സാംസങ് ഫോൺ ഉള്ളവർ ഉടൻ അപ്‌ഡേറ്റ് ചെയ്യണം...! മുന്നറിയിപ്പുമായി കേന്ദ്രം, ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും...
ഇന്ത്യയിലെ സാംസങ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സുരക്ഷാ പ്രശ്‌നമുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ (സിഇആർടി-ഇൻ) പറയുന്നത് പ്രകാരം, ആൻഡ്രോയിഡ് പതിപ്പുകൾ 11, 12, 13, 14 എന്നിവയിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകൾക്ക് അപകട സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും തകരാറുകൾ ഹാക്കർമാർ ഉൾപ്പെടെ അനുവദിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മൊബൈൽ ഫോണുകൾ മാത്രമല്ല മറ്റ് സാംസങ് ഉപകരണങ്ങളും അപകട സാധ്യത ഉള്ളവയാണെന്നാണ് സിഇആർടി വ്യക്തമാക്കിയത്.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ടീമിന്റെ അഭിപ്രായത്തിൽ, ഈ കേടുപാടുകൾ നോക്‌സ് ഫീച്ചറുകളിലെ ആക്‌സസ് ഫീച്ചറുകളിലെ നിയന്ത്രണം, ഫേസ് റെക്കഗ്നിഷൻ സോഫ്‌റ്റ്‌വെയറിലെ പിഴവ്, എആർ ഇമോജി ആപ്പിലെ ഓതറൈസേഷൻ പ്രശ്‌നങ്ങൾ, നോക്‌സ് സുരക്ഷാ സോഫ്‌റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ തെറ്റായി കൈകാര്യം ചെയ്യൽ തുടങ്ങിയ വീഴ്‌ചകളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്.
അപകടസാധ്യതകൾ ചൂഷണം ചെയ്യുന്നതിൽ ഒരു ആക്രമണകാരി വിജയിച്ചാൽ, അത് വളരെയേറെ ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. വിവിധ ഫയലുകൾ ആക്‌സസ് ചെയ്യുക, സെൻസിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുക, അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യുക തുടങ്ങിയ ഗുരുതരമായ സഹചര്യങ്ങളിലേക്ക് ഇത് നയിച്ചേക്കും.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഗ്യാലക്‌സി എസ്23 അൾട്ര ഉൾപ്പെടെയുള്ള പ്രീമിയം ഫോണുകളും ഈ വെല്ലുവിളിയിൽ നിന്ന് മുക്തമല്ല എന്നതാണ്. അതിനാൽ തന്നെ ഏറ്റവും പെട്ടെന്ന് തന്നെ ഫോണുകളായാലും മറ്റ് ഉപകരണങ്ങൾ ആയാലും അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഇതിനുള്ള പ്രതിവിധിയെന്ന് സിഇആർടി-ഇൻ വ്യക്തമാക്കുന്നു.
അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ സാംസങ് പ്രതികരിച്ചിട്ടില്ല. കമ്പനി വിഷയം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തിൽ ഉപയോക്താക്കൾ ആശയ കുഴപ്പത്തിലാണ്. രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മൊബൈൽ കമ്പനികളിൽ ഒന്നാണ് സാംസങ്. എന്നാൽ പുതിയ വാർത്ത പുറത്തുവന്നതോടെ ഉപയോക്താക്കൾക്കും ആശങ്കയുണ്ട്.
കമ്പനിയോട് മുൻ നിര മോഡലുകളായ ഗ്യാലക്‌സി ഫ്ലിപ് 5, ഗ്യാലക്‌സി ഫോൾഡ് 5 എന്നിവയും മറ്റ് സാംസങ് ഡിവൈസുകളും അപകട സാധ്യതയിൽ ഉൾപ്പെടുന്നു. ആപ്പുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്‌തും, അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെയും ഒക്കെ ഒരു പരിധിവരെ പുറത്തുനിന്നുള്ള കടന്നുകയറ്റത്തിൽ നിന്ന് ഫോണിനെ സംരക്ഷിച്ചു നിർത്താം.












Click it and Unblock the Notifications