യുപിഐ അക്കൗണ്ടിന്റെ പാസ്‌വേർഡ് മാറ്റാൻ ഡെബിറ്റ് കാർഡ് വേണ്ട; ഇങ്ങനെ ചെയ്‌താൽ കാര്യം എളുപ്പം...
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പണമിടപാടുകൾ മിക്കതും ഓൺലൈൻ വഴിയാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അതിപ്പോൾ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതായാലും, വാഹനം ബുക്ക് ചെയ്യുന്നതായാലും ഇടപാടുകൾ എല്ലാം ക്യാഷ്‌ലെസ് ആയിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ യുപിഐ, ഡിജിറ്റൽ വാലറ്റുകൾ തന്നെയാണ് ഏറ്റവും മികച്ച ഓപ്‌ഷനുകൾ എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
കൂടാതെ ചെയ്യാൻ എളുപ്പമാണെന്നതും, റിവാർഡ് പോയിന്റുകളും ആനുകൂല്യങ്ങളും കിട്ടുമെന്നതും ഈ സംവിധാനത്തെ കൂടുതൽ ജനപ്രിയമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മിക്ക ഉപഭോക്താക്കളും ഇടയ്ക്കിടെ പാസ്‌വേർഡ് മാറ്റുന്നത് സുരക്ഷയ്ക്ക് നല്ലതാണെന്ന കാര്യം നിങ്ങൾക്ക് അറിയാമായിരിക്കും.

അങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങൾക്ക് ഡെബിറ്റ് കാർഡ് ഒരു തടസമായി മാറുന്നുണ്ടോ..? എങ്കിൽ അതിനും കൃത്യമായ വഴികൾ ഉണ്ട്. മുൻ കാലത്തേത് പോലെ യുപിഐ അക്കൗണ്ടുകൾ വെരിഫൈ ചെയ്യുന്നതിന് ഇപ്പോൾ കേവലം ഡെബിറ്റ് കാർഡുകൾ മാത്രമല്ല ഉപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽ ഇരിക്കട്ടെ. എന്താണ് ഡെബിറ്റ് കാർഡ് സഹായമില്ലാതെ പാസ്‌വേർഡ് മാറ്റാനുള്ള വഴിയെന്ന് പരിശോധിക്കാം.
ഉദാഹരണത്തിന് നിങ്ങൾ പേടിഎം ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ എങ്ങനെയാണു ഡെബിറ്റ് കാർഡ് സഹായമില്ലാതെ പിന് മാറ്റുന്നതെന്ന് പരിശോധിക്കാം.
ആദ്യം പേടിഎം ആപ്പ് ഓപ്പൺ ചെയ്യുക
മുകളിൽ ഇടത് ഭാഗത്തുള്ള പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക
പ്രൊഫൈൽ സെറ്റിങ്സ് ഓപ്‌ഷനിൽ പോവുക
സെക്യൂരിറ്റി ആൻഡ് പ്രൈവസി ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
ചേഞ്ച് യുപിഐ പിൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
ശേഷം നിങ്ങളുടെ പഴയ പിൻ അവിടെ എന്റർ ചെയ്യുക. വീണ്ടും പുതിയ പിൻ തയ്യാറാക്കി അവിടെ എന്റർ ചെയ്യുക. അത് ഉറപ്പിക്കുക.
ഈ സ്‌റ്റെപ്പുകൾ കൃത്യമായി പാലിച്ചാൽ നിങ്ങൾക്ക് ഡെബിറ്റ് കാർഡ് സഹായമില്ലാതെ തന്നെ പാസ്‌വേർഡ് മാറ്റാവുന്നതാണ്. എന്നാൽ നിങ്ങളുടെ നിലവിലെ പാസ്‌വേർഡ് മറന്നുപോയ ശേഷമാണ് ഇതെങ്കിലും തീർച്ചയായും ഡെബിറ്റ് കാർഡിന്റെ സഹായം തേടേണ്ടി വരുമെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്.
ഇത് മാത്രമല്ല നിങ്ങൾ പുതുതായി ഒരു യുപിഐ ഐഡി ക്രിയേറ്റ് ചെയ്യുമ്പോഴും ഇനി ഡെബിറ്റ് കാർഡിന്റെ ആവശ്യമില്ല എന്നതാണ് യാഥാർഥ്യം. 2021 സെപ്റ്റംബറിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ ആധാർ കാർഡിന്റെ സഹായത്തോടെ യുപിഐ അക്കൗണ്ട് സെറ്റ് ചെയ്യാവുന്നതാണ്, പാസ്‌വേർഡും ഉണ്ടാക്കിയെടുക്കാം.












Click it and Unblock the Notifications