ഒടിച്ചു മടക്കി കീശയിൽ വെക്കാം; ഹുവായിയുടെ ഈ ഫോൾഡബിൾ ഫോൺ സംഭവം തന്നെ, ഇന്ത്യയിൽ എത്തിയോ?
സ്‍മാർട്ട്ഫോൺ മേഖലയിൽ സാധ്യമായ എല്ലാ മാറ്റങ്ങളും നടത്താനാണ് കമ്പനികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്‌തമായി ഡിസൈനിലും, മറ്റ് കാര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ അവർ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. അത്തരത്തിൽ വന്ന പുതിയൊരു സാങ്കേതിക വിദ്യയായിരുന്നു ഫോൾഡബിൾ ഫോണുകൾ. സാംസങ് അടക്കിഭരിച്ചിരുന്ന ഈ സെഗ്‌മെന്റിലേക്ക് ഇപ്പോൾ കൂടുതൽ കമ്പനികൾ കടന്നുവരികയാണ്.
പ്രമുഖ ചൈനീസ് കമ്പനിയായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ പോക്കറ്റ് 2 കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. നാല് പിൻ ക്യാമറ യൂണിറ്റുകളുമായി പുറത്തിറക്കുന്ന ആദ്യത്തെ ക്ലാംഷെൽ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണാണിത്. പിൻ പാനലിൻ്റെ മുകളിൽ ഇടത് കോണിൽ ഒരു വൃത്താകൃതിയിലുള്ള മൊഡ്യൂളിനൊപ്പം സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നു.

അതിന് താഴെയായി ഹാൻഡ്‌സെറ്റിൻ്റെ 1.15 ഇഞ്ച് കവർ ഡിസ്‌പ്ലേ ഉൾക്കൊള്ളുന്ന മറ്റൊരു റൗണ്ട് കട്ട്ഔട്ട് ഉണ്ട്. കിരിൻ 9000s SoC പ്രൊസസർ കരുത്ത് പകരുന്ന ഈ ഫോൺ, നാല് ഷേഡുകളിലും മൂന്ന് തരം റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാവും. ഈ ഫോൺ ആഗോള തലത്തിൽ എപ്പോൾ ലഭ്യമാവും എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
എലഗൻ്റ് ബ്ലാക്ക്, റോക്കോകോ വൈറ്റ്, തഹിതിയൻ ഗ്രേ, ടാരോ പർപ്പിൾ നിറങ്ങളിൽ 12 ജിബി റാമിനൊപ്പം ഈ ഫോൺ ലഭ്യമാണ്. ഹുവായ് പോക്കറ്റ് 2 ചൈനയിൽ 256 ജിബി ഓപ്‌ഷനുകൾക്ക് യുവാൻ 7,499 (ഏകദേശം 86,400 രൂപ) മുതൽ ആരംഭിക്കുന്നു.
അതേസമയം യഥാക്രമം 512 ജിബി, 1 ടിബി വേരിയന്റുകളുടെ വില 7,999 യുവാൻ (ഏകദേശം 92,200 രൂപ), 8,999 യുവാൻ (ഏകദേശം 1,03,700 രൂപ) എന്നിങ്ങനെയാണ്. ഹുവായ് പോക്കറ്റ് 2ന്റെ ഒരു ആർട്ട് പതിപ്പും ലഭ്യമാണ്, അത് ഉയർന്ന 16ജിബി + 1 ടിബി കോൺഫിഗറേഷനിൽ വരുന്നു, ഇതിന്റെവില 10,999 യുവാൻ (ഏകദേശം 1,26,800 രൂപ) ആണ്.
ഈ ഫോണിന്റെ ആന്തരിക ഡിസ്‌പ്ലേയിൽ 2,690 x 1,136 പിക്‌സൽ റെസല്യൂഷനുള്ള 6.94 ഇഞ്ച് LTPO OLED പാനൽ ഉണ്ട്, 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റും, ടച്ച് 30Hz പീക്ക് സാംപ്ലിംഗ് നിരക്ക് തുടങ്ങിയ സവിശേഷതകളാണ് ഇതിനുള്ളത്. മറുവശത്ത്, കവർ സ്ക്രീനിൽ 360 x 360 പിക്‌സൽ റെസല്യൂഷനുള്ള 1.15 ഇഞ്ച് OLED പാനൽ ഉപയോഗിക്കുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50-മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്യാമറ ഡിപ്പാർട്ട്‌മെൻ്റിൽ ഒരു ക്വാഡ് റിയർ ക്യാമറ യൂണിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. 66W വയർഡ്, 40W വയർലെസ്, 7.5W വയർലെസ് റിവേഴ്‌സ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയോടെ 4,520mAh ബാറ്ററിയും കമ്പനി ഫോണിൽ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications