ഗൂഗിള്‍ പേയില്‍ നിന്ന് വായ്പ വേണോ? ഇഎംഐയും ലഭിക്കും; 8 ലക്ഷം വരെ ലഭിക്കും, ചെയ്യേണ്ടത് ഇങ്ങനെ
ഗൂഗിള്‍ പേ എല്ലാവരുടെയും പ്രിയപ്പെട്ട പേമെന്റ് ആപ്പാണ്. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നതായിരിക്കും ഇവ. എന്നാല്‍ ഗൂഗിള്‍ പേ വെറുമൊരു പേമെന്റ് ആപ്പ് മാത്രമല്ല. നമുക്ക് ആവശ്യത്തിന് വേണ്ട വായ്പകള്‍ നല്‍കുന്നൊരു സ്രോതസ്സ് കൂടിയാണ്. പേമെന്റിന് ചെറിയ കടകള്‍ മുതല്‍ തന്നെ നമുക്ക് ഗൂഗിള്‍ പേ വഴി പേമെന്റ് നടത്താന്‍ സാധിക്കും.
എന്നാല്‍ നമുക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ ഇനി മുതല്‍ ഗൂഗിള്‍ പേയെ ആശ്രയിക്കാം. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി വായ്പാ ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. ഇഎംഐ ഓപ്ഷനുകള്‍ കൂടി ഇതില്‍ ലഭ്യമാണ്. എന്നാല്‍ എങ്ങനെയാണ് ഇവ യൂസര്‍മാര്‍ക്ക് ലഭിക്കുകയെന്ന് നോക്കാം.

എട്ട് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ഇന്‍സ്റ്റന്റ് ലോണുകള്‍ എന്നാണ് ഇവയെ ഗൂഗിള്‍ പേ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പെട്ടെന്ന് ഈ വായ്പകള്‍ ലഭിക്കില്ല. ചില കാര്യങ്ങള്‍ അതിനായി ചെയ്യേണ്ടതുണ്ട്. ഗൂഗിള്‍ പേ സ്ക്രീനില്‍ മണി ടാബില്‍ ആദ്യം ക്ലിക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് ലോണ്‍ ഓപ്ഷനുകള്‍ കാണാവുന്നതാണ്. ഡിഎംഐയുമായി സഹകരിച്ചാണ് ജിപേ വായ്പകള്‍ നല്‍കുന്നത്.
നടപടി ക്രമങ്ങള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാം. നിങ്ങള്‍ പറ്റുന്ന ലോണ്‍ ഓഫറുകള്‍ ഇതില്‍ തിരഞ്ഞെടുക്കാം. പാന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിനായി നല്‍കണം. നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ആക്സസ് ഇതിലൂടെ ഡിഎംഐ ഫിനാന്‍സിന് ലഭിക്കും. ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് ഹിസ്റ്ററിയുമൊക്കെ പരിശോധിച്ചാണ് തുക അനുവദിക്കുക.
ഇതില്‍ തന്നെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്. അതേസമയം നിങ്ങള്‍ക്ക് ഉയര്‍ന്ന തുക ലഭിക്കണമെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ അടക്കമുള്ളവ മെച്ചപ്പെട്ടതായിരിക്കണം. നല്കുന്ന വിവരങ്ങള്‍ കൃത്യമായി ഇരിക്കാനും ശ്രമിക്കുക. അതേസമയം പ്രോസസിംഗ് ഫീസും, ലോണ്‍ സ്റ്റാമ്പ് നികുതിയും ഒഴിവാക്കിയുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും.
അതേസമയം ഫെഡറല്‍ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, എന്നിവര്‍ പതിനായിരം മുതല്‍ 1 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. 36 മാസത്തേക്ക് 15 ശതമാനമാണ് വാര്‍ഷിക നികുതി. ഗൂഗിള്‍ പേ വഴിയാണ് ഈ വായ്പകള്‍ ലഭ്യമാക്കുക. നിങ്ങളുടെ വരുമാനവും, തിരിച്ചടയ്ക്കാനുള്ള കഴിവുകളും പരിശോധിച്ചാണ് ഒരു ലക്ഷം രൂപ വരെ ലഭിക്കുക.
അതേസമയം വിവിധ തിരിച്ചടവ് കാലാവധിയില്‍ വായ്പകള്‍ ലഭ്യമാകുന്ന ഓപ്ഷനും ജിപേയിലുണ്ട്. പലിശ പക്ഷേ വ്യത്യാസമുണ്ടായിരിക്കും. 36.99 ശതമാനം വരെ വാര്‍ഷിക പലിശ ഈടാക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. 6 മാസം മുതല്‍ 18 മാസം വരെയുള്ള കാലയളവുകള്‍ ഇഎംഐക്കുണ്ട്. കാലാവധി വര്‍ധിക്കുന്നതിന് അനുസരിച്ച് പലിശയിലും മാറ്റങ്ങള്‍ വരും.
തുടക്കക്കാര്‍ക്ക് 10000 രൂപ മുതല്‍ 40000 രൂപ വരെയാണ് ലഭിക്കുക. 40000 രൂപ പതിനെട്ട് മാസത്തെ ഇഎംഐയിലാണ് എടുക്കുന്നതെങ്കില്‍ പ്രതിമാസം 2929 രൂപ തിരിച്ചടവുണ്ടാകും. മൊത്തം അടയ്ക്കേണ്ടി വരിക 52722 രൂപാണ്. പലിശയായി 12722 രൂപ നല്‍കേണ്ടി വരും. ദീര്‍ഘകാലാവധി തിരിച്ചടവ് എടുക്കുന്നതാണ് ഏറ്റവും നല്ലത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications