Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയൊക്കെ വില കുറച്ച് ആപ്പിളിന്റെ ഫോൺ കിട്ടുമോ? ഐഫോൺ 12 മിനി വെറും 12999 രൂപയ്ക്ക്, എങ്ങനെ?

ആപ്പിൾ ഐഫോൺ ആഡംബരത്തിന്റെ ചിഹ്നമായാണ് നമ്മുടെ നാട്ടിൽ കാണുന്നത്. പക്ഷേ മികച്ചൊരു ഐഫോൺ സ്വന്തമാക്കാൻ വില വലിയ തടസമാണ്. പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഈ ഫോണിന്റെ വില. എന്നാൽ ചിലപ്പോഴൊക്കെ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാവാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു കിടിലൻ ഓഫറിലൂടെ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയിൽ ഒരു ഐഫോൺ നിങ്ങൾക്ക് വാങ്ങാം.

ആപ്പിൾ ഐഫോൺ 12 മിനി മോഡലാണ് ഈ ഫോൺ. ആപ്പിൾ അവതരിപ്പിച്ച ഫോണുകളുടെ നിരയിലെ അത്ര മോശക്കാരൻ ഒന്നുമല്ല ഐഫോൺ 12 മിനി. നിലവിൽ ആപ്പിൾ ഈ ഫോണിന്റെ ഉത്പാദനം നടത്തുന്നില്ല. എങ്കിലും വിവിധ ഇ കൊമേഴ്‌സ് സൈറ്റുകൾ ഈ ഫോണിന്റെ പഴയ, നിലവിലെ സ്‌റ്റോക്കുകൾ വിൽക്കുന്നുണ്ട്. അതിൽ ഇന്ത്യയിലെ പ്രമുഖരായ ഫ്ലിപ്‌കാർട്ട് കൂടിയുണ്ട്.

iphone12minidiscounts

മികച്ച ഓഫറാണ് നിലവിൽ ഈ മോഡലിന് ലഭ്യമാവുക. ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വഴിയാണ് വമ്പൻ അനുകൂല്യത്തിലൂടെ നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാൻ കഴിയുക. സെപ്റ്റംബർ 27 മുതൽ ഈ ഓഫർ ലഭ്യമായി തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. ഫ്ലിപ്‌കാർട്ട് പ്ലസ് മെമ്പർമാർക്ക് ഒരു ദിവസം നേരത്തെ ഓഫർ ലഭ്യമാവും. എന്തൊക്കെയാണ് ഈ ഫോണിൽ ലഭ്യമായ ആനുകൂല്യങ്ങൾ എന്ന് നോക്കാം.

ഐഫോൺ 12 മിനി: ഓഫറുകൾ അറിയാം

ഐഫോൺ 12 മിനി 19,999 രൂപയ്ക്ക് നിങ്ങൾക്ക് ഓഫറിലൂടെ വാങ്ങാൻ കഴിയും. 64 ജിബി സ്‌റ്റോറേജുള്ള അടിസ്ഥാന വേരിയന്റിനാണ് ഇത്. ഐഫോൺ 12 മിനിയുടെ 128 ജിബി, 256 ജിബി വേരിയന്റുകളും കുറഞ്ഞ വിലയിലും ലഭ്യമാകും, ആദ്യത്തേത് 24,999 രൂപയ്ക്കും രണ്ടാമത്തേത് 29,999 രൂപയ്ക്കുമാണ് ഇ കൊമേഴ്‌സ് സൈറ്റിൽ വിൽക്കുന്നത്.

മുൻപ് ഇവ ലോഞ്ച് ചെയ്‌ത സമയത്ത് ഐഫോൺ 12 മിനി 64 ജിബിക്ക് 69,900 രൂപയും 128 ജിബി, 256 ജിബി വേരിയന്റുകൾക്ക് യഥാക്രമം 74,900 രൂപയും 84,900 രൂപയുമായിരുന്നു വില. അവിടെ നിന്നാണ് കേവലം നാൾ വർഷം കൊണ്ട് ഈ ഫോണിന്റെ വില ഇത്രയധികം കുറഞ്ഞ രീതിയിൽ വന്നത്. ലിമിറ്റഡ് സ്‌റ്റോക്കുകൾ മാത്രമേ ഉണ്ടാകൂ എന്നതിനാൽ തന്നെ ഓഫർ പെട്ടെന്ന് തന്നെ അവസാനിക്കാൻ സാധ്യതയുണ്ട്.

ഇതിന് പുറമേ എക്സ്ചേഞ്ച് ഓഫറിലൂടെ ഈ വില ഗണ്യമായി കുറയ്ക്കാനും കഴിയും. 64 ജിബി ഐഫോൺ 12 മിനിക്ക് എക്‌സ്‌ചേഞ്ചിലൂടെ 19,400 വരെ കിഴിവ് നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു, അതേസമയം 128 ജിബി, 256 ജിബി വേരിയന്റുകൾക്ക് യഥാക്രമം 24,450 രൂപയും 29,200 രൂപയും വരെ കിട്ടും. അങ്ങനെയെങ്കിൽ 599 രൂപയ്ക്കും 549 രൂപയ്ക്കും 799 രൂപയ്ക്കും നിങ്ങൾക്ക് ഐഫോൺ 12 മിനിയുടെ വേരിയന്റുകൾ വാങ്ങാം എന്നതാണ് മറ്റൊരു പ്രത്യേകത.

ഇതൊരു നല്ല ഓപ്‌ഷൻ ആണോ?

ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ആദ്യ ചോയ്‌സ് എന്ന നിലയിൽ ഈ ഫോണിനെ നോക്കി കാണുന്നതിൽ വലിയ കാര്യമില്ല എന്നതാണ് സത്യം. കാരണം നാല് വർഷം മുൻപ് ഇറങ്ങിയ മോഡൽ ആണിത്. അതിനാൽ ആപ്പിൾ അപ്ഡേറ്റുകളുടെ കാര്യത്തിൽ ഇനി അധികകാലം ലഭ്യമാവില്ല. പിന്നെ ഫീച്ചറുകളുടെ കാര്യത്തിൽ ബാറ്ററി തന്നെയാണ് വലിയ പോരായ്‌മ. എന്നാൽ ഐപി68 റേറ്റിംഗ് ഉള്ള ഗ്ലാസ്, മെറ്റൽ ബോഡി, ഒഎൽഇഡി ഡിസ്പ്ലേ, ഒഐഎസ് ക്യാമറ, 5ജി എന്നിവ ഉൾപ്പെടെ ഇതിൽ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+