ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റാറ്റസ് വെച്ചാലോ? കിടിലന്‍ ഫീച്ചറെത്തി മോനേ, 2 സെക്കന്‍ഡ് വീഡിയോ നോട്‌സ്
ഇന്‍സ്റ്റഗ്രാം കൂടുതല്‍ മികവോടെ ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ആവേശത്തിലാണ് മെറ്റ. പുത്തനൊരു ഫീച്ചര്‍ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. അവരുടെ നോട്‌സ് ഫീച്ചറുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. വീഡിയോ സ്റ്റാറ്റസുകള്‍ രണ്ട് സെക്കന്‍ഡ് നേരത്തേക്ക് വെക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ പോപ്പുലറായ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഫീച്ചറുകള്‍ ഇപ്പോള്‍ ഇതില്‍ ഉണ്ട്.
ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ 2 സെക്കന്‍ഡ്‌സ് വീഡിയോ സ്റ്റാറ്റസുകള്‍. ഇന്‍സ്റ്റഗ്രാം ആപ്പിന്‍രെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് മാത്രമേ ഇവ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കൂ. ഫോണ്‍ സ്‌റ്റോറേജില്‍ നിന്ന് യൂസര്‍മാര്‍ക്ക് ഇവ അപ്ലോഡ് ചെയ്യാന്‍ പറ്റില്ല. അതേസമയം വീഡിയോ നോട്‌സുകള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും, മ്യൂച്ചല്‍ ഫോളോവേഴ്‌സിനും 24 മണിക്കൂര്‍ കാണാന്‍ സാധിക്കും.

ഏറ്റവും എളുപ്പത്തില്‍ ഈ ഫീച്ചര്‍ നമുക്ക് ഉപയോഗിക്കാം. ആദ്യ ഇന്‍സ്റ്റഗ്രാം തുറക്കുക. അതിന് ശേഷം ഇന്‍ബോക്‌സില്‍ പോവുക. നിങ്ങളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക. നോട്‌സ് ട്രേയില്‍ അതുണ്ടാവും. എന്നിട്ട് ക്യാമറ ബട്ടണ്‍ പ്രസ് ചെയ്യുക. തുടര്‍ന്ന് എന്താണ് റെക്കോര്‍ഡ് ചെയ്യുക എന്നത് സെലക്ട് ചെയ്യുക. ഫ്രണ്ട് ക്യാമറയിലൂടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുക.
റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ടെക്‌സ്റ്റ് ചേര്‍ക്കുക. തുടര്‍ന്ന് അത് പോസ്റ്റ് ചെയ്യുക. ഇപ്പോള്‍ ആ സ്റ്റാറ്റസ് സെറ്റായിട്ടുണ്ടാവും.അതേസമയം നോട്ടിന് മറുപടി നല്‍കാനുള്ള സൗകര്യവും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ടെക്‌സറ്റായി മാത്രം മറുപടി നല്‍കുകയല്ല, മറിച്ച് ഓഡിയോ, ഫോട്ടോ, വീഡിയോ, സ്റ്റിക്കര്‍ എന്നിവയിലൂടെ മറുപടി നല്‍കാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം കൊണ്ടുവരുന്നുണ്ട്.
മെസേജ് നേരിട്ട് ലഭിക്കുന്നയാളുടെ ഇന്‍ബോക്‌സിലേക്ക് എത്തുന്നതാണ് ഈ രീതി. ഇമോജിയായിട്ടോ ഫോട്ടോ ആയിട്ടോ എല്ലാം ഇത് ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാം വേറെയും ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എമു വീഡിയോ, എമു എഡിറ്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണിത്. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമുള്ള എഐ ഫീച്ചറുകളാണിത്. മെറ്റയുടെ ഇമേജ് ജനറേഷനുള്ള ഫൗണ്ടേഷന്‍ മോഡലുകളാണ് എമു.
എമു എഡിറ്റിലൂടെ ഏറ്റവും കൃത്യമായി ഇമേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട പിക്‌സലുകള്‍ മോഡിഫൈ ചെയ്യാന്‍ എമു എഡിറ്റിലൂടെ സാധിക്കും. നിരവധി എഡിറ്റിംഗ് പ്രക്രിയകളെ ഇത് സാധ്യമാക്കും. അതായത് പശ്ചാത്തല മാറ്റം, നിറം, ലൊക്കേഷന്‍ മാറ്റങ്ങള്‍, എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും.
ടെക്‌സ്റ്റ് പ്രോംപ്റ്റ്‌സ് ഉപയോഗിച്ച് വീഡിയോകള്‍ തയ്യാറാക്കുന്നതാണ് എമു വീഡിയോ. ചിത്രങ്ങളും ടെക്‌സ്റ്റുകളും സംയോജിപ്പിച്ച് കൊണ്ടായിരിക്കും വീഡിയോ തയ്യാറാക്കാന്‍ സാധിക്കുക. ഇന്‍സ്റ്റഗ്രാം വീഡിയോ കണ്ടന്റ് ക്രിയേഷന്‍ കൂടുതല്‍ മികവുറ്റതാക്കാനും ഇതിലൂടെ സാധിക്കും.












Click it and Unblock the Notifications