍ത്ഥനകളെ ആപ്പ് പിന്തുണയ്ക്കുന്നു. മറ്റ് ആപ്പുകളിലേതിന് പോലെ ചാറ്റിംഗിനായി പ്രത്യേക ഹോം പേജ് ചാറ്റ്ജിപിടിയില്‍ ഇല്ല. ഒരു ഒഴിഞ്ഞ സ്‌ക്രീനാണ് നിങ്ങളുടെ മുന്നില്‍ തെളിയുക. ഇവിടെ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം.
മറുപടി ചാറ്റ്‌ബോക്‌സിന് മുകളില്‍ കാണാവുന്നതാണ്. കൂടുതല്‍ ഓപ്ഷനുകള്‍ക്കായി വലത് വശത്തുള്ള മൂന്ന് ലൈനില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇവിടെ ചാറ്റ് ഹിസ്റ്ററിയും കാണാം. അതേസമയം പ്ലഗിനുകള്‍ പോലുള്ള ചില സവിശേഷതകള്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ലഭ്യമല്ല. ഓപ്പണ്‍എഐയുടെ ന്യൂ-ജെന്‍ ജിപിടി-4 എല്‍എല്‍എമ്മില്‍ നിര്‍മ്മിച്ചിരിക്കുന്ന ചാറ്റ്ജിപിടി പ്ലസ് സബ്സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല.












Click it and Unblock the Notifications