ക്രോം ബ്രൗസറാണോ നിങ്ങൾ ഉപയോഗിക്കുന്നത്..? എങ്കിൽ പണി കിട്ടിയത് തന്നെ, മുന്നറിയിപ്പുമായി സർക്കാർ
ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. ഡെസ്‌ക്‌ടോപ്പ്, മാക്, ലിനക്‌സ് സിസ്‌റ്റങ്ങളിലായി രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറായി ക്രോമിലെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഗൂഗിൾ ക്രോമിൽ ഒന്നിലധികം തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പിൽ പറയുന്നത്. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി ഉപയോക്താക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്.

ടാർഗറ്റു ചെയ്യപ്പെടുന്ന സിസ്‌റ്റത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഒരു റിക്വസ്‌റ്റ് അയച്ചുകൊണ്ട് ഹാക്കർമാർക്ക് കടന്നു കയറാൻ ഇതിലൂടെ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ വീഴ്‌ച തടയാൻ ഉപയോക്താക്കൾ അവരുടെ ക്രോം ബ്രൗസർ ഉടൻ അപ്‌ഡേറ്റ് ചെയ്യാനും ഏജൻസി നിർദ്ദേശിക്കുന്നു.
അടുത്ത കാലത്തായി ക്രോം ഒന്നിലധികം സുരക്ഷാ വീഴ്‌ചകളെ അഭിമുഖീകരിച്ചിരുന്നു, ഈ വർഷം സെപ്റ്റംബറിൽ സിഇആർടി-ഇൻ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സമാനമായ മറ്റൊരു മുന്നറിയിപ്പ് നൽകിയിരുന്നു. മീഡിയ സ്ട്രീം, സൈഡ് പാനൽ സെർച്ച്, മീഡിയ ക്യാപ്‌ചർ, ഓട്ടോഫിൽ, വെബ് ബ്രൗസർ യുഐ എന്നിവയെ ഉൾപ്പെടെ ബാധിക്കുന്ന വീഴ്‌ചകൾ ഉണ്ടെന്ന് ഈ മുന്നറിയിപ്പ് ചൂണ്ടിക്കാണിക്കുന്നു.
ലോകമെമ്പാടും ഏറ്റവും ജനപ്രീതിയുള്ള ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം, ഇതിന്റെ ഉപയോഗിക്കാൻ ഉള്ള എളുപ്പമവും മറ്റ് സവിശേഷതകളും കൂടുതൽ ആളുകളിലേക്ക് എത്താൻ കാരണമായിരുന്നു. എന്നാൽ അതേജനപ്രീതി തന്നെയാണ് ക്രോമിന് തിരിച്ചടിയാവുന്നതും, നിരന്തരം ക്രോം സുരക്ഷാ ഭീഷണികൾക്ക് വിധേയമാകുന്ന കാഴ്‌ചയാണ് അടുത്തിടെ നാം കണ്ടത്.
അതേസമയം, കഴിഞ്ഞ ദിവസം സാംസങ് ഫോണുകളുടെ കാര്യത്തിലും സമാനമായ മുന്നറിയിപ്പ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി പുറത്തുവിട്ടിരുന്നു. സുരക്ഷാ പ്രശ്‌നമുള്ളതിനാൽ സാംസങ് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഏജൻസി മുന്നറിയിപ്പ് നൽകിയത്.
നിലവിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും നിലവിൽ സാംസങ് ഉപകാരണങ്ങളിലുള്ള തകരാറുകൾ ഹാക്കർമാരെ ഉൾപ്പെടെ അനുവദിക്കുമെന്നാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗൂഗിൾ ക്രോമിനെതിരെയും അപകട സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി രംഗത്ത് വന്നിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications