വിദേശ രാജ്യങ്ങളില്‍ യുപിഐ പേമെന്റ് എങ്ങനെ നടത്തും? ഗൂഗിള്‍ പേയില്‍ ആക്ടിവേറ്റ് ചെയ്യാം ഇങ്ങനെ
യുപിഐ ഇനി വിദേശ രാജ്യങ്ങളില്‍ ലഭ്യമാകും. ഇന്ത്യക്കാര്‍ക്ക് ആവേശമുള്ളതാണ് ഈ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഏതെല്ലാം രാജ്യങ്ങളില്‍ യുപിഐ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ ലോഞ്ച് ചെയ്തിരുന്നു. ഇതോടെ ഏഴ് രാജ്യങ്ങളില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കും.
Mygovindia പ്ലാറ്റ്‌ഫോം നേരത്തെ ലോക ഭൂപടം ഷെയര്‍ ചെയ്തിരുന്നു. അതില്‍ ഇന്ത്യക്കാര്‍ക്ക് എവിടെയെല്ലാം യുപിഐ പേമെന്റ് നടത്താമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, യുഎഇ, മൗറീഷ്യസ്, ശ്രീലങ്ക, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാഷ്ട്രങ്ങളില്‍ യുപിഐ പേമെന്റുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ആഗോള തലത്തിലെ പ്രധാന പേമെന്റ് ആപ്പായി യുപിഐയെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ജി20 യോഗങ്ങളില്‍ അടക്കം യുപിഐ സംവിധാനങ്ങളെ ഇന്ത്യ പ്രമോട്ട് ചെയ്തിരുന്നു. ജി20 പ്രതിനിധികള്‍ക്ക് ട്രാന്‍സാക്ഷനുകള്‍ക്കായി യുപിഐ സംവിധാനവും തയ്യാറാക്കിയിരുന്നു.
നേരത്തെ പാരീസിലെ ഈഫല്‍ ടവറിലും യുപിഐ പേമെന്റ് സംവിധാനം ഇന്ത്യ ആരംഭിച്ചിരുന്നു. ഫ്രാന്‍സിലെ പേമെന്റ് സംവിധാനമായ ലിറയുമായി ചേര്‍ന്നാണ് ഇന്ത്യക്കാര്‍ക്ക് അടക്കം യുപിഐ പേമെന്റുകള്‍ ലഭ്യമാവുക.
വിദേശത്തെ പല ഇന്ത്യക്കാര്‍ക്കും യുപിഐ എന്താണെന്ന് മനസ്സിലാവണമെന്നില്ല. ഇതൊരു റിയല്‍ ടൈം പേമെന്റ് സിസ്റ്റമാണ്. റിയല്‍ ടൈമില്‍ പണമിടപാടുകള്‍ നടത്താന്‍ യുപിഐ സഹായിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ മറ്റൊരു നല്‍കാതെ തന്നെ ഇടപാടുകള്‍ സാധ്യമാക്കാനാവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി രാജ്യങ്ങളാണ് യുപിഐ സുരക്ഷിതമായത് കൊണ്ട് ലഭ്യമാക്കി തുടങ്ങിയത്.
അതേസമയം വിദേശത്ത് യുപിഐ പേമെന്റുകള്‍ ലഭ്യമാകണമെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ ഇനാബിള്‍ ചെയ്ത മൊബൈല്‍ ആപ്പുമായി ലിങ്ക് ചെയ്യണം. ശ്രീലങ്കയിലും മൗറീഷ്യസിലും പേമെന്റ് നടത്താന്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. ആര്‍ക്കാണോ പണം അയക്കുന്നത് ആ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കണം. അവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അടക്കം നല്‍കണം. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്താല്‍ എത്ര തുകയാണ് അയക്കേണ്ടതെന്ന വിവരങ്ങളും നല്‍കണം.
നിലവില്‍ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കും, അവിടെ നിന്ന് ഇന്ത്യയിലേക്കും യാതൊരു സര്‍വീസ് ചാര്‍ജുമില്ലാതെ പണം അയക്കാനാവും. സിംഗപ്പൂരില്‍ കൊമേഴ്ഷ്യല്‍ സ്ഥാപനങ്ങള്‍ പലരും യുപിഐ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ പേയിലും യുപിഐ ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ പേമെന്റ് നടത്താം. നമ്മുടെ നാട്ടിലെ യുപിഐ പേമെന്റ് പോലെ തന്നെയാണ് ഇന്റര്‍നാഷണല്‍ പേമെന്റും. ഗൂഗിള്‍ പേ ആപ്പിള്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
അന്താരാഷ്ട്ര മെര്‍ച്ചന്റിന്റെ ക്യൂആര്‍ കോഡായിരിക്കണം ഇത്. അതിന് ശേഷം വിദേശ കറന്‍സിയില്‍ എത്ര തുകയാണ് അടയ്‌ക്കേണ്ടതെന്നും ടൈപ്പ് ചെയ്യുക. തുടര്‍ന്ന് അന്താരാഷ്ട്ര പേമെന്റ് നടത്തുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. തുടര്‍ന്ന് പിന്‍ നമ്പര്‍ അടിച്ച് പേമെന്റ് പൂര്‍ത്തിയാക്കുക. അതുപോലെ പമെന്റ് സെറ്റിംഗ് സെക്ഷനില്‍ യുപിഐ ഇന്റര്‍നാഷണല്‍ സെലക്ട് ചെയ്യുക. അതില്‍ ഇന്റര്‍നാഷണല്‍ യുപിഐ പേമെന്റുകള്‍ സെലക്ട് ചെയ്യുക. പിന്‍ നമ്പര്‍ എന്റര്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യാം.












Click it and Unblock the Notifications