Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടോടുമ്പോൾ നടുവേ ഓടണം; ഈ ഇൻഫിനിക്‌സ് മോഡൽ എത്തുക എഐ ടെക്‌നോളജിയുമായി, ഫീച്ചറുകൾ ഇങ്ങനെ

ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ഫോണുകളോടും ഒരേ സമീപനം വച്ചുപുലർത്തുന്ന ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ പകരക്കാരില്ലാത്ത കമ്പനികളിൽ ഒന്നാണ് ഇൻഫിനിക്‌സ്. ഏത് സെഗ്‌മെന്റ് എടുത്താലും കൃത്യമായി അവർക്ക് മുൻ‌തൂക്കം അവകാശപ്പെടാൻ ഉണ്ടാവാറുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ തങ്ങളുടെ പുതിയ മോഡലിന്റെ ഇന്ത്യയിലെ ലോഞ്ച് ഉറപ്പിച്ചിരിക്കുകയാണ് കമ്പനി.

ഇൻഫിനിക്‌സ് നോട്ട് 40 5ജി സീരീസ് മാർച്ച് 18ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ സീരിസിൽ അവതരിപ്പിക്കുന്ന മോഡലുകൾ ഏതൊക്കെയാണെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇൻഫിനിക്‌സ് നോട്ട് 40, നോട്ട് 40 പ്രോ 4 ജി, നോട്ട് 40 പ്രോ 5 ജി, നോട്ട് 40 പ്രോ+ 5 ജി മോഡലുകൾ ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള പ്രതീക്ഷ.

infinixnote40launch

നേരത്തെ വിവിധ മാധ്യമങ്ങളിൽ ഇവയിൽ പലതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ ഫോണുകളിൽ കമ്പനി കൊണ്ടുവരുന്ന പ്രധാന ഫീച്ചറുകൾ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഒരു പത്രക്കുറിപ്പിലൂടെയാണ് ഇനിഫിനിക്‌സ് ഫോണുകളുടെ വരവിനെ കുറിച്ചുള്ള സൂചന നൽകിയത്. കൂടാതെ കമ്പനി പുറത്തുവിട്ട വീഡിയോയിൽ ഈ സീരീസിൽ ഇന്ത്യയിൽ ആദ്യമായി 'എഐ ആക്‌ടീവ് ഹലോ ലൈറ്റിംഗ്' സാങ്കേതിക വിദ്യ ഉൾപ്പെടുത്തുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്താണ് എഐ ആക്‌ടീവ് ഹലോ ലൈറ്റിംഗ്?

വോയ്‌സ് കമാൻഡുകളും മറ്റ് ഫംഗ്‌ഷനുകളും ലൈറ്റിംഗ് ഇഫക്‌റ്റുകൾക്കൊപ്പം സമന്വയിപ്പിക്കുന്ന AI- പിന്തുണയുള്ള സവിശേഷതയാണ് ആക്റ്റീവ് ഹാലോ എന്നാണ് കമ്പനി പറയുന്നത്. ഇൻകമിംഗ് കോളുകൾ, നോട്ടിഫിക്കേഷനുകൾ, ചാർജിംഗ്, ഗെയിമിംഗ്, മ്യൂസിക് പ്ലേബാക്ക് എന്നിവയ്ക്കും 'ഹൈ ഫൊലാക്‌സ്' വോയ്‌സ് അസിസ്‌റ്റന്റുമായി സംവദിക്കുന്നതിനും ഇത് ഉപയോഗിക്കാം. 'ആക്‌ടീവ് ഹലോ' ഫീച്ചറിന് കസ്‌റ്റമൈസ് ചെയ്യാൻ കഴിയുന്ന മൂന്ന് ലൈറ്റ് ഇഫക്റ്റുകൾ ഉണ്ട്, ലൈവ്ലി, റിഥമിക്, എഐ എന്നിവയാണത്.

ഫോണിന്റെ മറ്റ് ഫീച്ചറുകൾ

ഫോണിലെ മറ്റ് ഫീച്ചറുകളുമായി ബന്ധപ്പെട്ട പല വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. 6.8 ഇഞ്ച് വരുന്ന 1080 x 2436 പിക്‌സൽ ഡിസ്പ്ലേആയിരിക്കും ഈ ഫോണിനുണ്ടാവുക എന്നാണ് കരുതുന്നത്. ഡ്യുവൽ ലെൻസ് പ്രൈമറി, ഫ്രണ്ട് ക്യാമറ കൂടി ഇതിൽ ഉൾപ്പെടും. ആൻഡ്രോയിഡ് 14 ഇൻഫിനിക്‌സ് ചീറ്റാ X1 ചിപ്പ്, ഒക്‌ട കോർ ആയിരിക്കും പ്രൊസസർ. നോൺ-റിമൂവബിൾ Li-Po 5000 mAh ബാറ്ററിയും ഫോണിൽ കമ്പനി ഉൾപ്പെടുത്തും. 128 GB റാം / 8 ജിബി സ്‌റ്റോറേജ് വേരിയന്റ് ആയിരിക്കും അടിസ്ഥാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+