Get Updates
Get notified of breaking news, exclusive insights, and must-see stories!

വർഷങ്ങൾക്ക് ശേഷം ഒരു ഇൻഫിനിക്‌സ് ആവേശം; ഈ ഫോൺ ചെറിയ പുള്ളിയല്ല, ഞെട്ടിക്കുന്ന ഫീച്ചറുകൾ

എല്ലാവരും പ്രീമിയ സ്‍മാർട്ട്ഫോണുകൾ മാത്രം തേടിപ്പോവുന്ന കാലത്ത് ബജറ്റ് ഫ്രണ്ട്ലി ആയി കൂടുതൽ ഫീച്ചറുകൾ കൊണ്ട് വരുന്ന ബ്രാൻഡുകൾ ശരിക്കുമൊരു ആശ്വാസം തന്നെയാണ്. എല്ലാവർക്കും താങ്ങാൻ കഴിയുന്ന, എന്നാൽ ആവശ്യത്തിന് ഫീച്ചറുകൾ എല്ലാമുള്ള ഒരു ഫോൺ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനുള്ള കാത്തിരിപ്പ് ഇതാ അവസാനിക്കുകയായി. വല്യ സ്‌റ്റാർ വാല്യൂ ഉള്ളവർ ഒന്നുമല്ല, എങ്കിലും ഇൻഫിനിക്‌സ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കരുത്ത് തെളിയിച്ച കമ്പനിയാണ്.

അവർക്ക് പ്രീമിയം ഫോണുകളും ബജറ്റ് ഫോണുകളും അവതരിപ്പിക്കാൻ ഒരുപോലെ കെൽപുണ്ടെന്ന് നേരത്തെ തന്നെ കാട്ടി തന്നതാണ്‌. ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി ഫോൺ കൂടി എത്തിയിരിക്കുകയാണ്. വിപണിയെ പിടിച്ചുകുലുക്കാൻ അവതരിച്ച രക്ഷകൻ എന്നൊന്നും അവകാശപ്പെടാത്ത, എന്നത് സാധാരണക്കാർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒരു ഫോണായി തന്നെയാണ് കമ്പനി ഇതിനെ മാർക്കറ്റ് ചെയ്യുന്നത്.

infinix40notepro

ഇൻഫിനിക്‌സ് നോട്ട് 40 പ്രോയാണ് ഏറ്റവും ഒടുവിലായി വിപണിയിൽ എത്തിയിരിക്കുന്ന ആ കരുത്തുറ്റ മോഡൽ. ഏറെനാളായി ഈ ഫോണുമായി ബന്ധപ്പെട്ട വാർത്തകൾ പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനെ ശരിവയ്ക്കുന്ന ഫീച്ചറുകളുമായാണ് ഫോൺ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഹൈ-എൻഡ് ഫോണുകൾക്ക് സമാനമായ ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയത്.

മീഡിയടെക് ഡൈമൻസിറ്റി 7020 എസ്ഒസി ചിപ്പ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, ഇത് കൂടാതെ ക്യാമറയുടെ കാര്യത്തിൽ കമ്പനി എല്ലാവരെയും ഞെട്ടിച്ചു എന്ന് വേണമെങ്കിൽ പറയാം, കാരണം ഈ ബജറ്റ് ഫോണിൽ ശക്തമായ 108 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഏർപ്പെടുത്താനായിരുന്നു ഇൻഫിനിക്‌സ് തീരുമാനം.

മറ്റ് സവിശേഷതകളുടെ കാര്യത്തിൽ, ഇൻഫിനിക്‌സ് നോട്ട് 40 പ്രോ, നോട്ട് 40 പ്രോ പ്ലസ് എന്നിവയിൽ 6.78-ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്. കോർണിംഗ് ഗ്ലാസ് 5 പരിരക്ഷയും കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. മീഡിയ ടെക് ഡൈമൻസിറ്റി 7020 6എൻഎം പ്രൊസസർ ആണ്‌ ഫോണിന് ശക്തിയാവുന്നത്. ഇത് വേഗത ഒട്ടും കുറയാതെ നോക്കാൻ ഈ ഫോണിനെ സഹായിക്കും.

ഉപയോക്താക്കൾക്ക് 108എംപി പ്രൈമറി ക്യാമറ പ്രതീക്ഷിക്കാം, ഒപ്പം 2എംപി മാക്രോ സെൻസറും 2എംപി ഡെപ്ത്ത് ക്യാമറയും ഇതിനൊപ്പം ഉണ്ടാവുമെന്നാണ് സൂചന. കൂടാതെ സെൽഫി എടുക്കാൻ ഇഷ്‌ടപ്പെടുന്നവർക്കായി 32 എംപി മുൻ ക്യാമറയും ഇതിലുണ്ടാകും. അതിനാൽ തന്നെ ക്യാമറയുടെ കാര്യത്തിൽ ഒട്ടും ടെൻഷൻ വേണ്ട.

ഇൻഫിനിക്‌സ് 40 പ്രോ, നോട്ട് 40 പ്രോ പ്ലസ് എന്നീ രണ്ട് മോഡലുകൾ ഈ സീരീസിലുണ്ട്. അവ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണുള്ളത്. നോട്ട് 40 പ്രോ 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 21,999 മുതലാണ് ആരംഭിക്കുന്നത്. പ്രോ + വേരിയന്റിന് 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് കോൺഫിഗറേഷന് 24,999 രൂപ മുതലാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+