ഗൂഗിള്‍ പേ ഉണ്ടെങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം, ഇടപാടുകളുടെ രേഖകള്‍ നീക്കണം; ഇങ്ങനെ ഡിലീറ്റ് ചെയ്യാം
ഗൂഗിള്‍ പേ സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നോ? എങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഗൂഗിള്‍ പേയിലെ ചില കാര്യങ്ങള്‍. പ്രത്യേകിച്ച് ഇടപാടുകളുടെ കാര്യത്തില്‍ സുരക്ഷാ വീഴ്ച്ചയ്ക്ക് സാധ്യതകള്‍ ഏറെയാണ്. അത് ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം.
തീര്‍ച്ചയായും ഇടപാടുകളും ഹിസ്റ്ററി ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. തീര്‍ച്ചയായും വളരെ ശ്രദ്ധിക്കേണ്ടൊരു ഓപ്ഷനാണിത്. കാരണം ഗൂഗിള്‍ പേയില്‍ നമ്മുടെ പര്‍ച്ചേസുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് ഹിസ്റ്ററി എപ്പോഴും നീക്കം ചെയ്യുന്നത് നന്നായിരിക്കും.

കാരണം നിങ്ങളുടെ ഇടപാടുകളുടെ വിവരങ്ങള്‍ എപ്പോഴും ഗൂഗിള്‍ അക്കൗണ്ടുകളില്‍ ഉണ്ടാവും. ഇത് നീക്കം ചെയ്യുന്നതിലൂടെ ജിപേ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും. വേണ്ട ഇടപാടുകള്‍ 12 മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്യാം. അത് പിന്നീടൊരിക്കലും ഹിസ്റ്ററിയില്‍ കാണിക്കില്ല.
മെച്ചപ്പെട്ട സ്വകാര്യതയും, അതുപോലെ നിങ്ങളുടെ ഫിനാന്‍ഷ്യല്‍ ഡീറ്റയില്‍ കൂടുതല്‍ നിയന്ത്രണവും ഇതിലൂടെ ലഭ്യമാവും. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഓപ്ഷനാണ്. അതിന് എന്തൊക്കെയാണെന്ന് ചെയ്യേണ്ടതെന്ന് നോക്കാം.
ആദ്യം ഗൂഗിള്‍ ക്രോം തുറക്കുക. സെര്‍ച്ച് ബാറില്‍ my.account.google.com എന്ന് എന്റര്‍ ചെയ്യുക. സെര്‍ച്ച് റിസള്‍ട്ടില്‍ ഗൂഗിള്‍ അക്കൗണ്ട് സെലക്ട് ചെയ്യുക. തുടര്‍ന്ന് മാനേജ് ആക്ടിവിറ്റിയടക്കമുള്ള കാണാം. അതിലൂടെ പുതിയൊരു പേജിലേക്ക് പോകും. അതില്‍ ഡാറ്റ ആന്റ് പേഴ്‌സണലൈസേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് മൈ ആക്ടിവിറ്റി സെലക്ട് ചെയ്യുക.
അതില്‍ ഡിലീറ്റ് ആക്ടിവിറ്റി ബൈ എന്ന ഓപ്ഷന്‍ കാണാം. തുടര്‍ന്ന് ടോപിക് ഓര്‍ പ്രൊഡക്ട് ടു ഡിലീറ്റ് എന്ന ഓപ്ഷന്‍ കാണാം. തുടര്‍ന്ന് ഡിലീറ്റ് ബൈ ഡേറ്റില്‍ ദിവസം തിരഞ്ഞെടുക്കുക. അടുത്തതില്‍ തിയതിയും തിരഞ്ഞെടുക്കുക. ഇതില്‍ പോപ്പ് അപ്പ് വരുമ്പോള്‍ ഗൂഗിള്‍ പേ സെലക്ട് ചെയ്ത് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. ഡിലീറ്റ് ഓള്‍ യുവര്‍ ഗൂഗിള്‍ പേ ആക്ടിവിറ്റി തിരഞ്ഞെടുത്താല്‍ മാത്രം മതി.
ഫോണ്‍ പേയിലും അതുപോലെ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. അതുപോലെ ഗൂഗിള്‍ പേയില്‍ ഒരാളെ ബ്ലോക്കും ചെയ്യാം. ആപ്പിള്‍ കോണ്ടാക്ടുകള്‍ തിരഞ്ഞെടുക്കുക. അതില്‍ ബ്ലോക് ചെയ്യേണ്ട കോണ്ടാക്ട് തിരഞ്ഞെടുക്കുക. അത് സെലക്ട് ചെയ്ത ശേഷം ബ്ലോക് ചെയ്യാവുന്നതാണ്. അതിലൂടെ ഇടപാടുകള്‍ തന്നെ ബ്ലോക്ക് ചെയ്യപ്പെടും.
ഇയാള്‍ക്ക് നമ്മുടെ യാതൊരു വിവരങ്ങളും ലഭ്യമാവില്ല. അതുപോലെ യുപിഐ പിന്‍ ഇടയ്ക്കിടെ മാറ്റുന്നതും വളരെ നല്ലതാണ്. പ്രൊഫൈല്‍ പിക്ച്ചറില്‍, ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്ത് നിങ്ങള്‍ക്ക് പിന്‍ മാറ്റാവുന്നതാണ്. ഇതിലൂടെ കൂടുതല്‍ സുരക്ഷ ഗൂഗിള്‍ പേയ്ക്ക് ലഭിക്കും.












Click it and Unblock the Notifications