ഐഫോണ്‍ 12 മൂന്ന് മാസം വെള്ളത്തില്‍, പുറത്തെടുത്തപ്പോള്‍ പോറല്‍ പോലുമില്ല; അമ്പരന്ന് യൂസര്‍മാര്‍
ആപ്പിളിന്റെ ഐഫോണ്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാത്ത ഫോണാണ്. മറ്റ് ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതും ആപ്പിളിന്റെ ഫോണുകള്‍ തന്നെയാണ്. എന്നാല്‍ ഐഫോണ്‍ 12 ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളെയും തകര്‍ത്തിരിക്കുകയാണ്. കാരണം അതിന്റെ ഈട് നില്‍ക്കാനുള്ള കഴിവ് തന്നെയാണ്. മന്ന് മാസത്തോളം വെള്ളത്തില്‍ മുങ്ങി കിടന്ന ശേഷം പുറത്തെടുത്ത ഐഫോണ്‍ ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
യുഎസ്സിലെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സ്റ്റാനിസ്ലോസ് നദിയിലായിരുന്നു ഈ ഫോണ്‍ വീണുപോയത്. ഇത് നവംബര്‍ പത്തിനാണ് തിരിച്ചുകിട്ടിയത്. ഡൈവറായ ലീ എന്നയാള്‍ നദി വൃത്തിയാക്കാനായി ഇറങ്ങിയപ്പോഴാണ് ഈ ഐഫോണ്‍ പന്ത്രണ്ട് വീണ്ടെടുത്തത്. ദീര്‍ഘകാലം വെള്ളത്തില്‍ മുങ്ങി കിടന്നിട്ടും യാതൊരു കുഴപ്പവും ഈ ഐഫോണിന് ഇല്ലായിരുന്നു. ഈട് നില്‍ക്കുന്ന കാര്യത്തില്‍ ഐഫോണിനോളം മികവ് മറ്റൊരു ഫോണിനും ഇല്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

ആറ് ദിവസത്തോളം വെള്ളം ഉണങ്ങാനായി വേണ്ടി വന്നു. എയര്‍ ഡ്രൈയിംഗ് പ്രക്രിയയെന്നാണ് ഇവ അറിയപ്പെടുന്നത്. തുടര്‍ന്ന് ചാര്‍ജറില്‍ ലീ ഇത് കണക്ട് ചെയ്യുകയായിരുന്നു. അതേസമയം ഈ ഫോണില്‍ പാസ് വേര്‍ഡ് ഇല്ലായിരുന്നു. അതുകൊണ്ട് ലീയ്ക്ക് ഇവ എളുപ്പത്തില്‍ തുറക്കാന്‍ സാധിച്ചു. ഇതിലെ കോണ്ടാക്ടുകളും ചിത്രങ്ങളും ഇയാള്‍ക്ക് ലഭ്യമാവുകയും ചെയ്തു.
അതേസമയം ഫോണിലെ ഏറ്റവും അവസാനം എടുത്ത വീഡിയോ സെപ്റ്റംബര്‍ നാലിനുള്ളതായിരുന്നു. ഇതേ നദിയുടെ വീഡിയോയായിരുന്നു ഇത്. നവംബര്‍ പത്തിനാണ് ഇവ വീണ്ടെടുക്കുന്നത്. ഇതില്‍ നിന്ന് ഫോണ്‍ വീണുപോയത് എന്നാണെന്ന് വ്യക്തമായിരുന്നു. മൂന്ന് മാസത്തോളം ഇവ വെള്ളത്തിനടിയിലായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം ലീ അടുത്തയായി അന്വേഷിച്ചത് ഈ ഐഫോണിന്റെ യഥാര്‍ഥ ഉടമയെയായിരുന്നു. തുടര്‍ന്ന് കോണ്ടാക്ടുകള്‍ പരിശോധിച്ച് ഇവ എത്തേണ്ടിടത്ത് തന്നെ എത്തിക്കാനാണ് ലീയുടെ തീരുമാനം. പക്ഷേ ഐഫോണ്‍ പന്ത്രണ്ട് ഇത്രയും കാലം ഈട് നിന്നത് ടെക് ലോകത്ത് വലിയ വാര്‍ത്തയായിരിക്കുകയാണ്.
ആപ്പിളിന്റെ മികവുറ്റ ഡിസൈനാണ് ഇത്ര ഈട് നില്‍ക്കാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നു. അതേസമയം എല്ലാ ആപ്പിള്‍ ഡിവൈസുകളും ഇതുപോലെ ഈട് നില്‍ക്കണമെന്നില്ല. വെള്ളം കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ആപ്പിള്‍ ഇടയ്ക്കിടെ യൂസര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. നീന്തുമ്പോഴോ കുളിക്കുമ്പോഴോ ഐഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് പ്രധാന നിര്‍ദേശം.
സ്റ്റീം ബാത്ത് റൂമില്‍ അടക്കം ഐഫോണുകള്‍ ഉപയോഗിക്കരുതെന്നും ആപ്പിള്‍ പറയാറുണ്ട്. കൃത്യമായുള്ള താപനിലയിലേ ഇവ ഉപയോഗിക്കാന്‍ പാടൂ. സോപ്പ്, സോപ്പുപൊടി, ആസിഡ്, പോലുള്ള ജല പദാര്‍ത്ഥങ്ങളുടെ അടുത്ത് ഫോണ്‍ വെക്കരുതെന്ന് ആപ്പിള്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications