ഐഫോൺ 13ന് 39,749 രൂപ, ഐഫോൺ 12ന് 30,249 രൂപ; ഞെട്ടിക്കുന്ന ഓഫർ..! കാത്തിരിക്കാൻ ഇനി സമയമില്ല
ദീപാവലി ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളാണ് വരാനിരിക്കുന്നത്. അതിന് മുന്നോടിയായി നവരാത്രി പൂജയും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിലും ഈ ഉത്സവകാലത്തിന്റെ മാറ്റൊലികൾ കാണാനുണ്ട്. നിരവധി മുൻനിര കമ്പനികളാണ് തങ്ങളുടെ ഫോണുകൾക്ക് ആരും ഞെട്ടുന്ന ഓഫറുകളുമായി രംഗത്ത് വരുന്നത്. ഇത് കൂടാതെ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം പലവിധ ഓഫറുകൾ നൽകുന്നുമുണ്ട്.
അക്കൂട്ടത്തിൽ ആപ്പിളിന്റെ ഐഫോൺ മോഡലുകളുമുണ്ട്. മുൻനിര ഫ്ലാഗ്ഷിപ്പ് മോഡലായ, ഇറങ്ങിയിട്ട് ഒരു മാസം പോലും തികയാത്ത ആപ്പിൾ ഐഫോൺ 16 സീരീസ് മുതൽ നാല് വർഷം മുൻപ് വിപണിയെ ഒന്നാകെ ഇളക്കിമറിച്ച ഐഫോൺ 12 വരെയുണ്ട് ഇക്കൂട്ടത്തിൽ. നിരവധി ഓഫറുകളാണ് കമ്പനികൾ ഈ ഫോണുകൾക്ക് നൽകി വരുന്നത്. പലതും ഈ ഫോണുകളുടെ വിലയിൽ കാര്യമായ ഇടിവുണ്ടാക്കുന്നതാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

നിലവിൽ ആപ്പിൾ ഐഫോൺ 13, ഐഫോൺ 12 എന്നീ മോഡലുകൾക്ക് മികച്ച ഓഫറുകൾ നൽകി വരുന്നത് രാജ്യത്തെ പ്രധാന ഇ കൊമേഴ്‌സ് സ്ഥാപനമായ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ട് ആണത്. സാധാരണയിലും നല്ല ഓഫറുകൾ നൽകുക വഴി ഈ ഫോണുകളുടെ വിൽപ്പന കൂട്ടുകയാണ് കമ്പനി ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഐഫോൺ 15, ഐഫോൺ 16 സീരീസുകൾ വന്നതോടെ മേൽപറഞ്ഞ മോഡലുകളുടെ വിൽപ്പനയിൽ ഉണ്ടായ ഇടിവ് നികത്തുകയാണ് അവരുടെ ലക്ഷ്യം.
ഐഫോൺ 13: ഓഫറുകൾ ഇങ്ങനെ
ഐഫോൺ 13 മോഡലിന്റെ 128 ജിബി നിലവിൽ 40,999 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 49,900 രൂപയായിരുന്നു ഇതിന്റെ നേരത്തെയുള്ള വില, ഇതിൽ നിന്ന് 8,901 രൂപയുടെ ഡിസ്‌കൗണ്ട് ആണ് നൽകിയിരിക്കുന്നത്. ഈ വിലക്കുറവിന് പുറമേ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും ലഭ്യമാവും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1250 രൂപയുടെ കിഴിവാണു ലഭിക്കാൻ അർഹതയുള്ളത്. ഇതോടെ ആകെ വില 39,749യായി കുറയുന്നു.
എച്ച്‌ഡിആർ 10, ഡോൾബി വിഷൻ എന്നിവ ഉൾപ്പെടുത്തിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ദൃശ്യാനുഭവം മികച്ചതാക്കുന്നത്. പരമാവധി 4 ജിബി റാമും 512 ജിബി വരെ സ്‌റ്റോറേജും വരുന്ന ഓപ്‌ഷനുകളാണ് ഫോണിന് ലഭ്യമാവുക. ഐഒഎസ് 18 പിന്തുണയ്ക്കുന്ന ഫോണുകളിൽ ഒന്ന് കൂടിയാണിത്. എന്നാൽ ആപ്പിൾ ഇന്റലിജൻസ് സേവനം ലഭ്യമാവില്ല.
ഐഫോൺ 12: ഓഫറുകൾ അറിയാം
സമാനമായി ഐഫോൺ 12 64ജിബി നിലവിൽ 30,999 രൂപയ്ക്കാണ് കമ്പനി ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇവിടെ യഥാർത്ഥ വിലയായി 49,900 രൂപയാണ് കണക്കാക്കുന്നത്. എന്നാൽ വിരോധാഭാസം എന്തെന്നാൽ ഇത് ഐഫോൺ 13-നേക്കാൾ പഴക്കമുള്ള മോഡൽ ആയിട്ട് കൂടി അതിനേക്കാൾ വില ഇതിന് നൽകിയിരിക്കുന്നു എന്നതാണ്. ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടിന് പുറമേ ഈ ഫോണിനും എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഇടപാടിലൂടെ കൂടുതൽ കിഴിവുകൾ ലഭിക്കും.
നിലവിൽ ഈ രണ്ട് മോഡലുകളെ കൂടാതെ വേറെയും ഫോണുകൾക്ക് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ കിഴിവ് ലഭ്യമാവുന്നുണ്ട്. ഐഫോൺ മോഡലുകൾ തന്നെ മികച്ച ഓഫറുകളുടെ അകമ്പടിയോടെ ലഭ്യമാണ്. പ്രധാനമായും ഐഫോൺ 15 ഉൾപ്പെടെയുള്ള മോഡലുകൾക്കാണ് കമ്പനി വിലക്കുറവും മറ്റ് ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications