ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടോ? സ്റ്റാറ്റസ് ഇടാറില്ലേ; ഇനി മുതല്‍ ഇക്കാര്യം ശ്രദ്ധിക്കണം
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാത്തവരായി നമ്മളില്‍ അധികം പേരുണ്ടാവില്ല. സെലിബ്രിറ്റികള്‍ അടക്കം അവരുടെ ദൈനംദിന പരിപാടികള്‍ ആരാധകരെ അറിയിക്കുന്നത് ഫോട്ടോകള്‍ക്ക് മാത്രമായിട്ടുള്ള ഈ ആപ്പ് വഴിയാണ്. അതൊക്കെയാണെങ്കിലും സ്വകാര്യതാ വിഷയം ഇന്‍സ്റ്റഗ്രാമില്‍ ധാരാളമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസുകള്‍ നമ്മള്‍ സുഹൃത്തുക്കളുമായി അതുപോലെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്.
നമ്മുടെ ഫോളോവേഴ്‌സിനും ഇത് കാണാന്‍ സാധിക്കും. ചിലപ്പോള്‍ വളരെ സ്വകാര്യമായ കാര്യങ്ങളായിരിക്കും സ്റ്റാറ്റസിലുണ്ടാവുക. ഇത് നമ്മളെ ഫോളോ പോലും ചെയ്യാത്തവര്‍ കാണുന്നുണ്ടെങ്കില്‍ സ്വകാര്യതയ്ക്ക് തന്നെ അത് ഭീഷണിയാവും. അങ്ങനെയുള്ളവര്‍ക്കായി ഈ സ്റ്റാറ്റസ് കാണിക്കാതിരിക്കാനാവുമോ?

ഇതിനുള്ള ഉത്തരം സ്റ്റാറ്റസുകള്‍ ഹൈഡ് ചെയ്ത് വെക്കാമെന്ന് തന്നെയാണ്. ചില ആളുകള്‍ നിങ്ങളുടെ സ്റ്റാറ്റസ് കാണേണ്ട എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. ക്ലോസ് ഫ്രണ്ട് ലിസ്റ്റ് എന്ന ഓപ്ഷന്‍ കണ്ട് ആശയക്കുഴപ്പത്തിലാവേണ്ട.
അത് നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും, സ്‌റ്റോറികളും, അടുത്ത സുഹൃത്തുക്കള്‍ക്കും അവരുടെ കുടുംബത്തിനും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ്. അത് പ്രത്യേകമായിട്ടുള്ള ഓപ്ഷനാണ്. ഇന്‍സ്റ്റഗ്രാമിലെ പ്രത്യേക ഫീച്ചറായിട്ടാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍ സ്റ്റാറ്റസ് മറച്ചുവെക്കാന്‍ ഓപ്ഷന്‍ വേറെയുണ്ട്. അത് എങ്ങനെ ഉപയോഗിക്കുമെന്ന് നോക്കാം.
ആദ്യം ഇന്‍സ്റ്റഗ്രാം തുറക്കുക. അതിന് ശേഷം പ്രൊഫൈല്‍ പേജിലേക്ക് പോവുക. അതില്‍ ഹാംബര്‍ഗര്‍ മെനു തിരഞ്ഞ് നോക്കുക. വലത് വശത്തെ മൂലയിലായിട്ടാണ് അത് കാണുക. അതില്‍ ക്ലിക്ക് ചെയ്യണം. ആ മെനുവില്‍ സെറ്റിംഗ്‌സ് ആന്‍ഡ് പ്രൈവസി സെലക്ട് ചെയ്യണം. അതില്‍ ഹൂ ക്യാന്‍ സീ യുവര്‍ കണ്ടന്റ് സെക്ഷന്‍ ഉണ്ട്.
അതില്‍ ഹൈഡ് സ്റ്റോറി ആന്‍ഡ് ലൈവ് സെറ്റിംഗ് സെലക്ട് ചെയ്യുക. ഈ സെറ്റിംഗ്‌സില്‍ തന്നെ ഏത് അക്കൗണ്ടാണ് പ്രത്യേകമായി നിങ്ങളുടെ സ്റ്റാറ്റസ് കാണുന്നതില്‍ നിന്ന് നിയന്ത്രിക്കേണ്ടതെന്ന ഓപ്ഷന്‍ കാണാം. ആ അക്കൗണ്ട് സെലക്ട് ചെയ്ത ശേഷം ഇവരില്‍ നിന്ന് എല്ലാ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും നിങ്ങള്‍ക്ക് ഹൈഡ് ചെയ്ത് വെക്കാം. ഒരുതവണ ഒന്നിലേറെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ സെലക്ട് ചെയ്യാനാവും.
അതേസമയം ഈ രീതിയില്‍ നിങ്ങള്‍ക്ക് ഒരാളെ സ്റ്റാറ്റസ് കാണുന്നതില്‍ നിന്ന് തടയാനാവും. അതുപോലെ നിങ്ങള്‍ക്ക് ഒരാളെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കാതെ വരികയും, എന്നാല്‍ ഇയാള്‍ സ്റ്റാറ്റസ് കാണാതിരിക്കുകയും വേണമെങ്കില്‍ ഈ രീതി പിന്തുടരാം. അക്കൗണ്ടുകള്‍ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം നല്‍കുന്നത്. അണ്‍ഫോളോ ചെയ്യാതെ സ്റ്റാറ്റസ് ഒരു യൂസര്‍ക്ക് ലഭ്യമാവാതിരിക്കാന്‍ വാട് യൂ സീ എന്ന ഓപ്ഷനില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.












Click it and Unblock the Notifications